Sunday, September 09, 2018 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 06.36 PM

ബാഗില്‍ അരിപ്പൊടി, വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ബാഗിലുള്ളത് സ്‌ഫോടകവസ്തു നിര്‍മ്മിക്കാനുള്ള രാസവസ്തു എന്ന് ഉദ്യോഗസ്ഥര്‍: അന്തവിട്ട് യുവാവ്

uploads/news/2018/05/215508/11.jpg

ദുബായ് യാത്രികന്റെ കൈവശം അരിപ്പൊടി കണ്ടെതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. എടക്കരസ്വദേശിയായ യുവാവിന്റെ യാത്രയാണ് മുടങ്ങിയത്. സുരക്ഷാ സേനയുടെ പരിശോധനയില്‍ യുവാവിന്റെ ബാഗിലുണ്ടായിരുന്ന നവര അരിപ്പൊടിയില്‍ സ്ഫോടകവസ്തു നിര്‍മ്മാണത്തിനുള്ള സാധനങ്ങളുണ്ടെന്ന സംശയമാണ് യാത്ര മുടങ്ങാന്‍ കാരണം.

കുട്ടികള്‍ക്ക് നല്‍കുന്ന നവര അരിപ്പൊടിയാണെന്ന് വിശദീകരിച്ചെങ്കിലും സ്ഫോടക വസ്തു നിര്‍മിക്കാനുള്ള സാധനമാണെന്ന നിഗമനത്തിലായിരുന്നു സുരക്ഷാവിഭാഗം. മൂന്ന് എക്സ്റേ മെഷീനുകളിലും നൈട്രോ ഗ്ലിസറിന്‍ കണ്ടെത്തിയതോടെ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാളെ കരിപ്പൂര്‍ പൊലീസിന് കൈമാറിയതായി സി.ഐ.എസ്.എഫ് അറിയിച്ചു.

സി.ഐ.എസ്.എഫിന്റെ എക്സ്റേ പരിശോധനയില്‍ അരിപ്പൊടിയില്‍ സ്ഫോടകവസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിനുണ്ടെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിന്റെ ബോംബ് സ്‌ക്വാഡ് വിഭാഗം മലപ്പുറത്ത് നിന്നെത്തി നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പൊടി വിശദ പരിശോധനക്ക് ലാബിലേക്ക് അയച്ചു. മൂന്ന് പാക്കറ്റുകളില്‍ ഒന്നിലേതിലാണ് സംശയം തോന്നിയത്. സംശയകര സാധനങ്ങള്‍ കണ്ടെത്തിയതിന് യുവാവിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

Ads by Google
Wednesday 09 May 2018 06.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW