Saturday, May 19, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 11.55 AM

പുതിയ രണ്ടു വകഭേദങ്ങളില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

uploads/news/2018/05/217152/auto150518a.jpg

ഇക്കോസ്‌പോര്‍ട് എസ്, ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ വകഭേദങ്ങള്‍ ഇന്ത്യൻ വിപണിയിൽ. ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്റെ ഡൽഹി എക്‌സ്‌ഷോറൂം വില 10.40 ലക്ഷം രൂപ മുതലാണ്. പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിന് വില, 11.37 ലക്ഷം രൂപ മുതലും.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ രണ്ടു അവതാരങ്ങളും ലഭ്യമാണ്. പുതിയ ഇക്കോസ്‌പോര്‍ട് വകഭേദങ്ങളുടെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവരോടാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ അങ്കം.

പുതിയ ഇക്കോസ്‌പോര്‍ട് എസില്‍ 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനാണ്. എഞ്ചിന് 123 bhp കരുത്തും 170 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പുതിയ എസ്‌യുവി വകഭേദത്തില്‍ 18.1 കിലോമീറ്റര്‍ മൈലേജ് ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇക്കോസ്‌പോര്‍ട് എസിലുണ്ട്.

എന്നാൽ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷൻ നിലവിലുള്ള 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് എത്തുന്നത്. 121 bhp കരുത്തും 150 Nm ടോർക്കും പെട്രോള്‍ എഞ്ചിനുണ്ട്.

പരമാവധി 98.6 bhp കരുത്തും 205 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്. 'ഫണ്‍ റൂഫെന്ന്' ഫോര്‍ഡ് വിശേഷിപ്പിക്കുന്ന വൈദ്യുത സണ്‍റൂഫാണ് ഇക്കോസ്‌പോര്‍ട് എസില്‍ പ്രധാന സവിശേഷത.

Ads by Google
Tuesday 15 May 2018 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW