ന്യൂയോര്‍ക്ക്: ഗുരുവിനെ ദൈവത്തെ പോലെ കരുതുന്ന കാലമൊക്കെ പോയി തുടങ്ങി. എടാ വാടാ പോട വിളികളില്‍ നിന്നും വീണ്ടും അല്‍പ്പം കൂടി കടന്നു പോയിരിക്കുകയാണു ന്യൂയോര്‍ക്കിലെ ഗുരുശിഷ്യ ബന്ധം. അമേരിക്കയിലെ ഒരു സ്കൂളില്‍ നടന്ന സംഭവത്തിന്റെ 30 സെക്കന്റുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷില് മീഡിയയില്‍ പ്രചരിക്കുന്നത്. എന്തോ പറഞ്ഞു കയര്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇതു കേട്ട് അധ്യാപകന്റെ നേരെ വിദ്യാര്‍ത്ഥി ദേഷ്യത്തോടെ പാഞ്ഞടുക്കുന്നു.
ആദ്യം സ്വന്തം നെഞ്ചു കൊണ്ട് അധ്യാപകാന്റെ നെഞ്ചില്‍ ഇടിക്കുന്നു. പിന്നെ മുഖത്തടിക്കുന്നു. ഇതോടെ കലികയറി അധ്യാപകന് വിദ്യാര്‍ത്ഥിയെ എടുത്തു കറക്കി നിലത്തടിക്കുകയായിരുന്നു. തുടര്‍ന്ന് തല്ലും അടിയും മുറുകി. ക്ലാസില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ ഇടപെട്ട് രണ്ടു പേരേയും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. 2017 ജൂലൈ 31 പ്രതീക്ഷപ്പെട്ട വീഡിയോയാണ്. എന്നാല്‍ കഴിഞ്ഞ വ്യാഴ്ച മുതല്‍ അത് വീണ്ടും സോഷില് മീഡിയയില്‍ വൈറലായിരിക്കുകയാണ്.