Monday, September 24, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 01.11 AM

ഇസ്രയേല്‍ വെടിവയ്‌പ്പില്‍ 52 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു

uploads/news/2018/05/217039/1.jpg

ജെറുസലേം: സംഘര്‍ഷത്തിനിടെ ജെറുസലേമില്‍ അമേരിക്കന്‍ എംബസി തുറന്നു. കല്ലെറിഞ്ഞു പ്രതിഷേധിച്ച പ്രതിഷേധക്കാര്‍ക്കു നേരേ ഇസ്രയേല്‍ നടത്തിയ വെടിവയ്‌പ്പില്‍ 52 പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ 14കാരനും ഉള്‍പ്പെടും.
ആയിരക്കണക്കിനു പലസ്‌തീനികള്‍ പങ്കെടുത്ത പ്രതിഷേധത്തിനിടെ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന വേലി മറികടക്കാന്‍ ശ്രമിച്ചവര്‍ക്കു നേരേയാണ്‌ ഇസ്രയേലി സേന വെടിവയ്‌പ്‌ നടത്തിയത്‌.
പലസ്‌തീനിലുടനീളം അലയടിച്ച പ്രതിഷേധത്തിനിടെയാണ്‌ എംബസി തുറന്നത്‌. പ്രക്ഷോഭത്തെ നേരിടാന്‍ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഗാസാമുനമ്പില്‍ സുരക്ഷാവേലിക്ക്‌ അരക്കിലോമീറ്ററപ്പുറം പതിനായിരത്തോളം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.
ഉദ്‌ഘാടനത്തിനായി എത്തിയ അമേരിക്കന്‍ സംഘത്തെ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സള്ളിവന്‍ നയിച്ചു. പ്രസിഡന്റ്‌ ഡൊണള്‍ഡ്‌ ട്രംപിന്റെ മകള്‍ ഇവാന്‍ക, ഭര്‍ത്താവ്‌ ജെര്‍ഡ്‌ കുഷ്‌ണര്‍, ട്രഷറി സെക്രട്ടറി സ്‌റ്റീവന്‍ മുഷിന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. എംബസി തുറക്കാനുള്ള ട്രംപിന്റെ നീക്കത്തെ ചരിത്രപരമെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെത്യന്യാഹു ആവര്‍ത്തിച്ചു വിശേഷിപ്പിച്ചു. മൂവായിരം വര്‍ഷമായി ഇസ്രയേലിന്റെ തലസ്‌ഥാനമായ ജെറുസലേം ഇസ്രയേലിന്റെ തലസ്‌ഥാനമായി തുടുരുമെന്ന്‌ നെത്യന്യാഹു പ്രഖ്യാപിച്ചു.
പലസ്‌തീനും അവകാശവാദമുന്നയിക്കുന്നതിനാല്‍ തര്‍ക്കത്തിലിരിക്കുന്ന ജെറുസലേമില്‍ എംബസി തുറക്കുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ കഴിഞ്ഞ ഡിസംബര്‍ ആറിനു പ്രഖ്യാപിച്ചശേഷം മേഖല സംഘര്‍ഷാവസ്‌ഥയിലാണ്‌.
ഇറാനുമായുള്ള ആണവകരാറില്‍നിന്ന്‌ അമേരിക്ക പിന്‍മാറുകയാണെന്നു പ്രഖ്യാപിച്ചതും സിറിയയിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതും മേഖലയില്‍ സംഘര്‍ഷാവസ്‌ഥ വര്‍ധിക്കാന്‍ കാരണമായി.

Ads by Google
Tuesday 15 May 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW