Wednesday, August 15, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 12.48 PM

കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു; അസഭ്യവര്‍ഷം കേട്ട് മലയാളി താരം

bhavana

ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആരുടെയായാലും ഫെയ്‌സ്ബുക്ക് വാളില്‍ പോയി തെറിവിളിച്ച് പാരമ്പര്യമുള്ളവരാണ് മലയാളികള്‍. എന്നാല്‍ അപ്പോപ്പോള്‍ ചില അബദ്ധങ്ങള്‍ ഇതിനിടയില്‍ പിണയാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണിരിക്കുന്നത്.

കന്നഡയിലെ നടി ഭാവന രമണ്ണ ബിജെപിയില്‍ ചേര്‍ന്നത് മനസ്സിലാകാതെ മലയാളി താരം ഭാവനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് അസഭ്യവര്‍ഷമുണ്ടായിരിക്കുന്നത്.

ഇടത് അനുഭാവികളാണ് ആക്രമണം നടത്തുന്നതെന്നും അതേസമയം ഭാവനയുടെ പേജില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാറുകാരാണെന്നും ചില ഇടത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാവന രമണ്ണ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം.

ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW