Saturday, May 19, 2018 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 06.46 PM

ഔഡി എ5 കൂപ്പെയുടെ പെര്‍പോമന്‍സ് പതിപ്പായ ആര്‍എസ് 5-ല്‍ പറക്കുന്ന കോഹ്‌ലിയുടെ വീഡിയോ വൈറല്‍

virat kohli, audi rs5

ഔഡി ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി. ഔഡി എ5 കൂപ്പെയുടെ പെര്‍പോമന്‍സ് പതിപ്പായ ആര്‍എസ്5 കൂപ്പെയില്‍ പറക്കുന്ന കോഹ്‌ലിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. അടുത്തിടെ വിപണിയിലെത്തിയ ഈ പെര്‍ഫോമന്‍സ് കാര്‍ ആര്‍എസ് 5ന്റെ ഇന്ത്യയിലെ ആദ്യ ഉടമയും കോഹ്‌ലി തന്നെയാണ്.

ഏകദേശം 1.10 കോടി രൂപ വില വരുന്ന കാറില്‍ കോഹ്‌ലിയും ഔഡി ഇന്ത്യ എംഡി റാഹില്‍ അന്‍സാരിയും ചേര്‍ന്ന് നഗരം ചുറ്റുന്ന വിഡിയോ ഔഡി തന്നെയാണ് പുറത്തുവിട്ടത്. കാറിന്റെ മികച്ച പെര്‍ഫോമെന്‍സാണ് തന്നെ ഇതിന്റെ ആരാധകനാക്കിയതെന്ന് കോഹ്‌ലി പറഞ്ഞു.

നഗരത്തിരക്കിലും എക്‌സ്‌പ്രെസ് ഹൈവേകളിലും ഒരുപോലെ ഓടിക്കാന്‍ പറ്റുന്ന കാറാണ് പുതിയ ആര്‍എസ് 5 എന്നാണ് താരത്തിന്റെ അഭിപ്രായം. മികച്ച സൈറ്റല്‍ ആരെയും ആകര്‍ഷിക്കും. 2.9 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്.

444 ബി.എച്ച്.പി കരുത്തും 600 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.9 സെക്കന്റുകള്‍ മാത്രം ഈ വാഹനത്തിന്. പരമാവധി വേഗം 250 കിലോമീറ്റര്‍.

Ads by Google
Ads by Google
Loading...
TRENDING NOW