Friday, November 16, 2018 Last Updated 52 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 08.35 AM

45 ലിറ്റര്‍ ടാങ്കില്‍ 49 ലിറ്റര്‍ ഡീസല്‍: തെറ്റിയത് കാര്‍ കമ്പനിക്ക്; തടിയൂരി പരാതിക്കാരന്‍

uploads/news/2018/05/216336/indian-oil.jpg

കൊച്ചി: പെട്രോള്‍ പമ്പില്‍നിന്ന് അടിച്ചതു കാറിന്റെ ടാങ്ക് ശേഷിയിലും കൂടുതല്‍ ഡീസല്‍. പമ്പില്‍ കൃത്രിമം നടന്നെന്നതരത്തില്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ വെട്ടിലായത് പമ്പുടമയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും. എന്നാല്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രതി കാര്‍ കമ്പനിയാണെന്നു കണ്ടെത്തിയതോടെ വിവാദം ആവിയായി.

സംഭവം ഇങ്ങനെ: തിരുവനന്തപുരം കഴക്കൂട്ടത്തെ പമ്പില്‍നിന്ന് ഐ ടി ജീവനക്കാരനായ അനീഷ് 45 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ ഡീസല്‍ അടിച്ചു. 49 ലിറ്ററായിട്ടും നിറഞ്ഞില്ല. അനീഷ് ഇതു ചോദ്യം ചെയ്ുകയയും പമ്പില്‍ കൃത്രിമമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മീറ്റര്‍ റീഡിങ്ങിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവം വിവാദമായി.

ഒട്ടേറെപ്പേര്‍ ഇന്ധനത്തട്ടിപ്പിനെതിരേ പ്രതികരിച്ചു. ഐ.ഒ.സിയിലും അനീഷ് പരാതി നല്‍കി. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പമ്പിലെ മീറ്ററും സീല്‍ ചെയ്തു.

കഴിഞ്ഞദിവസം കാറും ഇന്ധനമടിച്ച പമ്പും ലീഗല്‍ മെട്രോളജി വകുപ്പു പരിശോധിച്ചപ്പോഴാണു വസ്തുത പുറത്തുവന്നത്. പോലീസിന്റെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ 52.14 ലിറ്റര്‍ ഇന്ധനം വാഹനത്തില്‍ നിറയ്ക്കാന്‍ കഴിയുമെന്നു തെളിഞ്ഞു. കാറിന്റെ ഇന്ധന സംഭരണശേഷി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതിനേക്കാള്‍ കുടുതലാണെന്നു പരാതിക്കാരനു ബോധ്യപ്പെട്ടു. ഒടുവില്‍ എസ്.ഐയുടെ നിര്‍ദേശപ്രകാരം അനീഷ് ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു തടിയൂരി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW