Sunday, September 23, 2018 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 03.25 PM

രുദ്രാക്ഷമാഹാത്മ്യം

ഒരു മുഖം മാത്രമുള്ള രുദ്രാക്ഷം ശ്രീ രുദ്രനായ ശിവ സ്വരൂപത്തെ പ്രതിനിധീകരിക്കുന്നു ബ്രഹ്മഹത്യാ പാപം വരെ ലഘൂകരിക്കുന്ന ശക്തി രുദ്രാക്ഷത്തിനുണ്ട്.
uploads/news/2018/05/217206/joythi150518a.jpg

ശ്രീരുദ്രന്റെ അക്ഷിയില്‍ നിന്നും ഉത്ഭവിച്ചതും, ശ്രേഷ്ഠമായതും, അപൂര്‍വ്വ ഔഷധ ഗുണവുമുള്ള രുദ്രാക്ഷം ധരിക്കുന്നതിലൂടെ മനുഷ്യരുടെ അനേകം പാപകര്‍മ്മങ്ങള്‍ക്കുള്ള പരിഹാരമാകുന്നു. രോഗശമനത്തിനും വ്യക്തി ജീവിതത്തില്‍ ഭക്തിപരവും ശ്രേഷ്ഠവുമായ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

ഒരു മുഖം മാത്രമുള്ള രുദ്രാക്ഷം ശ്രീ രുദ്രനായ ശിവ സ്വരൂപത്തെ പ്രതിനിധീകരിക്കുന്നു. ബ്രഹ്മഹത്യാ പാപം വരെ ലഘൂകരിക്കുന്ന ശക്തി രുദ്രാക്ഷത്തിനുണ്ട്.രണ്ടു മുഖമുള്ള രുദ്രാക്ഷം ദേവി സ്വരൂപത്തെ സൂചിപ്പിക്കുന്നു, ഗൗരീശങ്കരം എന്ന നാമത്തില്‍ അറിയപ്പെടുന്ന ഈ രുദ്രാക്ഷ ധാരണത്തിലൂടെ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങള്‍ നശിക്കുന്നു.

മൂന്നു മുഖങ്ങളുള്ള രുദ്രാക്ഷം അഗ്‌നി സ്വരൂപമാണ് ധ്വനിക്കുന്നത്. സ്ത്രീ ഹത്യാ ശാപ താപ ദുരിതങ്ങള്‍ മാറുന്നതിന് സഹായകമാകും
നാലു മുഖങ്ങളുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപത്തെ സൂചിപ്പിക്കുന്നു, നരഹത്യാ പാപ ദോഷങ്ങള്‍ അകറ്റുന്നു, രോഗ ദുരിതങ്ങള്‍ വഴിമാറുന്നു.

അഞ്ചു മുഖങ്ങള്‍ ഉള്ള രുദ്രാക്ഷം കാലാഗ്‌നിയെ സൂചിപ്പിക്കുന്നു. പ്രാപിക്കുവാന്‍ പാടില്ലാത്ത സ്ത്രീയെ പ്രാപിച്ചാലുണ്ടാകുന്ന പാപങ്ങള്‍ക്ക് പരിഹാരാര്‍ത്ഥം ഈ പഞ്ചമുഖ രുദ്രാക്ഷം ധരിക്കാം.

ആറുമുഖങ്ങള്‍ ഉള്ള രുദ്രാക്ഷം ഷണ്‍മുഖനെ അല്ലെങ്കില്‍ ശ്രീ മുരുകനെ പ്രതിനിധീകരിക്കുന്നു സര്‍വ്വ പാപപരിഹാരത്തിനായി ധരിക്കാം.

ഏഴുമുഖങ്ങള്‍ ഉള്ള രുദ്രാക്ഷം കാമദേവനെയാണ് സൂചിപ്പിക്കുന്നത് എട്ടു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നതിനാല്‍ അന്യ വഞ്ചനാ പാപം, കച്ചവടത്തിലും മറ്റും വഞ്ചിക്കുക വഴിയുള്ള പാപം, ദുഷ്ട സ്ത്രീയെ പ്രാപിച്ച പാപം, ഗുരു പത്‌നിയെ പ്രാപിച്ച പാപം എന്നിവ മാറ്റുന്നു. ഗണപതിയാണ് എട്ടു മുഖമുള്ള രുദ്രാക്ഷത്തിലുള്ളത്

ഒമ്പതു മുഖമുള്ള രുദ്രാക്ഷം ഭൈരവരൂപമാണ്. ഇടതു കൈയില്‍ വേണം ധരിക്കുവാന്‍. മുക്തി ലഭിക്കുന്നുവെന്ന് സങ്കല്‍പ്പം.
പത്ത് മുഖങ്ങളുള്ള രുദ്രാക്ഷം ജനാര്‍ദ്ദന രൂപമാണ്. ബാധാ ദുരിതങ്ങള്‍ നമ്മെ ബാധിക്കുകയില്ലെന്നാണ് വിശ്വാസം.

uploads/news/2018/05/217206/joythi150518a1.jpg

പതിനൊന്ന് മുഖങ്ങളുള്ള രുദ്രാക്ഷം രുദ്രസ്വരൂപം തന്നെയാണ് ധരിച്ചാല്‍ അശ്വമേധയാഗം ചെയ്ത ഫലം ലഭിക്കും.
പന്ത്രണ്ടു മുഖങ്ങളുള്ള രുദ്രാക്ഷത്തില്‍ ദ്വാദശാദിത്യന്‍മാര്‍ സ്ഥിതി ചെയ്യുന്നു. തന്‍മൂലം ആദിത്യാനുഗ്രഹം ലഭിക്കുന്നു.

ജന്തുക്കളെ കൊന്നാലുള്ള പാപത്തില്‍നിന്നും മുക്തി ലഭിക്കുന്നു പതിമൂന്ന് മുഖങ്ങള്‍ ഉള്ള രുദ്രാക്ഷം കാര്‍ത്തികേയന് തുല്യമാണ്. ഇത് ധരിച്ചാല്‍ കാര്യലാഭം ഫലം.പതിനാല് മുഖങ്ങളുള്ള രുദ്രാക്ഷം പരമശിവന് സമമാണ്.

ജന്‍മനക്ഷത്ര പ്രകാരം അശ്വതി, മകം, മൂലം നക്ഷത്രക്കാര്‍ക്ക് ഒമ്പത് മുഖങ്ങളുള്ളതും, ഭരണി, പൂരം, പൂരാടം നക്ഷത്രക്കാര്‍ക്ക് ആറുമുഖങ്ങള്‍ ഉള്ളതും, കാര്‍ത്തിക, ഉത്രം, ഉത്രാടം ഈ നക്ഷത്രക്കാര്‍ക്ക് 1, 11, 12 മുഖങ്ങളുള്ള രുദ്രാക്ഷവും ധരിക്കാം.

രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍ക്ക് രണ്ടു മുഖങ്ങളുള്ളതും ധരിക്കാം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്ക് മൂന്ന് മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കാം.

തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രക്കാര്‍ക്ക് എട്ടു മുഖമുള്ള രുദ്രാക്ഷമാണ് ധരിക്കേണ്ടത്. പുണര്‍തം, വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രക്കാര്‍ക്ക് അഞ്ചു മുഖങ്ങളുള്ള രുദ്രാക്ഷവും, പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ക്ക് ഏഴ് മുഖങ്ങളുള്ള രുദ്രാക്ഷവും, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാര്‍ക്ക് നാല് മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കാം .

പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പഞ്ചമുഖം ധരിക്കാം. നല്ലെണ്ണയില്‍ മുപ്പത് ദിനം ഇട്ടുവച്ച് നിഴലില്‍ ഉണക്കി സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ കെട്ടി മാലയാക്കി ധരിക്കാം.

54 അല്ലെങ്കില്‍ 108 മണികള്‍ ഉണ്ടായിരിക്കണം പുണ്യാഹ ശുദ്ധി വരുത്തി പഞ്ചാക്ഷരീ മന്ത്രം ജപിച്ച് ധരിക്കാം. അശുദ്ധി കാലങ്ങളില്‍ ധരിക്കരുത്.

രതീഷ് കുമാര്‍ തൃക്കാക്കര
തിരുവോണം ജ്യോതിഷാലയം
മൊ: 9846222552

Ads by Google
Tuesday 15 May 2018 03.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW