Sunday, August 18, 2019 Last Updated 21 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 03.13 PM

അരങ്ങിന്റെ അനുഭവവുമായി... കലേഷ് കണ്ണാട്ട്

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പാതിരാക്കാലമെന്ന ചിത്രത്തിലെ മൈഥിലിയോടൊപ്പമുള്ള മഹേഷെന്ന മുഴുനീള കഥാപാത്രം കലേഷ് കണ്ണാട്ടിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുന്നു
uploads/news/2018/05/217202/CiniINWkaleshkannttu150518.jpg

തിയേറ്ററിന്റെ ഊര്‍ജപ്രവാഹത്തില്‍ കലേഷ് കണ്ണാട്ട് കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയുകയാണ്. സ്‌പോട്ട്‌ലൈറ്റുകള്‍ തെളിഞ്ഞ് ക്യാമറ ചലിച്ചുതുടങ്ങിയാല്‍ നിമിഷങ്ങള്‍ക്കകം തന്നെ കലേഷ് കഥാപാത്രവുമായി ഇഴുകിച്ചേര്‍ന്നിരിക്കും.

ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പാതിരാക്കാലമെന്ന ചിത്രത്തിലെ മൈഥിലിയോടൊപ്പമുള്ള മഹേഷെന്ന മുഴുനീള കഥാപാത്രം കലേഷ് കണ്ണാട്ടിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുന്നു.

ഇതിനകം 30-ലധികം സിനിമകളില്‍ അഭിനയിച്ച കലേഷിനെ വേറിട്ടുനിര്‍ത്തുന്നത് സ്വാഭാവികവും നൈസര്‍ഗികവുമായ അഭിനയമാണ്. പച്ചമാങ്ങയെന്ന ചിത്രത്തിന്റെ സെറ്റിലാണ് കലേഷിനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി കലേഷ് സംസാരിക്കുകയാണ്.

? പച്ചമാങ്ങയെന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്.


ഠ പച്ചമാങ്ങയെന്ന ചിത്രത്തിലെ വിനുഷെന്ന കഥാപാത്രം എന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കാല്‍വയ്പ്പ് തന്നെയാണ്. മറ്റൊരു നാട്ടില്‍നിന്നും എത്തുന്ന വിനുവെന്ന യുവാവ് റെയില്‍വേ കീമാനായ ബാലന്റെയും യുവതിയും സുന്ദരിയുമായ ഭാര്യ സുജാതയുടെയും ജീവിതത്തിലെ നിര്‍ണ്ണായക കേന്ദ്രമായി മാറുകയാണ്.

ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വിനുവെന്ന കഥാപാത്രവുമായി നീതിപുര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പച്ചമാങ്ങയെന്ന ചിത്രത്തിലെ വിനുവിനെക്കുറിച്ച് എനിക്കേറെ പ്രതീക്ഷയാണുള്ളത്.

? പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പാതിരാകകാലത്തില്‍ കലേഷിന്റെ മഹേഷ് എന്ന കഥാപാത്രത്തെക്കുറിച്ച്...


ഠ പാതിരാ കാലത്തിലെ മഹേഷ് എന്റെ അഭിനയജീവിതത്തിലെ വിസ്മരിക്കാനാവാത്ത കഥാപാത്രമാണ്. ഇന്നത്തെ കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്ചയിലൂടെ സഞ്ചരിക്കുന്ന പാതിരാ കാലത്തില്‍ മൈഥിലിയോടൊപ്പം മഹേഷ് എന്ന മുഴുനീള കഥാപാത്രമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

പാതിരാകാലം നല്ലൊരു സിനിമയായിട്ടുകൂടി കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ വിഷമമുണ്ട്. സംവിധായകനായ പ്രിയനന്ദനന്‍ സാറിന്റെ മനസ്സിനനുസരിച്ച് മഹേഷെന്ന കഥാപാത്രവുമായി നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.

? തിയേറ്റര്‍ ശാഖയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കലേഷിന്റെ നാടകാനുഭവങ്ങളെക്കുറിച്ച് വിശദമാക്കാമോ...


ഠ എറണാകുളത്തെ പള്ളുരുത്തിയില്‍ പരമേശ്വരന്റെയും ഓമനയുടെയും മകനാണ് ഞാന്‍. പള്ളുരുത്തി എസ്.സി.പി.വൈ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാടകത്തോട് അതിയായ താല്പര്യമുണ്ടായിരുന്നു.

തൃപ്പൂണിത്തുറ സംസ്‌കൃതം കോളജില്‍ ബി.എ.യ്ക്ക് പഠിക്കുമ്പോഴാണ് നാടകത്തെ സീരിയസായി ഞാന്‍ സമീപിച്ചത്. പഠിത്തത്തിന് ശേഷം ഐലന്റില്‍ കസ്റ്റംസ് ക്ലിയറന്‍സില്‍ ജോലി ചെയ്തു. പിന്നീട് ഐ.സി.ഐ.സി.ഐ. ബാങ്കില്‍ രണ്ടുവര്‍ഷം, ജോലി ചെയ്ത ഞാന്‍ എറണാകുളത്തെ മിത്തല്‍ കമ്പനിയില്‍ ജോയിന്‍ ചെയ്തു.

uploads/news/2018/05/217202/CiniINWkaleshkannttu150518a.jpg

പക്ഷേ ജോലിയും നാടകാഭിനയവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആരുടെയും കീഴില്‍ നില്‍ക്കാതെ സ്വന്തമായി ലോറി വാങ്ങി ഓടിച്ചുതുടങ്ങി. അതിനുശേഷം ഓട്ടോറിക്ഷ ഓടിച്ചു. ഈ ഘട്ടത്തിലാണ് നാടകപ്രവര്‍ത്തനങ്ങളുമായി ഞാന്‍ കൂടുതല്‍ അടുത്തത്.

? കലേഷ് അഭിനയിച്ച ശ്രദ്ധേയമായ നാടകങ്ങള്‍ ഏതെല്ലാമായിരുന്നു.


ഠ യഥാര്‍ത്ഥത്തില്‍ എറണാകുളത്തെ ലോകധര്‍മ്മി തിയേറ്ററില്‍ എത്തിയതോടെയാണ് നാടകപ്രവര്‍ത്തനത്തെ സീരിയസായി കാണാന്‍ തുടങ്ങിയത്. അന്ധായുഗത്തില്‍ വിതുരരായും പുറനാടിയില്‍ കേനോക്കിയായും വാട്ടബാക്കിയില്‍ ചായക്കടക്കാരനായും കര്‍ണ്ണഭാരത്തില്‍ ഭീഷ്മരായും പി.ജെ. ആന്റണിയുടെ മൂഷികസ്ത്രീയില്‍ കമ്മത്തായും അഭിനയിച്ചു.

ഇക്കാലത്ത് കേരളത്തിലുടനീളം തെരുവുനടകങ്ങളിലും അഭിനയിച്ചിരുന്നു. എന്‍എസ്.സിയുടെ നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലിലും നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. 20-ലധികം അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചത് നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു.

? നാടകാഭിനയത്തില്‍നിന്നും സിനിമയിലേക്കു കടന്നുവരാനുണ്ടായ സാഹചര്യത്തെക്കുറിച്ച്...


ഠ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായ കാലത്താണ എറണാകുളത്തെ കലാപീഠത്തില്‍ കൊച്ചില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തിയത്. നല്ല സിനിമകളും ഫോര്‍ട്ട്ഫിലിമുകളുമൊക്കെ പ്രദര്‍ശിപ്പിച്ചിരുന്നു. ഞാന്‍ നായകനായി അഭിനയിച്ച ലാബ്രിന്ത് എന്ന ഷോട്ട് ഫിലിമും പ്രദര്‍ശിപ്പിച്ചിരുന്നു. ക്യാമറയുടെ മുന്നിലെ ആദ്യ അഭിനയമായിരുന്നു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്.

ഇതോടെയാണ് സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ടായത്. അങ്ങനെയാണ് പത്മശ്രീ ഡോ. സരോജ് കുമാറെന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാനെത്തിയത്. പിന്നീട് കളിമണ്ണ്, ഹലോ നമസ്‌തേ, ഹലോ നമസ്‌തേ, നീ കൊ ഞാ ചാ, ആനമയിലൊട്ടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.

ഓം ശാന്തി ഓശാനയിലെ ശംഭുവെന്ന കഥാപാത്രമാണ് ബ്രേക്കായത് ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിരാജിന്റെ സുഹൃത്തായ സുരേന്ദ്രന്‍ കാഞ്ഞാണി, അനുരാഗ കരിക്കിന്‍ വെള്ളത്തിലെ കിളി, പാതിരാക്കാലത്തിലെ മഹേഷ് തുടങ്ങിയ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഗോദ, തൊണ്ടി മുതലും ദൃക്‌സാക്ഷിയും മട്ടാഞ്ചേരി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

? ഏതു കഥാപാത്രം ലഭിച്ചാലും അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ...


ഠ തീര്‍ച്ചയായും. അഭിനയം തൊഴിലായി സ്വീകരിച്ചതുകൊണ്ട് ഒരു കലാകാരന്‍ എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന നല്ല കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ എന്നെ തേടിയെത്തുന്ന ഏതു കഥാപാത്രവും ആത്മവിശ്വാസത്തോടെ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷ എനിക്കുണ്ട്.

? കലേഷിന്റെ കുടുംബത്തെക്കുറിച്ച്...


ഠ ഭാര്യ അമ്മു സോഫ്റ്റ്‌വെര്‍ എഞ്ചിനീയറാണ്. എറണാകുളത്തെ പനങ്ങാനാടാണ് താമസിക്കുന്നത്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Tuesday 15 May 2018 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW