Thursday, September 13, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 07.45 AM

ശ്രീജിത്ത് ആവര്‍ത്തിക്കുന്നോ ? താന്‍ നിരപരാധിയാണെന്ന് ആലറിക്കരഞ്ഞ് വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

uploads/news/2018/05/216051/umesh.jpg

കോവളം: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വാഴമുട്ടത്തെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ നാടകീയരംഗങ്ങള്‍. ഒന്നാംപ്രതി ഉമേഷ് താന്‍ നിരപരാധിയാണെന്നു അലറിവിളിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു പ്രതികളെ സ്ഥലത്തെത്തിച്ചത്. ഒന്നാംപ്രതി ഉമേഷിന്റെ വീട്ടില്‍നിന്ന് കൃത്യം നടത്തിയ ദിവസം അയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുത്തു.

മൂന്നുമണിയോടെയാണു രണ്ടാം പ്രതിയായ ഉദയനെ പനത്തുറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇയാളെ ഇന്നോ നാളെയോ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇരുവരെയും പ്രത്യേക സമയങ്ങളില്‍ തെളിവെടുപ്പിനായി എത്തിച്ചത്. വിദേശ വനിതയുടെ ചെരിപ്പും അടിവസ്ത്രവും സമീപത്തെ ടി.എസ്. കനാലില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഉമേഷിന്റെ മൊഴി. പോലീസ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഇന്നലെയും കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവ കണ്ടെത്താനായില്ല. കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും രാവിലെയോടെ കണ്ടല്‍ കാട്ടിലെത്തി. പോലീസുമായി അല്‍പനേരം സംസാരിച്ച ആന്‍ഡ്രൂസ് മടങ്ങി.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനില്‍, കന്റോണ്‍മെന്റ് എ.സി: സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ 17നു വീണ്ടും കോടതിയില്‍ ഹാജരാക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW