Thursday, May 23, 2019 Last Updated 26 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 10 May 2018 01.35 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അപേക്ഷാ തീയതി

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തുന്ന രണ്ടാം വര്‍ഷ എം.ഫില്‍ (സി.എസ്‌.എസ്‌.) പരീക്ഷ 28നു രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കും. അപേക്ഷകള്‍ പിഴയില്ലാതെ 16 വരെയും 50 രൂപ പിഴയോടെ 18 വരെയും സ്വീകരിക്കും. പരീക്ഷാഫീസായി 1,175 രൂപ സര്‍വകലാശാലാ ഇ- പേയ്‌മെന്റ്‌ സംവിധാനത്തിലൂടെ അടയ്‌ക്കാം.

പരീക്ഷാ തീയതി

രണ്ടാം സെമസ്‌റ്റര്‍ ബി.എഡ്‌. സ്‌പെഷല്‍ എജ്യൂക്കേഷന്‍ (ലേണിങ്‌ ഡിസെബിലിറ്റി/ഇന്റലക്‌ച്വല്‍ ഡിസെബിലിറ്റി - പെഡഗോഗി ഓഫ്‌ ടീച്ചിങ്‌ മലയാളം) (സി.എസ്‌.എസ്‌. 2017 അഡ്‌മിഷന്‍ റഗുലര്‍/2015 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ജൂണ്‍ 6ന്‌ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

വൈവാവോസി

നാലാം സെമസ്‌റ്റര്‍ എം.ടെക്‌ (പവ്വര്‍ സിസ്‌റ്റംസ്‌) മെയ്‌ 2018 പരീക്ഷയുടെ മാസേ്‌റ്റഴ്‌സ് തിസിസ്‌ ആന്‍ഡ്‌ മാസേ്‌റ്റഴ്‌സ് കോംപ്രിഹെന്‍സീവ്‌ വൈവ 17ന്‌ കോട്ടയം പാത്താമുട്ടം സെന്റ്‌ ഗിറ്റ്‌സ് കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങില്‍ നടക്കും.

പരീക്ഷാഫലം

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നാലാംവര്‍ഷ എല്‍.എല്‍.ബി. (ത്രിവത്സരം -റഗുലര്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 22 വരെ അപേക്ഷിക്കാം.

സിവില്‍ സര്‍വീസ്‌ പരീക്ഷാ പരിശീലനം

ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈഫ്‌ലോങ്‌ ലേണിങ്ങില്‍ യു.പി.എസ്‌.സി. സിവില്‍ സര്‍വീസ്‌ പ്രാഥമിക പരീക്ഷാ പരിശീലനത്തിന്‌ ഇ-പേ സംവിധാനത്തിലൂടെ 200 രൂപ അടച്ച്‌ 18 വരെ ബിരുദവിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. ശനി, ഞായര്‍, മറ്റൊഴിവ്‌ ദിവസങ്ങളിലായാണ്‌ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

റിട്ട. ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്‌ബാണ്‌ ഓണററി ഡയറക്‌ടര്‍. ജൂണ്‍ 2ന്‌ നടത്തുന്ന അഭിരുചി എഴുത്തുപരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. വിശദമായ വിജ്‌ഞാപനവും അപേക്ഷാഫോമുംwww.mgu.ac.in, www.ldlemgu.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731560, 2731724. ഇമെയില്‍: nanomaterial-smacromol.in

Ads by Google
Thursday 10 May 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW