Tuesday, November 06, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 07.09 PM

അഞ്ചു വര്‍ഷമായി റെയില്‍വേ സ്‌റ്റേഷനില്‍ ചുമട്ടു തൊഴിലാളിയായി ജോലി ചെയ്യുന്നു, ചുമട് എടുക്കുന്നതിനിടയില്‍ ഹെഡ്‌സെറ്റിലൂടെ ക്ലാസുകള്‍ കേട്ടു: ശ്രീനാഥിനെ കാത്തിരുന്നത് വിജയം

uploads/news/2018/05/216128/7.jpg

ശ്രീനാഥിന്റെ വിജയം സൗകര്യങ്ങള്‍ ഏറെയുള്ളവര്‍ക്ക് ഒരു പാഠമാണ്. പിഎസ്സി പരീക്ഷയില്‍ വിജയം നേടിയ ചുമട്ടുതൊഴിലാളിയായ ശ്രീനാഥ് പഠിച്ചത് റയില്‍വേ സ്റ്റേഷനിലെ വൈ-ഫൈ സൗകര്യം പ്രയോജനപ്പെടുത്തിയാണ്. പിഎസ്സി പരീക്ഷ പാസായ ശ്രീനാഥ് അഭിമുഖം കൂടി ക്ലിയര്‍ ചെയ്യുകയാണെങ്കില്‍ ലാന്‍ഡ് റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായി കാണാന്‍ കഴിയും. റെയില്‍വെ ഈയടുത്ത് പുറത്തിറക്കിയ പരീക്ഷാവിജ്ഞാപനങ്ങള്‍ക്കും ശ്രീനാഥ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇടുക്കി സ്വദേശിയായ ശ്രീനാഥ് അഞ്ചു വര്‍ഷമായി എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷമായി പിഎസ്‌സിക്കു വേണ്ടി ശ്രമിക്കുന്നു. ആദ്യകാലത്ത് കോച്ചിങ്ങിന് പോയിരുന്നു. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ വന്നതോടെ ഫോണില്‍ നിന്നും പാഠഭാഗം കേട്ടാണ് പഠിക്കുന്നത്. ഓണ്‍ലൈനായി പഠിച്ചത് കൊണ്ട് തനിക്ക് പുസ്തകത്തിനുള്ള കാശും ലഭിക്കാന്‍ സാധിച്ചതായി ശ്രീനാഥ് പറയുന്നു. ഹെഡ്സൈറ്റില്‍ പാഠഭാഗം കേട്ട് കൊണ്ട് ചുമട് എടുക്കുന്നതായിരുന്നു ശ്രീനാഥിന്റെ ശൈലി. തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ഫോണില്‍ പഠിക്കാനുള്ള പാഠഭാഗം പ്ലേ ചെയ്ത് അത് ഹെഡ്സെറ്റ് വെച്ച് കേട്ടാണ് ശ്രീനാഥ് ജോലി ചെയ്തിരുന്നത്.

Ads by Google
Friday 11 May 2018 07.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW