Friday, September 14, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.56 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ? 16.05.2018

uploads/news/2018/05/217296/2.jpg

മേടം - ആത്മാര്‍ത്ഥത വര്‍ധിക്കും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകും.

ഇടവം - സ്വന്തം കര്‍മസ്‌ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയും. മക്കളുടെ കാര്യത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കും. ആഗ്രഹിച്ച തൊഴിലിനു സാധ്യതയുണ്ട്‌. നല്ല ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകും. കാര്യനിര്‍വഹണത്തില്‍ വേഗം കുറയും.

മിഥുനം - പ്രിയപ്പെട്ടവരുടെ വിവാഹാദി കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങള്‍ ഏറെക്കുറെ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങള്‍ ഏറെക്കുറെ വിജയകരമാവും. ജീവിതപങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്‌. വാഹന സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു കാലം ഗുണകരമാണ്‌.

കര്‍ക്കടകം - പഠനരംഗതത്തു തടസ്സങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങള്‍ക്കു ഗുണകരമായ ചില കാര്യങ്ങള്‍ ചെയ്യും. മധ്യസ്‌ഥത, ജാമ്യം എന്നിവയ്‌ക്കു പുറപ്പെടരുത്‌. പ്രശസ്‌തി വര്‍ധിക്കുന്ന ചില കാര്യങ്ങളിലേര്‍പ്പെടും.

ചിങ്ങം - സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. പരിചിതമായ കാര്യങ്ങള്‍ യഥായോഗ്യം നടപ്പിലാക്കാന്‍ കഴിയും. തെറ്റിദ്ധാരണ വര്‍ധിക്കാനിടയുണ്ട്‌. ചര്‍ച്ചകള്‍ ഫലപ്രദമാകും. സ്വന്തം കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലിനു നിയന്ത്രണം ഏര്‍പ്പെടുത്തും.

കന്നി - കുടുംബസ്വത്ത്‌ അധീനതയില്‍ വരും. കലാരംഗത്തു സജീവമായാല്‍ നല്ലതാണ്‌. തൊഴില്‍മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ക്കു സാഹചര്യം വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും.

തുലാം - വീടിന്റെ സമീപപ്രദേശത്തു തൊഴില്‍മാറ്റം പ്രതീക്ഷിക്കാം. പോലീസ്‌, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്കു നല്ലതാണ്‌. മുതിര്‍ന്നവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും.

വൃശ്‌ചികം - ആരോഗ്യപരമായി അസ്വസ്‌ഥത അനുഭവപ്പെടും. നാല്‍ക്കാലികളെ വളര്‍ത്തിയാല്‍ നല്ലതാണ്‌. എതിരഭിപ്രായങ്ങള്‍ വര്‍ധിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തമമായ കാലമാണ്‌. സല്‍പ്രവൃത്തികള്‍ ധാരാളമായി ചെയ്യും.

ധനു - അലസത ചെറിയതോതില്‍ ഉണ്ടാകാനിടയുണ്ട്‌. മനഃചാഞ്ചല്യം കൂടുതലാകും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സമയം മാറ്റിവയ്‌ക്കും.
രേഖാസംബന്ധമായ വൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും.

മകരം - ഒരേസമയം പല കാര്യങ്ങളിലും ഏര്‍പ്പെടേണ്ടിവരും. സ്വാര്‍ത്ഥത വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹാദികാര്യങ്ങള്‍ തീരുമാനിക്കപ്പെടും. മറ്റുള്ളവരില്‍നിന്ന്‌ ആശ്വാസകരമായ വാക്കുകള്‍ കേള്‍ക്കും. എതിരഭിപ്രായങ്ങള്‍ കുറയും. മനംമടുപ്പു വര്‍ധിക്കും.

കുംഭം - സ്വന്തമായി ചില സംരംഭങ്ങള്‍ തുടങ്ങുന്നത്‌ നന്ന്‌. പെട്ടെന്നു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങളില്‍നിന്ന്‌ അകന്നു നില്‍ക്കുന്നതാണ്‌ നല്ലത്‌. സാഹസികത, ത്യാഗശീലം എന്നിവ വളരും. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും.

മീനം - ബന്ധുസമാഗമത്തിനു യോഗമുണ്ട്‌. കുടുംബവഴക്കു തീര്‍ക്കാനും സന്തോഷത്തോടെ ജീവിക്കാനും അവസരമുണ്ടാകും. കടംകൊടുത്ത പണം തിരിച്ചു ലഭിക്കും. വീട്ടില്‍ വിശിഷ്‌ടാതിഥികള്‍ വരും. പഠനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ നല്ലതാണ്‌.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 16 May 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW