Tuesday, September 25, 2018 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.57 AM

നിസാന്‍ ടെറാനോ സ്‌പോര്‍ട്ട്‌ സ്‌പെഷല്‍ എഡിഷന്‍ വിപണിയില്‍

uploads/news/2018/05/217298/2.jpg

ന്യൂഡല്‍ഹി: നിരവധി പുതിയ ഫീച്ചറുകളും ആകര്‍ഷകമായ ഇന്റീരിയര്‍- എക്‌സ്റ്റീരിയര്‍ ഡിസൈനുകളുമായി നിസാന്‍ ടെറാനോ സ്‌പോര്‍ട്ട്‌ സ്‌പെഷല്‍ എഡിഷന്‍ വിപണിയിലെത്തി. കറുപ്പ്‌ റൂഫ്‌, പുതിയ വീല്‍ ആര്‍ച്ച്‌ക്ല ാഡിങ്ങ്‌സ്‌ എന്നിവയോടൊപ്പമാണ്‌ നിസാന്‍ ടെറാനോ സ്‌പോര്‍ട്ട്‌സ്‌ എഡിഷന്‍ . വാഹനത്തിന്റെ ബോഡിയിലെ പുതിയ സ്‌ട്രൈപ്‌സും ക്രിംസണ്‍ സീറ്റ്‌ കവറുകളും ഫ്‌ളോര്‍ മാറ്റുകളും സ്‌റ്റൈലിഷ്‌ എസ്‌.യു.വി എന്ന ടെറാനോയുടെ പ്രത്യേകതകള്‍.
12, 22,260 രൂപയാണ്‌ ടെറാനോ സ്‌പോര്‍ട്ടിന്റെ വില.
സ്‌പോര്‍ട്ടി എക്‌സറ്റീരിയറും ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും സാഹസികമായ ജീവിതശൈലി പ്രതിഫലിപ്പിക്കുന്ന എസ്‌.യു.വി ആഗ്രഹിക്കുന്ന ഉപഭോക്‌താക്കള്‍ക്ക്‌ മികച്ച പാക്കേജായിരിക്കുമെന്ന്‌ നിസാന്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അറിയിച്ചു.
ആഗോളതലത്തില്‍ കായികമാണ്‌ ഉപഭോക്‌താക്കളുമായി ഇടപഴകാനുള്ള മാധ്യമമായി നിസാന്‍ കാണുന്നത്‌. ഇതിന്റെ ഭാഗമായി 2023 വരെ എട്ട്‌ വര്‍ഷത്തേക്ക്‌ നിസാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലുമായി ധാരണയുണ്ടാക്കി. ഉപയോക്‌താക്കളുടെ സ്‌മാര്‍ട്ട്‌ ഫോണുമായി കണക്‌റ്റ് ചെയ്യാവുന്ന നിസാന്‍ കണക്‌റ്റുമായാണ്‌ ടെറാനോ സ്‌പോര്‍ട്ട്‌ വിപണിയിലെത്തുന്നത്‌. 50ലേറെ ഫീച്ചറുകളും 3 വര്‍ഷത്തെ വാറണ്ടിയും ഇതിനുണ്ട്‌. ജിയോ-ഫെന്‍സിങ്ങ്‌, സ്‌പീഡ്‌ അലര്‍ട്ട്‌, കര്‍ഫ്യൂ അലര്‍ട്ട്‌ ഉള്‍പ്പടെയുള്ളതാണ്‌ ഇതിന്റെ പ്രധാന ഫീച്ചറുകള്‍. ടെറാനോ സ്‌പോര്‍ട്ടിന്‌ പുറമെ, ടെറാനോ 3 എഞ്ചിന്‍ ഓപ്‌ഷനുകളില്‍ ലഭ്യമാണ്‌- 1.6 പെട്രോള്‍, 1.5 ഡീസല്‍, 1.5 ടിഎച്ച്‌പി. 6- സ്‌പീഡ്‌ അഡ്വാന്‍സ്‌ഡ് ഓട്ടോ ഡ്രൈവ്‌ ഓപ്‌ഷനോട്‌ കൂടിയും ടെറാനോ ലഭ്യമാണ്‌.

Ads by Google
Wednesday 16 May 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW