Tuesday, March 26, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 01.59 PM

ജര്‍മനിയില്‍ നഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

uploads/news/2018/05/217189/eup150518a.jpg

ബര്‍ലിന്‍: ജര്‍മനിയിലെ നഴ്‌സുമാര്‍ക്കും കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികള്‍ക്കും കൂടുതല്‍ ശമ്പളം നല്‍കണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി യെന്‍സ് സ്പാന്‍. ഈ മേഖലയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടാനുണ്‌ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമാണുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാനും ശമ്പള വര്‍ധന ഉപകരിക്കും. വിഷയത്തില്‍ തൊഴില്‍ വകുപ്പു മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്‌ലുമായി ചര്‍ച്ച നടത്തി എത്രയും വേഗം ഒരു തീരുമാനത്തിലെത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്പാന്‍ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവേ ജര്‍മനിയില്‍ നഴ്‌സുമാര്‍ക്ക് ശമ്പളക്കുറവാണ്.അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ജോലിക്കാരുടെ അഭാവം കൂടുല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ ഒഴിവാക്കാനാണ് മന്ത്രി സ്പാനിന്റെ പ്‌ളാന്‍.

*** അമിത ജോലിഭാരം: മന്ത്രിക്ക് നഴ്‌സിന്റെ തുറന്ന കത്ത് മന്ത്രിയുടെ കണ്ണു തുറപ്പിച്ചു

നഴ്‌സുമാരുടെ അമിത ജോലി ഭാരം സംബന്ധിച്ച് ജര്‍മന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന് അയച്ച തുറന്ന കത്ത് വൈറലായതോടെ മന്ത്രി വിഷയത്തില്‍ ഇടപെടുകയാണുണ്ടായത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്ത് മന്ത്രിക്ക് നേരിട്ട് മെയില്‍ ചെയ്താണ് യാന ലാംഗര്‍ എന്ന നഴ്‌സ് താരമായത്.

ജര്‍മനിയില്‍ ഇപ്പോള്‍ തന്നെ അമ്പതിനായിരത്തിലധികം നഴ്‌സുമാരുടെ കുറവാണുള്ളത്. പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിച്ചു വരുമ്പോള്‍ കെയര്‍ മേഖലയില്‍ ജോലിക്കാരുടെ എണ്ണം കൂടുതല്‍ ആവശ്യം വരുന്നു. സാധാരണ ചെയ്യേണ്ടതിന്റെ മൂന്ന് മടങ്ങ് വരെ അധിക ജോലിയാണ് നഴ്‌സുമാര്‍ക്കു ചെയ്യേണ്ടി വരുന്നത്. ഷിഫ്റ്റ് സമ്പ്രദായം പതിവായതു കാരണം കുടുംബ ജീവിതവും സാമൂഹിക ജീവിതവും താറുമാറാകുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ യോഗ്യതയില്ലാത്തവരെ നഴ്‌സുമാരായി നിയമിയ്ക്കില്ല. യോഗ്യതയില്ലെങ്കില്‍ കുറഞ്ഞ ശമ്പളത്തില്‍ ഹെല്‍പ്പര്‍മാരായി ജോലി ചെയ്യണം. എന്നാല്‍, ആരോഗ്യ വകുപ്പ് മന്ത്രിയാകാന്‍ യോഗ്യതയൊന്നും തടസമാകുന്നില്ല. ഈ മേഖലയിലെ ജോലിയെക്കുറിച്ചുള്ള ബോധ്യമായിരിക്കണം മന്ത്രിയുടെ യോഗ്യതയെന്നും നഴ്‌സ് തുറന്നെഴുതിയത് മുപ്പത്തിയേഴുകാരനായ മന്ത്രി സ്പാനെ കൂടുതല്‍ ആകര്‍ഷിച്ചു.

ജര്‍മനിയിലെ നഴ്‌സുമാരുടെ ക്ഷാമം അപകടകരമായ അവസ്ഥയിലേക്കു വളരുന്നതായി വിഷയത്തെക്കുറിച്ചു പഠിച്ച മന്തിയ്ക്കു മനസിലായി. ഈ സ്ഥിതിക്കു പോയാല്‍, 2030 ആകുന്നതോടെ മൂന്നു ലക്ഷം നഴ്‌സുമാരുടെ കുറവു വരുമെന്നുള്ള വിദഗ്ധ കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പും ലഭിച്ചതോടെ മന്ത്രി, നഴ്‌സിംഗ് മേഖല ഉടച്ചു വാര്‍ക്കണമെന്ന വാശിയിലാണ്

പരസഹായം അനിവാര്യമായ രോഗികളെ പരിചരിക്കാന്‍ പോലും ആവശ്യത്തിനു നഴ്‌സുമാരില്ലാത്ത അവസ്ഥയാണ് പല ആശുപത്രികളിലും ഇപ്പോള്‍ തന്നെ. നഴ്‌സിങ് മേഖലയില്‍ ഇപ്പോള്‍ എഴുപതിനായിരം പേരുടെ കുറവാണ് ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജീറിയാട്രിക് കെയറില്‍ മാത്രം നാല്‍പ്പതിനായിരം സ്‌പെഷ്യലിസ്റ്റുകളുടെ കുറവും പറയുന്നു.2030 ല്‍ കുറവു വരുന്ന മൂന്നു ലക്ഷം നഴ്‌സുമാരില്‍ രണ്ടു ലക്ഷവും ജിരിയാട്രിക് കെയര്‍ സ്‌പെഷ്യലിസ്റ്റുകളായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

മുന്‍കാലങ്ങളില്‍ സാമ്പത്തിക അച്ചടക്കം അടക്കമുള്ള കാരണങ്ങളാല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റും ട്രെയ്‌നിങ്ങും വെട്ടിക്കുറച്ചതിനൊപ്പം, രാജ്യത്ത് പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിച്ചു വരുന്നതും നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകാന്‍ കാരണമാകുന്നു. ഈ വര്‍ഷം ഇതുവരെ പുതുതായി ഹെല്‍ത്ത് ഇന്‍ഷുറന്‍സോ മെഡിക്കല്‍ സര്‍വീസോ നല്‍കിയത് 432,000 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം നല്‍കി ആളുകളെ അപേക്ഷിച്ച് 175,000 കൂടുതലാണിത്.

നഴ്‌സിംഗില്‍ യോഗ്യതയുള്ള ജര്‍മന്‍ ഭാഷയില്‍ ബിടു ലെവല്‍ പാസായവര്‍ക്ക് ജര്‍മനിയില്‍ ജോലി തേടാവുന്നതാണ്. ഇതിനായി ജര്‍മന്‍ എംബസിയുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെട്ട് ജോലി, വിസാ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യേണ്ടത്. ജര്‍മനിയിലേയ്ക്കു നഴ്‌സിംഗ് റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തും ഏജന്‍സികളെ ജര്‍മന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല. വ്യാജ ഏജന്‍സികളുടെ ചതിക്കുഴിയില്‍ വീഴാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 15 May 2018 01.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW