Saturday, May 19, 2018 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 11.46 AM

കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ ‘മൂത്തോനു’മായി നിവിന്‍ പോളി : ആകാംഷയോടെ ആരാധകര്‍

uploads/news/2018/05/217145/muthon.jpg

കായംകുളം കൊച്ചുണ്ണിക്കൊപ്പം തന്നെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് 'മുത്തോന്‍'. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞതായാണ് പുറത്തു വരുന്ന ചിത്രം. കഴിഞ്ഞ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ചിത്രം കൊച്ചുണ്ണിയുടെ ഷൂട്ടിങ് കാരണം നീണ്ടു പോവുകയായിരുന്നു.

മുംബൈ, കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. മൂത്ത സഹോദരന്‍ എന്ന അര്‍ത്ഥമാണ് 'മൂത്തോന്‍. സഹോദരനെ തേടിയുള്ള യാത്രയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സോഫിയ ദുലിപാല, ശശാങ്ക് അറോറ എന്നിവരാണ് മറ്റു താരങ്ങള്‍. ഗീതുവിന്റെ ഭര്‍ത്താവും ഹിറ്റ് സംവിധായകനുമായ രാജീവ് രവിയാണ് ക്യാമറ. ജെഎആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആനന്ദ് എല്‍ റായ്, ഗീതു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.

Ads by Google
Tuesday 15 May 2018 11.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW