Saturday, May 19, 2018 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 06.08 PM

മലയാളികളെ കാത്തിരിക്കുന്നത് മിനി സിവില്‍ സര്‍വീസില്‍ സുവര്‍ണ്ണാവസരം

uploads/news/2018/05/217229/12.jpg

മലയാളി സാന്നിധ്യം വളരെ കുറവുള്ള പരീക്ഷയാണ് മിനി സിവില്‍ സര്‍വീസ് - സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്റെ (എസ്എസ്സി) കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എന്നിവ. കൃത്യമായ തയാറെടുപ്പുണ്ടെങ്കില്‍ ഈ പരീക്ഷകള്‍ക്ക് വിജയം ഉറപ്പാണ്. സിലബസ് മനസ്സിലാക്കുകയും പരീക്ഷയുടെ നാലു ഘട്ടങ്ങള്‍ക്കും അനുസൃതമായ തയാറെടുപ്പു നടത്തുകയുമാണു വേണ്ടത്.

പരീക്ഷയുടെ മൊത്തം സമയം 75 മിനിറ്റാണ്. സിജിഎല്ലിന്റെ ഓണ്‍ലൈന്‍ മാതൃകാപരീക്ഷകള്‍ പല വെബ്‌സൈറ്റുകളിലും ലഭ്യമാണ്. ഇത് ഓരോ ദിവസവും ചെയ്യാം. ഇവയില്‍ പലതിലും സ്‌കോറുകള്‍ താരതമ്യം ചെയ്യാനുള്ള സൗകര്യമുള്ളതിനാല്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നും അറിയാന്‍ സാധിക്കും. കൂടുതല്‍ പേപ്പറുകള്‍ ചെയ്യുമ്പോള്‍ വേഗം കൂടും. ഇംഗ്ലിഷില്‍ 200 മാര്‍ക്കിന്റെ 100 ചോദ്യം; ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിയില്‍ 200 മാര്‍ക്കിന്റെ 200 ചോദ്യങ്ങള്‍. നാനൂറില്‍ 320 മാര്‍ക്ക് എങ്കിലും ഈ ഘട്ടത്തില്‍ നേടണമെന്നു മുന്‍വര്‍ഷവിജയികള്‍ പറയുന്നു. ഓരോന്നിനും രണ്ടു മണിക്കൂറാണ് സമയം.ചില പ്രത്യേക തസ്തികകള്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ സ്റ്റഡീസ് എന്നീ പേപ്പറുകളും ഈ ഘട്ടത്തിലുണ്ടാകും.

എഴുത്തുപരീക്ഷയായ മൂന്നാം ഘട്ടത്തില്‍ ഉപന്യാസം/കത്തെഴുത്ത് തുടങ്ങിയവ ഉണ്ടാകും. പലപ്പോഴും വിഷയം ലളിതമായിരിക്കും. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും കഴിയുന്നത്ര കുറയ്ക്കണം. 100 മാര്‍ക്കുള്ള ഈ ഘട്ടം ഒരുമണിക്കൂറില്‍ പൂര്‍ത്തിയാക്കണം. 33 ശതമാനം മാര്‍ക്ക് ലഭിച്ചാലേ ഇതു വിജയിക്കൂ. പരിശീലനത്തിനിടെ, എഴുത്തിലെ തെറ്റുകണ്ടുപിടിക്കാനും നിശ്ചിത വേഡ്കൗണ്ട് പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും വെബ്‌സൈറ്റുകളുണ്ട്. സ്‌കില്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന നാലാംഘട്ടത്തില്‍ കംപ്യൂട്ടര്‍ ടൈപ്പിങ്, മൈക്രോസോഫ്റ്റ് ഓഫിസിലെ പ്രാഗത്ഭ്യം എന്നിവ പരിശോധിക്കും. ചില തസ്തികകള്‍ക്കു മാത്രമാണ് ഈ ഘട്ടം ബാധകം. വെബ്‌സൈറ്റ്: www.ssc.nic.in

Ads by Google
Tuesday 15 May 2018 06.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW