Sunday, June 16, 2019 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 04.48 PM

പതിമൂന്നുകാരന് വധുവായി 23കാരി; ബാലവിവാഹത്തിന് പിന്നില്‍ പയ്യന്റെ അമ്മ

child marriage

ഹൈദരാബാദ്: അമ്മയ്ക്ക് വേണ്ടി പതിമൂന്ന് വയസുകാരന്‍ 23 വയസുകാരിയെ വിവാഹം കഴിച്ചു. അമ്മയുടെ ആഗ്രഹപ്രകാരമാണ് പതിമൂന്നുകാരന്‍ വരനായത്. ബാലന്റെ അമ്മ അസുഖബാധിതയായി കിടപ്പിലാണ്. അതിനാല്‍ വീട്ടുജോലികള്‍ ചെയ്യാന്‍ കുടുംബത്തില്‍ മറ്റാരുമില്ല. ഇക്കാരണം പറഞ്ഞാണ് പതിമൂന്നുകാരനെ കെട്ടിച്ചത്. ഗ്രമാവാസികള്‍ ആരെയും അറിയിക്കാതെ കഴിഞ്ഞ മാസം 27നാണ് വിവാഹം നടത്തിയത്.

കുട്ടി വരന്റേയും പത്ത് വയസിന് മൂന്ന് വധുവിന്റേയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വധു കര്‍ണാടകയിലെ ബെല്ലാരി ജില്ലക്കാരിയാണ്. ബാല വിവാഹത്തിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങള്‍ ഒളിവില്‍ പോയിരിക്കയാണ്. സംഭവം അന്വേഷിക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീടുകള്‍ അടഞ്ഞു കിടക്കുന്നത് കണ്ടത്.

വിവാഹിതനായ പയ്യന്റെ അച്ഛനും അമ്മയും കര്‍ഷക തൊഴിലാളികളാണ്. അമ്മ ദീര്‍ഘനാളായി അസുഖ ബാധിതയായി കിടപ്പിലാണ്. പിതാവ് മദ്യപാനിയാണ്. തന്റെ മരണശേഷം കുടുംബത്തെ നോക്കാന്‍ ആളില്ലെന്ന ചിന്തയാണ് മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ഒരു ബന്ധു വഴിയാണ് കര്‍ണാടക സ്വദേശിനിയുടെ ആലോചന വന്നത്. തുടര്‍ന്ന് ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹം നടത്തുകയായിരുന്നു.

വിവാഹം നിയമപരമായി നിലനില്‍ക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വരനേയും വധുവിനേയും രണ്ട് ദിവസത്തിനകം ബന്ധുക്കള്‍ നേരിട്ട് ഹാജരാക്കണം അല്ലാത്ത പക്ഷം കേസെടുക്കുമെന്ന് തഹസില്‍ദാര്‍ ശ്രീനിവാസ റാവു പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW