Thursday, September 13, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 08.12 AM

പോലീസ് അസോസിയേഷനില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന രക്തസാക്ഷി മണ്ഡപം കൊണ്ടുവന്നത് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും! ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചും എ.വി. ജോര്‍ജിനെ പിന്തുണച്ചും പ്രസംഗം

uploads/news/2018/05/216331/raktha-sakshi-mandapam.jpg

കൊച്ചി: എറണാകുളം റൂറല്‍ ജില്ലാ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സ്ഥാപിക്കാന്‍ രക്തസാക്ഷി മണ്ഡപം കൊണ്ടുവന്നത് സി.പി.എം. ആലുവ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന്. ഇടത് ഭാരവാഹികളാണു മണ്ഡപം ആലുവ ടൗണ്‍ഹാളില്‍ എത്തിച്ച് പുഷ്പാര്‍ച്ചനയും പാര്‍ട്ടി അനൂകുല മുദ്രാവാക്യങ്ങളും ഉയര്‍ത്തിയത്. ഇക്കഴിഞ്ഞ എട്ടിനായിരുന്നു സമ്മേളനം.

മണ്ഡപത്തിനു മുന്നില്‍ കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്തുമ്പോള്‍ രക്തസാക്ഷികള്‍ക്കും ഇടതു നേതാക്കള്‍ക്കും മുദ്രാവാക്യം വിളിച്ചത് വിവാദമായതോടെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യോഗത്തില്‍ പങ്കെടുത്ത ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ പ്രസംഗവും വിവാദമായി. വരാപ്പുഴ കസ്റ്റഡി മരണം അന്വേഷിക്കുന്ന ഐ.ജി: എസ്. ശ്രീജിത്തിന്റെ പേരെടുത്തു പറയാതെ ഒരു സംസ്ഥാന ഭാരവാഹി ആക്ഷേപം ചൊരിഞ്ഞു. പേരിന്റെ ആദ്യം ശ്രീയെന്നു തുടങ്ങുന്ന ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ വരാപ്പുഴ കേസില്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു പരാമര്‍ശം. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്.പി: എ.വി. ജോര്‍ജിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടുമുണ്ടായി. സോളാര്‍ കേസ് ചൂണ്ടിക്കാട്ടി ഒരു സംസ്ഥാന ഭാരവാഹി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചു. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേയും പരാമര്‍ശങ്ങളുണ്ടായി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW