Friday, June 28, 2019 Last Updated 22 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 03.42 PM

ഗ്ലാമര്‍ നൃത്തം എനിക്ക് ഇഷ്ടപ്പെട്ട ഒരു ഐറ്റമാണ്- മലൈക്കാ അറോറ

uploads/news/2018/05/216917/ciniINWMalaikaArora140518.jpg

മാദകനൃത്തങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരുടെ ഹരമായി മാറിയ താരറാണിയാണ് മലൈക്കാ അറോറ. അമ്മയായ ശേഷവും വീണ്ടും അഭിനയരംഗത്തേക്ക് എത്തിയ ഇവരുടെ ലക്ഷ്യബോധം മറ്റു നടിമാരില്‍നിന്നും വിഭിന്നമാണ്.

? ഇടവേളയ്ക്ക് ശേഷം മടങ്ങിവന്നപ്പോള്‍ സിനിമാ മേഖലയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കാണുകയുണ്ടായോ.


ഠ ഇപ്പോഴുള്ള സിനിമകളില്‍ പുതുമയാര്‍ന്ന ഒരുപാട് സാങ്കേതിക വിദ്യകള്‍ കാണാനിടയായി. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഇത് നന്നേ ഇഷ്ടപ്പെടും.

? ഇന്ത്യാ ഗാഡ്‌ലേന്റ് എന്ന നൃത്തപരിപാടിക്ക് നിങ്ങള്‍ നേതൃസ്ഥാനം വഹിക്കുന്നല്ലോ. ആ അനുഭവം എങ്ങനെ.


ഠ സിനിമകളില്‍ എന്റെ നൃത്തം ജനം കണ്ടു രസിക്കുകയുണ്ടായി. ഇപ്പോള്‍ മറ്റുള്ളവരുടെ നൃത്തം ഞാന്‍ രസിക്കുകയാണ്. അതൊരു വലിയ സന്തോഷമായ അനുഭവമാണ്. ഇന്ത്യയില്‍നിന്നും വ്യത്യസ്തരായ നൃത്ത പ്രതിഭകള്‍ എത്തുന്നുണ്ട്. അവരില്‍ പലരുടെയും കഴിവുകള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

? മറ്റു നൃത്ത പരിപാടികളെക്കാള്‍ നിങ്ങള്‍ നടത്തുന്ന നൃത്ത പരിപാടി ഏതു വിധത്തില്‍ വ്യത്യസ്തമാണെന്ന് പറയാമോ.


ഠ നൃത്തം മാത്രമല്ലാതെ മറ്റു രീതിയിലുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഈ വേദിയില്‍ അവസരം നല്‍കപ്പെടുന്നുണ്ട്. ഇതെല്ലാം കണ്ടു വിജയികളെ നിര്‍ണയിക്കുക അത്ര എളുപ്പമല്ല.
uploads/news/2018/05/216917/ciniINWMalaikaArora140518a.jpg

? അങ്ങനെയുള്ള നിങ്ങള്‍ക്ക്, സിനിമയില്‍ നൃത്തം ചെയ്യാന്‍ കഴിവുള്ള രണ്ടു താരങ്ങളെക്കുറിച്ച് പറയാമോ.


ഠ എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ദീപികയും ഋത്വിക് റോഷനും നന്നായി നൃത്തം ചെയ്യുന്നവരാണ്.

? നിങ്ങളുടെ ഭര്‍ത്താവുമായി ചേര്‍ന്ന് നിങ്ങള്‍ ഒരു സിനിമാ നിര്‍മ്മാണക്കമ്പനി തുടങ്ങിയല്ലോ, എത്ര സിനിമകള്‍ നിര്‍മ്മിച്ചു.


ഠ ഇതുവരെ മൂന്നു പടങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. നിര്‍മ്മാണം സംബന്ധിച്ച് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഇപ്പോഴുള്ള താരങ്ങള്‍ പുതുമയേറിയ കഥാപാത്രങ്ങളെ കാംക്ഷിക്കുന്നവരാണ്. അതിനു പറ്റിയ പുതുമയുള്ള കഥകള്‍ സെലക്ട് ചെയ്യേണ്ടതുണ്ട്. പുതുമുഖങ്ങളെക്കൂടി പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.

? പുതുമുഖങ്ങളെ ശത്രുക്കളായി വിചാരിക്കുന്നവരുടെ ഇടയില്‍ പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടിയെന്ന നിലയ്ക്ക് നിങ്ങളൊരുക്കുന്ന അത്ഭുതമാണല്ലോ.


ഠ എന്തുകൊണ്ട് പുതുമുഖങ്ങളെ ആദരിച്ചുകൂടാ? പ്രോത്സാഹിപ്പിച്ചു കൂടാ? പ്രേക്ഷകര്‍ എപ്പോഴും ഒരേ മുഖവും ഒരേ ഭാവവും ഒരു താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പണ്ടു കാലങ്ങളിലായിരുന്നു അങ്ങനെയൊരു ട്രെന്റുണ്ടായിരുന്നത്. അതുകൊണ്ട് പുതുമുഖങ്ങളുടെ വരവ് അത്യന്താപേക്ഷിതമാണ്. 'തബംഗ് ' സിനിമയ്ക്ക് ഒരു പുതുമുഖത്തെ ആവശ്യമായിരുന്നു. സംവിധായകന്‍ സോനുവിന് ആ വേഷം നല്‍കുകയുണ്ടായി. ആ വേഷം എത്ര ഭംഗിയായി അഭിനയിച്ചുവെന്നോ.

? വിധികര്‍ത്താവ്, അഭിനയം, മാദകനൃത്തം, നിര്‍മ്മാണം എന്നിങ്ങനെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു.


ഠ സാധിക്കാന്‍ കഴിയുന്നു എന്നതിലാണ് സന്തോഷം. അതെനിക്ക് ഉത്സാഹം പകരുകയാണ്. അഭിനയിക്കാന്‍ മാത്രം ജനിച്ചവളല്ല ഞാന്‍.
uploads/news/2018/05/216917/ciniINWMalaikaArora140518b.jpg

? അമ്മ എന്ന അന്തസ് നിങ്ങള്‍ എങ്ങനെ കാണുന്നു.


ഠ അമ്മ എന്ന ഈ മനോഹരമായ ഇമേജിനെ വിട്ടു ഞാന്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. 'സ്‌നേഹം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും തന്നെ എനിക്കറിയില്ല.' വിജ്ഞാന പൂര്‍വമായ കാലത്തിന് യോജിച്ച നല്ല മാറ്റങ്ങളോട് കൂടിയ പുതുമയാര്‍ന്ന അമ്മമാരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാനും അങ്ങനെയിരിക്കാനാണ് ആഗ്രഹിക്കുന്നത്.

? സൗന്ദര്യം സംരക്ഷിക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.


ഠ സഹജമായ സൗന്ദര്യമാണ് എപ്പോഴും സുരക്ഷിതം. കൃത്രിമമായി സൗന്ദര്യം വീണ്ടെടുക്കല്‍ എപ്പോഴും അപകടം തന്നെയാണ്. ദൈവം തന്ന സൗന്ദര്യം പോരാതെ, ലോകസുന്ദരിയാകാന്‍ ശ്രമിച്ച് ശരീരത്തില്‍ പ്ലാസ്റ്റിക്കും ലോഹവസ്തുക്കളും കുതതിനിറച്ച് ഒടുവില്‍ മാരകമായ ഒരവസ്ഥയില്‍ വിദേശ സര്‍ജന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന ഒരവസ്ഥ ബോളിവുഡ്ഡിലുണ്ട്. ലാമിനേഷന്‍ ചെയ്തതുപോലെ തല്‍ക്കാലം സൗന്ദര്യം തിളങ്ങും.

? ഗ്ലാമര്‍ നൃത്തം മൂലം പ്രശസ്തിയാര്‍ജ്ജിച്ച നിങ്ങള്‍, ഈ നൃത്തം തുടര്‍ന്ന് പോകാനാണോ ആഗ്രഹം.


ഠ നമുക്ക് ഏതാണ് പുകഴ് നല്‍കുന്നുവോ അത് തുടര്‍ന്ന് ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഗ്ലാമര്‍ നൃത്തം എനിക്കിഷ്ടപ്പെട്ട ഒരു ഐറ്റമാണ്. ഈ നുൃത്തം കാണുന്നവര്‍ക്ക് മാത്രമല്ല, നൃത്തം ചെയ്യുന്നവര്‍ക്കും അതൊരു സന്തോഷമാണ്.

- സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW