Monday, March 25, 2019 Last Updated 17 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 12.59 PM

കമ്പനി അധികൃതര്‍ ചതിയില്‍ പെടുത്തിയ മുബൈ സ്വദേശികളെ നാട്ടിലെത്തിച്ചു

uploads/news/2018/05/216891/gulf140518f.jpg

റിയാദ്: മുബൈ സ്വദേശികളായ സഹദാദ് അൻസാരിയും സെയ്ദ് നൂറുള്ളയും റിയാദിലെ മലാസിൽ ട്രാവൽ ക്രാഫ്റ്റ് എന്ന സ്ഥാപനത്തിൽ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. മുക്കാവുലത്തിന്‍റെ ലൈസൻസ് നേടിക്കൊണ്ട് വിസകച്ചവടവും നേപ്പാൾ പാക്കിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട്മെന്റ് നടത്തുകയുമാണ് ഇവർ ചെയ്തിരുന്നത് ഓരോ ദിവസവും ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്നു ഇവർ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിന് പകരം ജോലി ചെയ്യുന്നവരുടെ വീട്ടിൽ സൂക്ഷിക്കയാണ് ചെയ്തിരുന്നത്

കമ്പനിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ബോംബെ സ്വദേശികളോട് അവരുടെ കുടുമ്പത്തെ കൊണ്ടുവരാൻ കമ്പനി അതികൃതര്‍ ആവശ്യപ്പെടുകയും അതിനു വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു ഇവരുടെ ഫാമിലി എത്തിയതിനു ശേഷം കമ്പനിയിൽ വരുന്ന പണം ബാഗിൽ നിറച്ചു ഇവരുടെ റൂമിൽ സൂക്ഷിക്കാൻ നിർബന്ധിച്ചു ഇതിൽ ദുരൂഹത തോന്നിയ സഹദാദ് അൻസാരിയുടെ ഭാര്യ സന അൻസാരി പോലീസ് ഓഫീസർ കൂടിയായ തന്‍റെ പിതാവിനെ വിവരം അറിയിച്ചു .

അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇവർ പണം തങ്ങളുടെ പക്കൽ സൂക്ഷിക്കാൻ കഴിയില്ല എന്ന് കമ്പനി ഉടമസ്ഥരായ യു പി സ്വദേശികളോട് പറഞ്ഞു കൂടാതെ തങ്ങൾക്ക് തുടർന്ന് ജോലി ചെയ്യാൻ താല്പര്യമില്ല നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു ഈ ആവശ്യം നിരാകരിച്ച കമ്പനി മുതലാളിമാര്‍ ഉടനെ രണ്ട് പേരെയും ഒരു മുറിയിലിട്ട് ലോക്ക് ചെയ്തു ബോംബയിലെ കമ്പനി ജനറൽ മാനേജരായ വനിതയെ വിളിച്ചു വരുത്തി അതിനു ശേഷം നൂറുള്ളയുടെയും അന്സാരിയുടെയും ഭാര്യമാരെ കമ്പനിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു അവരുടെ മുൻപിൽ വെച്ച് ഭർത്താക്കന്മാരെ അതിക്രൂരമായി മർദിക്കുകയും രണ്ട് ലക്ഷം റിയാൽ വീതം രണ്ട് പേരും കമ്പനിയിൽ നിന്നും കടം വാങ്ങിയിട്ടുണ്ട് എന്നെഴുതി വിരലടയാളം പതിപ്പിക്കുകയും ചെയ്തു.വിട്ടയക്കുകയും ചെയ്തു

ഓർക്കാപുറത്തുണ്ടായ സംഭവങ്ങളില്‍ പതറിപ്പോയ നാലു പേരും ഉടനെ എംബസിയിലെത്തി വിവരങ്ങൾ അറിയിക്കുകയും എന്നാൽ സിനിമകഥകളെ വെല്ലുന്ന രീതിയിലുള്ള ഇവരുടെ വിവരണം കേട്ട് എംബസി ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടുപോയി പരാതി റെജിസ്റ്റർ ചെയ്തതിനു ശേഷം ഈ വിഷയം പരിഹരിച്ചു ഇവരെ നാട്ടിലയക്കണമെന്ന് എംബസി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപ്പടന്നയെ ചുമതലപ്പെടുത്തി അദ്ദേഹം കെ കെ സാമുവൽ സോണികുട്ടനാട് എന്നിവര്‍ക്കൊപ്പം ഈ വിഷയത്തില്‍ ഇടപെടുകയും നിയമപരമായ എല്ലാനടപടികളും കൈകൊണ്ട് യൂ പി കാരായ കമ്പനി മുതലാളിമാരുമായും സംസാരിക്കുകയും ജീവകാരുന്ന്യ പ്രവര്‍ത്തകരെവരെ ഭീക്ഷണിപെടുത്തുന്ന തരത്തില്‍ സംസാരിച്ച ഇവര്‍ നിയമപരമായ ഇടപെടലുകള്‍ സാധ്യമാക്കിയപ്പോള്‍ സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.

മലാസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ഇവര്‍ ഷിഫയിലാണ് പോലീസ് കേസ് കൊടുത്തിരുന്നത്, കമ്പനി അതികൃതരുടെ തട്ടിപ്പും ഗുണ്ടായിസവും ബോധ്യപെട്ട പോലീസ് മുബൈ സ്വദേശികളുടെ പേരിലുള്ള കള്ളാ കേസ് തള്ളുകയാണ് ഉണ്ടായത് , ഏഴു ദിവസ്സം കൊണ്ട് കേസ്സു പരിഹരിക്കുകയും ബോംബെകാരായ കുടുംബങ്ങളെ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് അയക്കുകയും ചെയ്തു.. ഈ കേസിൽ മലസ് പോലീസ് മേധാവിയും ,ഷിഫ പോലീസ് മേധാവിയും പരിപൂർണമായ സഹായങ്ങൾ നൽകിയിരുന്നു.അവര്‍ക്കുള്ള പ്രത്യേക നന്ദി രേഖപെടുത്തുന്നതായി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകര്‍ അറിയിച്ചു.വലിയ കുരുക്കില്‍ നിന്ന് തങ്ങളെ രക്ഷപെടുത്തിയതിന് പ്രത്യേക നന്ദി പറഞ്ഞ് മുബൈ സ്വദേശികള്‍ നാട്ടിലേക്ക് തിരിച്ചു.

Ads by Google
Monday 14 May 2018 12.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW