ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ എയര്‍പോര്‍ട്ടില്‍ വെച്ച് കൈയ്യോടെ പിടികൂടി. ഇതോടെ എയര്‍പോര്‍ട്ടില്‍ കയ്യാങ്കളിയായി. സംഭവത്തിന്റെ വീഡിയോ വൈറലായി. എയര്‍പോര്‍ട്ടില്‍ ചെക്കിങ് ക്യൂവില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയേയും ഇവര്‍ പൊക്കുന്നത്. കാമുകിയോടൊപ്പം അല്പം റൊമാന്റിക് ആവാന്‍ നാടുകാണാനിറങ്ങിയ ഭര്‍ത്താവിനെയാണ് ഭാര്യ കൃത്യ സമയത്തെത്തി കൈകാര്യം ചെയ്തത്.
കൊളമ്പിയയിലെ ജോസ് മാരിയാ കൊര്‍ഡോവ എയര്‍പോര്‍ട്ടിലാണ് സംഭവം. ഭര്‍ത്താവ് തന്റെ വാക്കുകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ഭാര്യ അവസരം കൊടുക്കുന്നുമില്ല. എയര്‍പോര്‍ട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. ഭാര്യയുടെ കയ്യില്‍ പെട്ടതോടെ പ്രേമസല്ലാപത്തിനിറങ്ങിയ ഭര്‍ത്താവിന്റെ ദിവസം പൂരത്തെറിയുടേതായി മാറുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ കിടന്ന് ഭര്‍ത്താവിനെ തെറിയഭിഷേകം നടത്തിയ ഭാര്യ കാമുകിയെ മുടുക്കുത്തിന് വലിച്ച് പിടിക്കുകയും ചെയ്തു. ക്യൂവില്‍ ഭര്‍ത്താവിന് മുന്നില്‍ നിന്ന കാമുകിയുടെ മുടിക്കുത്തില്‍ ഭര്‍ത്താവിന്റെ കൈകള്‍ക്കിടയിലൂടെയാണ് പിടിച്ചു വലിച്ചെടുത്തത്.
ഭര്‍ത്താവിന്റെ കക്ഷത്തിനിടയിലൂടെ കാമുകിയുടെ മുടിക്കുത്തില്‍ പിടിച്ച് പിന്നോട്ട് വലിക്കുമ്പോള്‍ ഭര്‍ത്താവും കൂടെപ്പോരുന്നുണ്ട്. അതേസമയം സ്പാനിഷ് ഭാഷയില്‍ ഭര്‍ത്താവിനെ പൂര തെറിയും വിളിക്കുന്നു. ശനിയാഴ്ച ദിവസം എന്നെയും കൊച്ചിനെയും കൊണ്ട് പുറത്ത് പോകാറുള്ള താന്‍ ഇന്ന് കാമുകിയേയും കൊണ്ട് കറങ്ങാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നും അവര്‍ ചോദിക്കുന്നുണ്ട്. അവളെ വേഗം പറഞ്ഞു വിട്ടോ ഇല്ലെങ്കില്‍ താന്‍ പ്രശ്നം ഉണ്ടാക്കുമെന്നും ഞാന്‍ നിങ്ങളെ വിട്ടു പോകില്ലെന്നും ഇവര്‍ പറയുന്നു. നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എന്നെ രണ്ട് തല്ലിക്കോളാനും ഇവര്‍ പറയുന്നു.