Sunday, May 20, 2018 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.02 AM

ലോകകപ്പ്‌ ഹീറോ ഇല്ലാതെ ജര്‍മനി; ന്യൂയര്‍ ടീമില്‍

uploads/news/2018/05/217305/3.jpg

മ്യൂണിക്ക്‌: കഴിഞ്ഞ ലോകകപ്പ്‌ ഫൈനലില്‍ വിജയഗോള്‍ നേടിയ മാരിയോ ഗോട്‌സെയെ ഒഴിവാക്കി റഷ്യ ലോകകപ്പിനുള്ള ജര്‍മനിയുടെസാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സീസണിലെ മോശം ഫോമാണ്‌ ഗോട്‌സെയ്‌ക്കു വിനയായത്‌.
അതേസമയം പരുക്കിനെത്തുടര്‍ന്ന്‌ ഏതാനും നാളുകളായി കളത്തിനു പുറത്തിരിക്കുന്ന ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്നലെയാണ്‌ കോച്ച്‌ യോക്വിം ലോ 27 അംഗ സാധ്യതാ ടീമിന്റെ പട്ടിക പുറത്തുവിട്ടത്‌.
ടീം:- ഗോള്‍കീപ്പര്‍: മാനുവല്‍ ന്യൂയര്‍, മാര്‍ക്ക്‌ ആന്ദ്രെ ടെര്‍സ്‌റ്റെഗന്‍, ബ്രെന്റ്‌ ലെനോ, കെവിന്‍ ട്രാപ്പ്‌.
പ്രതിരോധ നിര:- ജെറോം ബോട്ടെങ്‌, മത്യാസ്‌ ഗിന്റര്‍, യോനാസ്‌ ഹെക്‌ടര്‍, മാറ്റ്‌ ഹമ്മല്‍സ്‌, ജോഷ്വാ കിമ്മിഷ്‌, മര്‍വീന്‍ പ്ലാറ്റെന്‍ഹാര്‍ട്ട്‌, അന്റോണിയോ റൂഡിഗര്‍, നിക്ക്‌ളാസ്‌ സുലെ, ജൊനാഥന്‍ താഹ്‌.
മധ്യനിര: ജൂലിയന്‍ ബ്രാന്‍ഡ്‌, ജൂലിയന്‍ ഡ്രാക്‌സ്ലര്‍, ലിയോണ്‍ ഗോരെട്‌സ്ക, ഇല്‍കെ ഗുണ്ടോഗന്‍, സാമി ഖദീര, ടോണി ക്രൂസ്‌, മെസ്യൂട്ട്‌ ഓസില്‍, സെബാസ്‌റ്റ്യന്‍ റൂഡി, ലിറോയ്‌ സാനെ.
മുന്നേറ്റ നിര: മരിയോ ഗോമസ്‌, തോമസ്‌ മുള്ളര്‍, നില്‍സ്‌ പീറ്റേഴ്‌സണ്‍, മാര്‍ക്കോ റൂസ്‌, തിമോ വെര്‍ണര്‍.

Ads by Google
Wednesday 16 May 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW