Saturday, August 17, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 02.17 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/05/216604/azcha.jpg

അശ്വതി: ഒഴിവാക്കാനാവാത്ത ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ബന്ധുജന സഹായത്തിനുള്ള ശ്രമം വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളിലും തടസ്സം നേരിടാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട പ്രമോഷന്‌ കാലതാമസം നേരിടും.

ഭരണി: പുതിയ ജോലി ലഭിക്കാന്‍ സാധ്യത. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം വിഷമ ഘട്ടങ്ങളില്‍ നിന്നു രക്ഷ. നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം, ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും.

കാര്‍ത്തിക: പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതിയുണ്ടാകും. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. അപരിചിതരുമായി ഇടപെട്ട്‌ മാനഹാനിക്കു സാധ്യത. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത.

രോഹിണി: മാനസികമായി സംഘര്‍ഷം അധികരിച്ചു നില്‍ക്കും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. കേസ്‌, വ്യവഹാരങ്ങള്‍ എന്നിയില്‍ ഏര്‍പ്പെടും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും.

മകയിരം: ജീവനക്കാര്‍ മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാന്‍ യോഗം. കഫജന്യ രോഗങ്ങള്‍ പിടിപ്പെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക.

തിരുവാതിര: മനസ്സിന്‌ സുഖം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. ദാമ്പത്യജീവിതത്തി ല്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. സുഹൃദ്‌ സഹായം ലഭിക്കും.

പുണര്‍തം: വാരം മുഴുവന്‍ അധികച്ചെലവുണ്ടാകും. മനസ്സില്‍ അനാവശ്യചിന്തകള്‍ ഉടലെടുക്കും. പ്രവര്‍ത്തന വിജയം കൈവരിക്കാന്‍ കാത്തിരിക്കേണ്ടിവരും. ബന്ധുക്കളെ കൊണ്ട്‌ ബുദ്ധിമുട്ടുകള്‍. യാത്രകള്‍ വേണ്ടിവരും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ അധികശ്രദ്ധ പുലര്‍ത്തുക. പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍.

പൂയം: മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

ആയില്യം: ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. അനാവശ്യമായ മാനസിക ഉത്‌ക്കണ്‌ഠ. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. സന്താനങ്ങള്‍ക്ക്‌ പുരോഗതിയുണ്ടാകും. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അകല്‍ച്ച എന്നിവ അവസാനിക്കും.

മകം: ഭൂമി, വാഹനം എന്നിവയുടെ വില്‍പ്പനയിലൂടെ ധനലാഭം. കാര്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ സുഹൃദ്‌ സഹായം ലഭിക്കും. പ്രവര്‍ത്തന വിജയം കൈവരിക്കും. സാമ്പത്തികപരമായ വിഷമതക ള്‍ തരണം ചെയ്യാന്‍ സാധിക്കും. ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകും.

പൂരം: പൊതുവില്‍ വാരം അനുകൂലമല്ല. തൊഴില്‍പരമായ അലച്ചില്‍ വര്‍ദ്ധിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും. ധനപരമായ എല്ലാ കാര്യത്തിലും അധികശ്രദ്ധ പുലര്‍ത്തുക. ദാമ്പത്യ കലഹം ഉണ്ടാകാന്‍ സാദ്ധ്യത നിലനില്‍ക്കുന്നു. മേലധികാരികളുടെ അപ്രിയം നേരിടാന്‍ സാധ്യതയുണ്ട്‌.

ഉത്രം: ആരോഗ്യവിഷമതകള്‍ നേരിടും. ഔഷധസേവ വേണ്ടിവരും. സഞ്ചാരക്ലേശം അനുഭവിക്കും. സുഹൃത്തുക്കള്‍ വഴിയായും പ്രശ്‌നങ്ങള്‍. പുതിയതൊഴില്‍ ശ്രമത്തില്‍ പ്രതികൂല മറുപടികള്‍.

അത്തം: ബന്ധുജനങ്ങള്‍ക്ക്‌ രോഗബാധാ സാധ്യത. സ്വന്തം ബിസിനസ്സില്‍ നിന്ന്‌ ധനലാഭം. അനാവശ്യചിന്തകള്‍ വര്‍ദ്ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യത.

ചിത്തിര: സന്താനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന രോഗബാധ ശമിക്കും. തൊഴില്‍മേഖല ശാന്തമാകും. സാമ്പത്തികമായ വിഷമതകള്‍ തരണം ചെയ്യും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. വരവിനേക്കാള്‍ ചെലവ്‌ അധികരിച്ചു നില്‍ക്കുന്ന കാലമാണ്‌. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. ഭാഗ്യ പരീക്ഷണങ്ങള്‍ക്കു മുതിരരുത്‌.

ചോതി: ദാമ്പത്യഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. ഉത്തരവാദിത്വം വര്‍ദ്ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും. ഭക്ഷണസുഖം കുറയും. തൊഴില്‍രംഗത്ത്‌ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും. തൊഴില്‍പരമായ പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും.

വിശാഖം: അനുകൂലഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള വാരമാണ്‌. ധനലാഭമുണ്ടാകും. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ ഉയര്‍ന്നവിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.

അനിഴം: തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം. ബന്ധുക്കളില്‍ നിന്നുള്ള ഇടപെടല്‍ മൂലം പെട്ടെന്നുള്ള കാര്യസാധ്യം. കടങ്ങള്‍ വീട്ടാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും.

തൃക്കേട്ട: മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ അനുകൂല നടപടികള്‍ ഉണ്ടാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കാന്‍ സാധിക്കും. ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം. ദേഹസുഖം വര്‍ദ്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നത വിജയം.

മൂലം: ഉദ്ദിഷ്‌ട കാര്യസാദ്ധ്യത്തിന്‌ തടസ്സം. കര്‍മ്മ രംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍. രോഗശമനം, പ്രവര്‍ത്തനങ്ങളില്‍ വിജയം, ബന്ധുജന സഹായം ലഭിക്കും. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും, കുടുംബ സൗഖ്യ വര്‍ദ്ധന, ബിസിനസ്സില്‍ പുരോഗതി, മാനസികമായ സംതൃപ്‌തി, ജീവിത സൗഖ്യം.

പൂരാടം: രോഗദുരിതത്തില്‍ ശമനം. മാനസിക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. കര്‍മ്മരംഗത്ത്‌ നേട്ടങ്ങള്‍. ഉപഹാരങ്ങള്‍ ലഭിക്കും. അവിചാരിത ധനലാഭം. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളില്‍ ആശ്വാസം.

ഉത്രാടം: ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും.

തിരുവോണം: ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം. ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ബാങ്കുകളില്‍ നിന്ന്‌ ലോണ്‍ പാസായിക്കിട്ടും.

അവിട്ടം: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. മനസുഖം വര്‍ദ്ധിക്കും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. വളര്‍ത്തുമൃഗങ്ങളാല്‍ പരുക്കേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യം തന്നെ.

ചതയം: സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ സുഹൃത്തുക്കള്‍ പിന്‍വാങ്ങും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും.

പൂരൂരുട്ടാതി: പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ലഭിക്കാന്‍ അല്‌പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടിവയ്‌ക്കുന്നതുത്തമം. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും.

ഉത്രട്ടാതി: യാത്രകള്‍ വേണ്ടിവരും. വാഹന മാറ്റിവാങ്ങാന്‍ ആലോചിക്കും. വിവാഹ മാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. ഇരുചക്ര വാഹനം വാങ്ങും.

രേവതി: ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍ പരമമായ മാറ്റങ്ങള്‍. യാത്രകള്‍ വേണ്ടിവരും. വാഹനവില്‍പ്പന യിലൂടെ ധനലാഭം. സുഹൃദ്‌ സഹായം ലഭിക്കും. പ്രവര്‍ത്തന വിജയം കൈവരിക്കും. ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 13 May 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW