Wednesday, September 12, 2018 Last Updated 22 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 05.43 PM

ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കരടി അക്രമാസക്തനായി, ഓടിക്കൂടിയ നാട്ടുകാര്‍ കരടിയോട് ചെയ്തത്

uploads/news/2018/05/216409/8.jpg

സെല്‍ഫിക്ക് വേണ്ടി എന്ത് സാഹസത്തിനും തയ്യാറാകുന്നവരാണ് ഇന്നത്തെ തലമുറ. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറെ കരടി കടിച്ചു കൊന്നതിന് പിന്നാലെയാണ് പുതിയ സംഭവവും നടന്നിരിക്കുന്നത്. കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഒഡീഷയില്‍ നിന്നുള്ള 27കാരന്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

uploads/news/2018/05/216409/9.jpg

കരടിക്ക് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിനെ കരടി വളഞ്ഞിട്ട് ആക്രമിച്ചു. വായില്‍ കടിച്ചെടുത്ത് കുടഞ്ഞു നിലത്തിട്ട് അടിച്ചും കരടി പരാക്രമം കാട്ടിയപ്പോള്‍ യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ്. വീഡിയോയില്‍ കരടി മനുഷ്യനെ ആക്രമിക്കുന്നതും ഇയാള്‍ കരടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. കരടി പിടിച്ചപ്പോള്‍ ഉള്ള ഇയാളുടെ കരച്ചില്‍ കേട്ട് ജനം ഓടിക്കൂടുകയും വടിയും വാരിക്കുന്തവും ഉപയോഗിച്ച് കരടിയെ തല്ലിക്കൊല്ലുകയുമായിരുന്നു. കരടിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണോ ഇയാള്‍ സെല്‍ഫി എടുക്കാന്‍ കരടിക്ക് മുന്നിലേക്ക് ചാടിയതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

Ads by Google
Saturday 12 May 2018 05.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW