Saturday, December 15, 2018 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 02.09 AM

പരീക്ഷ എഴുതി ഫലം വന്നില്ല; പ്ലസ്‌ടു വിദ്യാര്‍ഥി വലയുന്നു

uploads/news/2018/05/216600/v1.jpg

അമ്പലപ്പുഴ: ആലപ്പുഴ ടി.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ഥിയുടെ പരീക്ഷഫലം വന്നില്ലെന്നു പരാതി. കാക്കാഴം വെളിയില്‍ പറമ്പില്‍ രജിയുടെ മകന്‍ ആര്‍. അര്‍ജുന്റെ പരീക്ഷാ ഫലമാണ്‌, ഔദ്യോഗിക പ്രഖ്യാപനം വന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പുറത്തുവരാത്തത്‌. സംഭവത്തെ തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രി, സ്‌ഥലം എം.എല്‍.എ കൂടിയായ മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്കു രജി പരാതി നല്‍കി.
ആകെ 240 കുട്ടികളാണ്‌ ടി.ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ ടുവിന്‌ ഉണ്ടായിരുന്നത്‌. പ്ലസ്‌ വണ്ണിന്‌ മുഴുവന്‍ വിഷയങ്ങള്‍ അര്‍ജുന്‍ വിജയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, മറ്റു വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലത്തിനൊപ്പം അര്‍ജുന്റെ റോള്‍ നമ്പര്‍ 5097632 ഉണ്ടായിരുന്നില്ല. മെറ്റൊരു വിദ്യാര്‍ഥിയുടെ കൂടി ഫലം ലഭിക്കാനുണ്ടായിരുന്നു.
എന്നാല്‍, അതിനു വ്യക്‌തമായ മറുപടി നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്ക്‌ അര്‍ജുന്റെ കാര്യത്തില്‍ കൃത്യമായ ഉത്തരമില്ലെന്നു രജി പറഞ്ഞു. എന്നാല്‍ അര്‍ജുന്‍ പരീക്ഷയെഴുതിയതാണെന്നും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചിരുന്നതായും പ്രിന്‍സിപ്പല്‍ രാഘവ പ്രഭു പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തി ചൊവ്വാഴ്‌ചയോടെ പരിഹാരം കണ്ടെത്തുമെന്നും അദേഹം പറഞ്ഞു.

Ads by Google
Sunday 13 May 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW