Sunday, August 19, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.02 AM

ഡിബാലയും ഇക്കാര്‍ഡിയും സാധ്യതാ ടീമില്‍

uploads/news/2018/05/217306/4.jpg

ബ്യൂണേഴ്‌സ് ഐറിസ്‌: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മൗറോ ഇക്കാര്‍ഡിയെയും പൗളോ ഡിബാലയെയും ഉള്‍പ്പെടുത്തി അര്‍ജന്റീന ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു.
ഇക്കാര്‍ഡിയും ഡിബാലയും ഒന്നിച്ചു റഷ്യയിലേക്ക്‌ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ കോച്ച്‌ ഹോര്‍ഗെ സാംപോളി ഇരുതാരങ്ങളുമടങ്ങുന്ന 35 അംഗ ടീമിന്റെ പട്ടിക പുറത്തുവിട്ടത്‌. സീരി എയില്‍ മികച്ച ഫോമിലായിരുന്ന ഇക്കാര്‍ഡി 2013ന്‌ ശേഷം നാലു തവണ മാത്രമാണ്‌ ദേശീയ ടീമിനായി കളിച്ചത്‌.
ഈ മാസം അവസാനം ഇതില്‍ നിന്ന്‌ അന്തിമ 23 അംഗ ടീമിനെ പ്രഖ്യാപിക്കും. ഇതിഹാസ താരം ലയണല്‍ മെസി അടക്കം അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്‌. പരുക്കില്‍ നിന്നു മുക്‌തനാകാത്ത സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയ്‌ക്കും സ്‌ഥാനം നല്‍കി.
റിവര്‍പ്ലേറ്റ്‌ ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, റെയ്‌സിങിന്റെ മിഡ്‌ഫീല്‍ഡര്‍ റിക്കാര്‍ഡോ സെഞ്ചൂറിയന്‍, സ്‌പോര്‍ട്ടിങ്‌ മിഡ്‌ഫീല്‍ഡര്‍ റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവര്‍ ടീമിലെ പുതുമുഖങ്ങളാണ്‌.
ടീം:- ഗോള്‍കീപ്പര്‍: സെര്‍ജിയോ റൊമേറോ, നാഹ്യുല്‍ ഗുസ്‌മാന്‍, വില്‍ഫ്രെഡോ കബാല്ലെറോ, ഫ്രാങ്കോ അര്‍മാനി.
പ്രതിരോധ നിര: ഗബ്രിയേല്‍ മെര്‍കാഡോ, ഫെഡ്രിക്കോ ഫാസിയോ, നിക്കോളാസ്‌ ഒട്ടാമെന്‍ഡി, ജര്‍മന്‍ പെസെല്ല, റാമിറോ ഫ്യൂനസ്‌മോറി, മാര്‍ക്കോസ്‌ റോഹോ, നിക്കോളാസ്‌ ടഗ്ലാഫിസോ, ഹാവിയര്‍ മഷറാനോ, മാര്‍ക്കോസ്‌ അക്യൂണ, എഡ്വേര്‍ഡോ സാല്‍വിയോ, ക്രിസ്‌റ്റ്യന്‍ അന്‍സാല്‍ഡി.
മധ്യനിര: എവര്‍ ബനേഗ, ഗ്യൂഡോ പിസാറോ, ലൂക്കാസ്‌ ബിഗ്ലിയ, ലിയാന്‍ഡ്രോ പരെഡസ്‌, എയ്‌ഞ്ചല്‍ ഡി മരിയ, ജിയോവാനി ലോ സെല്‍സോ, എന്‍സോ പെരസ്‌, മാനുവല്‍ ലാന്‍സിനി, പാബ്ലോ പെരസ്‌, ക്രിസ്‌റ്റ്യന്‍ പാവോണ്‍, മാക്‌സിമില്യാനോ മെസ, റിക്കോര്‍ഡോ സെഞ്ചൂറിയന്‍, റോഡ്രിഗോ ബറ്റാഗ്ലിയ.
മുന്നേറ്റ നിര: ലയണല്‍ മെസി, ഗോണ്‍സോലോ ഹിഗെ്വയ്‌ന്‍, പൗളോ ഡിബാല, മൗറോ ഇക്കാര്‍ഡി, സെര്‍ജിയോ അഗ്യൂറോ, ഡീഗോ പെറോട്ടി, ലൗതാരോ മാര്‍ട്ടിനസ്‌.

Ads by Google
Wednesday 16 May 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW