Monday, August 13, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 11.02 AM

നടന്‍ ദുശ്ശകുനമെന്ന് ജ്യോതിഷി പറഞ്ഞു ; വര്‍ഷങ്ങളോളം നീണ്ട പ്രണയം വേണ്ടെന്നു വെച്ചു; നടി പകരം ഫോട്ടോഗ്രാഫറുമായി പുതിയ കണക്ഷനുണ്ടാക്കി...!!

uploads/news/2018/05/216851/photo.jpg

അനിശ്ചിതത്വത്തിന്റെ കളിയാണ് സിനിമയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സിനിമാക്കാരില്‍ ഭൂരിഭാഗവും അന്ധവിശ്വാസികളും ജ്യോതിഷത്തെ കൂട്ടു പിടിക്കുന്നവരുമാണെന്നത് പരസ്യമായ രഹസ്യമാണ് താനും.

എന്തായാലും ബോളിവുഡില്‍ ഒരു സീനിയര്‍ നടനുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു നായിക ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരം വര്‍ഷങ്ങള്‍ നീണ്ട നടനുമായുള്ള ബന്ധം പറിച്ചെറിഞ്ഞ് ക്യാമറാമേനുമായി പുതിയ ബന്ധം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

തന്നേക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള നടനുമായി വര്‍ഷങ്ങളോളം ഈ നടി വളരെ അടുപ്പത്തിലായിരുന്നു. ഇതിനിടയിലാണ് കുടുംബം തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ജ്യോതിഷിയുമായി നടിയുടെ ഇപ്പോഴത്തെ നില നോക്കിയത്. എന്നാല്‍ ഇപ്പോള്‍ അടുപ്പത്തിലുള്ള കൂട്ടുകാരനുമായുള്ള കൂട്ട് അത്ര നല്ലതല്ലെന്ന് ജ്യോതിഷി പറഞ്ഞു. ഈ നടനുമായി നടിയുടെ പൊരുത്തം ശരിയാകില്ലെന്നും കരിയര്‍ തന്നെ നശിക്കാന്‍ കാരണമാകുമെന്നും പറഞ്ഞു.

നടനെ 'ദുശ്ശകുനം' എന്നാണ് ജ്യോതിഷി വിശേഷിപ്പിച്ചത്. പോരെ പൂരം. നടിയുടെ മാതാവ് നടനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നടനുമായി ബന്ധം തുടരാന്‍ ഒരു ഘട്ടം വരെ നടി തീരുമാനിച്ചിരുന്നെങ്കിലും കുടുംബം എതിരായതോടെ നടി ഇപ്പോള്‍ പുതിയ കാമുകനെ തപ്പിയെടുത്തതായിട്ടാണ് വിവരം. സിനിമാ രംഗത്ത് തന്നെ ക്യാമറാമാനായി നില നില്‍ക്കുന്നയാളില്‍ പുതിയ കാമുകനെ കണ്ടെത്തിയിരിക്കുകയാണ്.

Ads by Google
Monday 14 May 2018 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW