Tuesday, March 26, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 10.17 AM

ഇവരാണ് മലപ്പുറത്തെ തിയേറ്റര്‍ പീഡനം പുറംലോകത്തെ അറിയിച്ചത്

uploads/news/2018/05/216852/6.jpg
കടപ്പാട്: അഴിമുഖം

മലപ്പുറം എടപ്പാളില്‍ സിനിമ തിയേറ്റില്‍ പത്തു വയസുകാരിക്കു നേരെ നടന്ന പീഡനം ഇപ്പോള്‍ കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുകയാണ്. സംഭവത്തില്‍ പ്രതിയായ മൊയ്ദീന്‍ കുട്ടിയെ പോലീസ് കസ്റ്റഡയില്‍ എടുത്തു. പോലീസ് ഏറെ അലംഭാവത്തോടെ കൈകാര്യം ചെയ്ത ഈ കേസ് ഇവിടെ വരെ എത്തിച്ചത് രണ്ടു പേരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ഇടപെടലാണ്. കുട്ടി പീഡനത്തിന് ഇരയായ തെളിവുകള്‍ ശേഖരിക്കുന്നതു മുതല്‍ അത് വാര്‍ത്ത ചാനലിലൂടെ പുറത്തു വിടുന്നിടം വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍. സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ് ചൈല്‍ഡ് ലൈന്‍ ജില്ല വൈസ് കോര്‍ഡിനേറ്ററായ ശിഹാബ് എന്നിവരാണ് ആരുമറിയാതെ പോകുമായിരുന്ന പീഡനകഥ ലോകത്തിനു മുമ്പില്‍ എത്തിച്ചത്. ധന്യയുടെ ഒരു സുഹൃത്താണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നും ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമയുടെ പക്കല്‍ ഉണ്ട് എന്നും ഇവരെ വിളിച്ച് അറിയിച്ചത്. തുടര്‍ന്നു ധന്യ പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോഡിനേറ്ററായ ശിഹാബുമായി ബന്ധപ്പെട്ട് ഇരുവരും തിയേറ്ററില്‍ എത്തുകയായിരുന്നു.

എന്നാല്‍ ആദ്യം തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ തരാന്‍ തയാറായില്ല എന്നു ഇവര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട മുമ്പോട്ട് പോയാല്‍ അതു ബിസിനസിനെ ബാധിക്കുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക. ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ ഇവര്‍ക്കു കാണിച്ചു കൊടുത്തു. ആ കുട്ടിയോട് അയാള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീ രണ്ടാം ഭാര്യയാകും എന്നാണ് കരുതിയത്. തിയേറ്റര്‍ ഉടമ വിഷ്വല്‍സ് തരാന്‍ ആദ്യം മടച്ചു. എന്നാല്‍ അയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ തരുന്നതില്‍ അവര്‍ മടികാണിച്ചില്ല എന്നും കാറിന്റെ നമ്പര്‍ തിയേറ്റില്‍ നിന്നു ലഭിച്ചു എന്നും ധന്യ പറയുന്നു. കാര്‍ രജിസ്‌ട്രേഷന്‍ തൃത്താല മൊയ്തിന്‍കുട്ടിയുടെ പേരിലാണ്. അവിടെ നിന്നാണ് അന്വേഷണം ആരംഭിച്ചത് എന്നു ഇവര്‍ പറയുന്നു. ആ പേരു ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇവര്‍ക്കു മറ്റു ചില വിവരങ്ങള്‍ ലഭിച്ചു. ഇതോടെയാണ് കുട്ടി ഇയാളുടെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ട ആരുമല്ല എന്ന് ഇവര്‍ ഉറപ്പിച്ചത്. ഇതോടെ വീണ്ടും തിയേറ്റില്‍ എത്തി കുട്ടിയെ രക്ഷിക്കാന്‍ വിഷ്വല്‍സ് അത്യാവിശ്വമാണ് എന്ന് ഉടമയേ ബോധ്യപ്പെടുത്തി ദൃശ്യങ്ങള്‍ കോപ്പി ചെയ്തു കൊണ്ടു വരികയായിരുന്നു.

തുടര്‍ന്നു ശിഹാബാണ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയത്. പോക്‌സോ കേസ് കൊടുക്കേണ്ട ഫോമില്‍ കുട്ടിയുടെ വിവങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇരയുടെ പേര് എഴുതേണ്ട ഭാഗത്ത് ഇവര്‍ പ്രതിയുടെ പേര് എഴുതി ചേര്‍ത്തു നല്‍കി. മൊയ്ദീന്‍ കുട്ടിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ഇവര്‍ പോലീസിനു കൈമാറി. എന്നാല്‍ കാര്യമായ ഫലം ഉണ്ടായിരുന്നില്ല. ആഴ്ചകളോളം ശിഹാബും ധന്യയും പോലീസ് നടപടിക്കായി കാത്തിരുന്നു എങ്കിലും ഒരു അനക്കവും ഉണ്ടായില്ല. ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല എന്ന് തിരിച്ചറിഞ്ഞ ഇവര്‍ വൈകുന്ന ഓരോ നിമിഷവും പെണ്‍കുട്ടിയുടെ ജീവിം അപകടത്തിലാണ് എന്ന തിരിച്ചറിഞ്ഞ് വിഷ്വല്‍സ് പുറത്തുവിടാന്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു. ആ സ്ത്രീ അയാള്‍ മകളോട് ചെയ്തത് അറിഞ്ഞു കാണില്ല എന്ന് ധന്യ പറയുന്നു.

തന്നോട് അയാള്‍ ചെയ്യുന്നത് മകള്‍ കാണതിരിക്കാനാകാം മകളെ മറ്റൊരു സിറ്റിലേയ്ക്ക് മാറ്റി ഇരുത്തിയത് എന്നു ധന്യ പറയുന്നു. ഇവര്‍ക്ക് ചുറ്റും ഇരിക്കുന്നവര്‍ക്കും ഈ ദൃശ്യങ്ങള്‍ കാണാന്‍ കഴിയില്ല. കാരണം തിയേറ്ററില്‍ അത്ര ഇരുട്ടായിരുന്നു. അവര്‍ ഇരുന്നതിന് തൊട്ടു മുകളിലായാണു സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ക്ലാരിറ്റിയോടെ വിഷ്വല്‍സ് ലഭിച്ചത് എന്നും ധന്യ പറയുന്നു. വിഷ്വല്‍ ചാനലിലൂടെ പുറത്തു വന്ന സമയത്താകും ആ സ്ത്രീയും അയാള്‍ തന്റെ കുട്ടിയോടു ചെയതോക്കെ കണ്ടിരിക്കു എന്നാണ് ധന്യയുടെ നിഗമനം. തന്റെ മുമ്പില്‍ എത്തുന്ന കേസുകള്‍ ഒന്നും ധന്യ വെറുതെ വിടാറില്ല. എല്ലാ കേസും ഫോളോഅപ് ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ ദൃശ്യങ്ങള്‍ പുറുവിട്ടില്ലെങ്കില്‍ താന്‍ നിയമപരമായി മുന്നോട്ട് പോകും എന്ന് ഉറപ്പായതോടെയാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ സഹകരിച്ചത് എന്ന് ധന്യ പറയുന്നു.

(കടപ്പാട്: അഴിമുഖം)

Ads by Google
Monday 14 May 2018 10.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW