Saturday, May 19, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 04.00 PM

65 വയസു കഴിഞ്ഞ പ്രവാസികളെ പറഞ്ഞു വിടാനൊരുങ്ങി കുവൈറ്റ്

uploads/news/2018/05/217219/9.jpg

65 വയസു പിന്നിട്ട പ്രവാസികളെ പിരിച്ചു വിടാനുള്ള നിര്‍ദേശവുമായി കുവൈറ്റ്. 65 വയസു കഴിഞ്ഞവരുടെ ഇഖാമ പുതുക്കി നല്‍കേണ്ടതില്ല എന്നാണു നിര്‍ദേശം. എന്നാല്‍ വിശദമായ പഠനം നടത്താതെ അന്തിമ തീരുമാനത്തില്‍ എത്തില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഈ വിവരം അറിയിച്ചത്. ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാന്‍പവര്‍ അതോറിറ്റി, എന്നിവരുടെ യോഗത്തിലാണു വിദേശികളുടെ പ്രായപരിധി സംബന്ധിച്ചുള്ള നിര്‍ദേശം ഉയര്‍ന്നു വന്നത്. കൂടാതെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായം നിര്‍ണ്ണയിക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയിലും അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. 65 വയസ് എന്ന നിര്‍ദേശം നല്ലതാണ് എന്ന് ഒരു വിഭാഗം പറയുന്നു. ഇതുവഴി കുംവൈറ്റിലെ വിവിധ മേഖലകളില്‍ വിദേശിയരുടെ ആധിപത്യം നിയന്ത്രിക്കാന്‍ കഴിയും എന്നാണു സൂചന.

പ്രായക്കൂടുതല്‍ ഉള്ളവരെ ഒഴിവാക്കുന്നതുവഴി തൊഴില്‍ വിപണിയില്‍ വലിയൊരു തകര്‍ച്ച ഉണ്ടാകില്ല എന്നുള്ള അഭിപ്രായവും ഉണ്ട്. വിദേശികളുടെ തൊഴിലിലെ പരിചയസമ്പത്താണു പ്രായപരിധി നിശ്ചയിക്കുന്നതിനു തടസമായി ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. എന്നാല്‍ സ്വദേശികളെ പരിശീലിപ്പിക്കാന്‍ ഒരു വിദേശിയേയും ഉപയോഗിക്കാറില്ല എന്നും ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവുമാണ് വിദേശികളുടെ ലക്ഷ്യം എന്നും ഇവര്‍ പറയുന്നു. വിദേശികളുടെ എണ്ണം കുറച്ചാല്‍ അത്രയധികം സ്വദേശികള്‍ക്കു തൊഴില്‍ ലഭിക്കും എന്നും അഭിപ്രായവും ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ചില മേഖലകളില്‍ പരിചയസമ്പന്നരായ വിദേശികള്‍ക്കു പകരം സ്വദേശികളെ ലഭിക്കാറില്ല എന്ന വാദവും ഒരു വിഭാഗം ഉന്നയിച്ചു.

Ads by Google
Tuesday 15 May 2018 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW