Thursday, May 23, 2019 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 01.10 PM

ആപ്പിളിന്റെ പുതിയ ഐഫോണിന് മൂന്ന് റിയര്‍ ക്യാമറകളോ!

Apple could be planning to launch an iPhone with THREE rear cameras in 2019

പിന്നില്‍ മൂന്ന് റിയര്‍ ക്യാമറയുമായി ആപ്പിള്‍ ഐഫോണ്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഈ ഫീച്ചർ ഉൾപ്പെടുത്തിയാണ് ആപ്പിള്‍ 2019 ല്‍ പുതിയ ഐഫോണ്‍ ഇറക്കുക എന്നാണ് വിവരം. ഐഫോണ്‍ xന്‍റെ മൂന്നാം തലമുറയില്‍ ആയിരിക്കും മൂന്ന് റെയര്‍ ക്യാമറ സെറ്റപ്പ് എന്നാണ് വിവരം. ആദ്യമായി 3 റെയര്‍ ലെന്‍സുമായി ലോക വിപണിയില്‍ എത്തിയ ഫോണ്‍ വാവ്വേ അടുത്തിടെ പുറത്തിറക്കിയ പി20 പ്രോയാണ്.

ഐഫോണിന്‍റെ ട്രിപ്പിള്‍ റെയര്‍ ക്യാമറ പതിപ്പ് 2019 മധ്യത്തിലായിരിക്കും ഇറങ്ങുക. എന്നാല്‍ ഈ ഫോണിന്‍റെ പ്രത്യേകതകള്‍ എന്തെല്ലാം എന്നതില്‍ സൂചനകള്‍ ഒന്നും ലഭ്യമല്ല എന്നാണ് തായ്പേയ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ, ആപ്പിള്‍ ഈ വര്‍ഷം ഐഫോണിന്‍റെ മൂന്ന് മോഡലുകള്‍ ഇറക്കാന്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒന്ന് ഐഫോണ്‍ X ന്‍റെ പുതിയ പതിപ്പ് ആയിരിക്കും എന്നാണ് സൂചന. രണ്ടാമത്തെ പതിപ്പ് വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്‍റെ പുതിയ പതിപ്പായിരിക്കും.

ചില ചൈനീസ് സൈറ്റുകള്‍ പ്രകാരം ട്രിപ്പിള്‍ ലെന്‍സില്‍ ഒന്ന് 6പി ലെന്‍സും ഇതിന് 5X സൂം പ്രത്യേകതയും ഉണ്ടാകും എന്ന സൂചന. മൂന്ന് ക്യാമറയും 12 എംപിയിലായിരിക്കും എന്നും ചില റിപോർട്ടുകൾ പറയുന്നു. നിലവില്‍ ഐഫോണ്‍ X ലും ഇരട്ട ക്യാമറകള്‍ കീഴ്പ്പോട്ട് എന്ന നിലയിലാണ്. ഇതേ നിലയിലായിരിക്കും മൂന്നു ക്യാമറകൾ ക്രമീകരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW