Monday, June 17, 2019 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 08.30 AM

ഹിമാംശു റോയുടെ മരണം വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍; അന്തരിച്ചത് ബാബ്‌റി മസ്ജിദ് കലാപകേസും ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ ഒത്തുകളി കേസും കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന്‍

uploads/news/2018/05/216334/himamshu-roy.jpg

ആറടി രണ്ടിഞ്ച് ഉയരമുള്ള ഹിമാംശു റോയ് അര്‍ബുദത്തോടു തോറ്റ് ആത്മഹത്യ ചെയ്തെന്നു സഹപ്രവര്‍ത്തകര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ബോഡി ഫിറ്റായി നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ ഹിമാംശു മുംബൈയുടെ സൂപ്പര്‍ കോപായിരുന്നു. 1988 ബാച്ച് ഐ.പി.എസുകാരനായ ഹിമാന്‍ഷുവിന്റെ കരിയര്‍ ഏതു പോലീസുകാരനെയും കൊതിപ്പിക്കും. ബാബ്റി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്നുള്ള കലാപവുമായ ബന്ധപ്പെട്ട കേസുകളാണ് അദ്ദേഹം ആദ്യം കൈകാര്യം ചെയ്തത്. അന്വേഷണ മികവുകാരണം 2009 ആയപ്പോഴേക്കും മുംബൈ പോലീസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണറായി. ശ്രീശാന്ത് ഉള്‍പ്പെട്ട 2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒത്തുകളി വിവാദം അന്വേഷിച്ചതും ഹിമാംശുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് നടന്‍ വിന്ദു ദാരാ സിങിനെ അറസ്റ്റ് ചെയ്തത് ഹിമാന്‍ഷുവാണ്.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ ഡ്രൈവര്‍ ആരിഫ് ബിയാലിന്റെ കൊലപാതകം, മാധ്യമപ്രവര്‍ത്തകന്‍ ജെ. ഡെയുടെ കൊലപാതകം തുടങ്ങിയ കേസുകള്‍ തെളിയിച്ചത് ഹിമാംശുവിന്റെസംഘമാണ്.

ലെലാ ഖാന്റെയും ബന്ധുക്കളുടെയും കൊലക്കേസിനും തുമ്പുണ്ടാക്കിയത് ഹിമാംശുവാണ്. ക്രൈംബ്രാഞ്ചില്‍നിന്നു ഭീകര വിരുദ്ധ സ്വകാഡിലെത്തിയതോടെ കരിയര്‍ കൂടുതല്‍ തിളങ്ങി. ബാന്ദ്ര കുര്‍ളയില്‍ അമേരിക്കന്‍ സ്‌കൂള്‍ തകര്‍ക്കാനുള്ള സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ അനീസ് അന്‍സാരിയുടെ പദ്ധതി തകര്‍ക്കാന്‍ ഹിമാംശുവിനായി.

മുംബൈ പോലീസ് നടത്തിയ നിരവധി ഭീകര വിരുദ്ധ ഓപ്പറേഷനുകളിലും പങ്കാളിയായി. 2015 ല്‍ സ്വജനപക്ഷപാതവും സീനിയേഴ്സിന്റെ മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി ഹിമാന്‍ഷു മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന് അയച്ച കത്ത് ചോര്‍ന്നതു വിവാദമായി തുടര്‍ന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പോലീസ് ഹൗസിങ് എ.ഡി.ജി.പിയാക്കിയാണ് ഹിമാംശുവിനെ സര്‍ക്കാര്‍ ഒതുക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. ലീവെടുത്ത് യു.എസില്‍ ചികിത്സ നടത്തി. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം അര്‍ബുദം തിരിച്ചടിച്ചത് ഹിമാംശുവിനെ വിഷാദ രോഗിയാക്കിയെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.

Ads by Google
Saturday 12 May 2018 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW