Thursday, September 13, 2018 Last Updated 28 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 07.37 PM

പാര്‍ക്കില്‍ വളര്‍ത്തുന്ന കരടിക്ക് ഒരു ആഗ്രഹം ഐസ്‌ക്രീം കഴിക്കണം എന്ന് എന്നാല്‍ ആകാമെന്ന് ഉടമ: പിന്നെ സംഭവിച്ചതൊക്കെ അമ്പരപ്പിച്ചു കളയും

uploads/news/2018/05/216131/9.jpg

കരടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത പാര്‍ക്ക് അധികാരികള്‍ പുലിവാല്‍ പിടിച്ചു. കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ഡിസ്‌കവറി വൈല്‍ഡ് ലൈഫ് പാര്‍ക്ക് അധികാരികളാണ് പുലിവാല്‍ പിടിച്ചത്. പാര്‍ക്ക് അധികാരികള്‍ അവിടുള്ള ഒരു കരടിക്കുട്ടനെ അവിടെ അടുത്തുള്ള ഒരു ഡയറി ക്വീന്‍ ഷോപ്പിലേക്ക് കാറില്‍ കൂട്ടികൊണ്ടു പോയി. തുടര്‍ന്ന് ഷോപ്പിന്റെ ഉടമ കാറിന്റെ ജനാലച്ചില്ലിനിടയിലൂടെ അവന് ഐസ് ക്രീം കൊടുക്കുന്നതിന്റെ വിഡിയോയും പകര്‍ത്തി അത് എല്ലാര്‍ക്കും കാണാനായി ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തു.

uploads/news/2018/05/216131/10.jpg

ബെര്‍ക്ലി എന്ന കരടിയെ പുറത്തു കൊണ്ടുപോയപ്പോള്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫില്‍ നിന്നും അനുമതി വാങ്ങാതിരുന്നതാണ് പ്രശ്‌നമായത്. മൃഗങ്ങളെ കൂടിനു പുറത്തേയ്ക്കു കൊണ്ട് പോകുന്നുണ്ടെങ്കില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികളെ മുന്‍കൂട്ടി വിവരം അറിയിയ്ക്കണമെന്ന് മൃഗശാലാ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മൃഗശാലാ ഉടമസ്ഥരായ ഡഗ് ബോസ്, ഡെബ്ബി റൗലന്‍ഡ് എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അവര്‍ മറ്റു ചില തിരക്കുകളില്‍ ആയതിനാല്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികളെ അറിയിക്കാന്‍ വിട്ടുപോയതാണ് എന്ന് അവര്‍ അറിയിച്ചു.

തന്മൂലം വൈല്‍ഡ് ലൈഫ് ആക്ട് അനുസരിച്ചാണ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നമ്മുടെ സമൂഹത്തിലുള്ള മൃഗങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികള്‍ പുലര്‍ത്തുന്ന ശ്രദ്ധയും ശുഷ്‌കാന്തിയും പ്രശംസനീയമാണെന്നും തങ്ങളുടെ പിഴ തങ്ങള്‍ ഉടനെ അടയ്ക്കുമെന്നും മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ തന്നെ നടപ്പില്‍ വരുത്തിക്കഴിഞ്ഞെന്നും ഡിസ്‌കവറി വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ വെബ് സൈറ്റില്‍ അവര്‍ ഇതേ കുറിച്ച് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 28 വര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തി വന്നിരുന്ന ഈ അനിമല്‍ പാര്‍ക്കില്‍ ആദ്യമായാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകുന്നതെന്നും ഒരു മൃഗത്തെ പുറത്തേയ്ക്കു കൊണ്ട് പോകുന്നതിനു മുന്‍പ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫിനെ മുന്‍കൂട്ടി അറിയിയ്ക്കാതിരുന്നതിനാല്‍ വൈല്‍ഡ് ലൈഫ് ആക്ട് അനുസരിച്ച് തങ്ങള്‍ക്ക് പിഴ ശിക്ഷ വിധിച്ചുവെന്നും അവര്‍ അറിയിക്കുന്നു.

Ads by Google
Friday 11 May 2018 07.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW