Friday, December 14, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 09 May 2018 02.39 AM

മാധ്യമങ്ങളെ ഭയക്കുന്നതാര്‌ ?

മഹത്തരമായ പ്രവൃത്തികളില്‍ ഒന്നെന്നു തന്നെ മാധ്യമപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കണം. ലോകജനതയുടെ സാമൂഹ്യജീവിതത്തില്‍ ബഹുജന മാധ്യമങ്ങള്‍ വന്‍ സ്വാധീനമാണ്‌ ചെലുത്തുന്നത്‌. സ്വന്തം ഇഷ്‌ടങ്ങളും ആശയങ്ങളും മാത്രമേ ലോകത്ത്‌ നിലനില്‍ക്കാവൂവെന്നും മറ്റുള്ളവയെല്ലാം തച്ചു തകര്‍ക്കപ്പെടണമെന്നുമുള്ള സിദ്ധാന്തം വച്ചുപുലര്‍ത്തുന്നവരാണ്‌ മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും അസ്വസ്‌ഥതയോടെ വീക്ഷിക്കുന്നത്‌. അത്തരക്കാരുടെ അക്രമങ്ങളും ഭീഷണികളും തരണം ചെയ്‌തു തന്നെയാണ്‌ മാധ്യമപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്‌.
uploads/news/2018/05/215397/bft1.jpg

കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്‌. ലോക പത്രസ്വാതന്ത്ര്യ ദിനമായ മേയ്‌ മൂന്നിനു രണ്ടു ദിവസം മുന്‍പ്‌ വായിച്ചതും ഇത്തരത്തിലുള്ള വാര്‍ത്തയാണ്‌. ഈ ആഴ്‌ച നമ്മുടെ നാട്ടില്‍ ഒരു മാധ്യമ ഫോട്ടോഗ്രഫറെ ഒരു ജനപ്രതിനിധി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന വാര്‍ത്തയും പുറത്തുവന്നു.

ഏതാനും ദിവസം മുമ്പ്‌ അഫ്‌ഗാനിസ്‌ഥാനില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ എട്ടു മാധ്യമപ്രവ്രര്‍ത്തകരടക്കം 41 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്‌.പിയുടെ ചീഫ്‌ ഫോട്ടോഗ്രഫര്‍ ഷാമറായിയും 11 കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ അറുപതിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. കണ്ഡഹാറില്‍ കൊല്ലപ്പെട്ട കുട്ടികളെല്ലാം സമീപത്തെ മദ്രസയിലെ വിദ്യാര്‍ഥികളായിരുന്നു. മതപഠനത്തിനെത്തിയ നിഷ്‌ക്കളങ്കരായ കുട്ടികളെ പോലും പരിഗണിക്കാതെയായിരുന്നു ആക്രമണം.

ഇഷ്‌ടപ്പെടാത്ത വാര്‍ത്തകള്‍ അസഹിഷ്‌ണുവിനെ അലോസരപ്പെടുത്തുന്നൂവെന്നു വ്യക്‌തമാക്കുന്നതാണ്‌ ഇത്തരം അക്രമങ്ങള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന സംഭവങ്ങളെ ജനങ്ങളില്‍ എത്തിക്കുന്ന പ്രധാനപ്പെട്ട ദൗത്യമാണു മാധ്യമപ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്‌. മഹത്തരമായ പ്രവൃത്തികളില്‍ ഒന്നെന്നു തന്നെ മാധ്യമപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കണം. ലോകജനതയുടെ സാമൂഹ്യജീവിതത്തില്‍ ബഹുജന മാധ്യമങ്ങള്‍ വന്‍ സ്വാധീനമാണ്‌ ചെലുത്തുന്നത്‌. സ്വന്തം ഇഷ്‌ടങ്ങളും ആശയങ്ങളും മാത്രമേ ലോകത്ത്‌ നിലനില്‍ക്കാവൂവെന്നും മറ്റുള്ളവയെല്ലാം തച്ചു തകര്‍ക്കപ്പെടണമെന്നുമുള്ള സിദ്ധാന്തം വച്ചുപുലര്‍ത്തുന്നവരാണ്‌ മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും അസ്വസ്‌ഥതയോടെ വീക്ഷിക്കുന്നത്‌. അത്തരക്കാരുടെ അക്രമങ്ങളും ഭീഷണികളും തരണം ചെയ്‌തു തന്നെയാണ്‌ മാധ്യമപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്‌.

ആഗോള സംഭവവികാസങ്ങള്‍ സങ്കീര്‍ണമാകുന്നതോടൊപ്പം മാധ്യമങ്ങളുടെ പ്രാധാന്യവും വര്‍ധിക്കുകയാണ്‌. സത്യത്തില്‍ മനുഷ്യന്റെ ചിന്തയേയും മൂല്യത്തേയും സംസ്‌ക്കാരത്തേയും ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിവുളള സംവിധാനമാണ്‌ മാധ്യമങ്ങള്‍. മാധ്യമങ്ങളാകുന്ന ഉറവിടങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ കരുക്കളാക്കി ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ജനതയെയാണു നാമിന്നു കാണുന്നത്‌. മനുഷ്യമനസിന്റെ വിമലീകരണവും ആത്മസംസ്‌കരണവുമാണ്‌ മാധ്യമങ്ങളുടെ ആത്യന്തിക ലക്ഷ്യം.

മനുഷ്യനെ മൃഗീയതയില്‍നിന്നും മനുഷ്യത്വത്തിലേക്കു നയിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയുമെന്നാണു പൊതുവിലുള്ള വിശ്വാസവും. ആശയ പ്രചരണത്തിലും വിജ്‌ഞാനവ്യാപനത്തിലും വിനോദത്തിലും ആധുനിക മാധ്യമങ്ങള്‍ വിസ്‌ഫോടനം തന്നെ സൃഷ്‌ടിച്ചിരിക്കുന്നു. ശാസ്‌ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയോട്‌ കൂടി മാധ്യമങ്ങള്‍ ആധുനിക ജീവിതത്തിന്റെ അഭിന്ന ഘടകമായി മാറുകയും ചെയ്‌തു. കമ്പ്യൂട്ടറിന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെയും ആവിര്‍ഭാവത്തോട്‌ കൂടി മാധ്യമരംഗം സമൂലപരിവര്‍ത്തനത്തിന്‌ വിധേയമായികൊണ്ടിരിക്കുകയാണ്‌.

2017ല്‍ ലോകത്ത്‌ 81 റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടതായാണ്‌ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ജേര്‍ണലിസ്‌റ്റ്‌ (ഐ.എഫ്‌.ജെ.) എന്ന സംഘടനയുടെ റിപ്പോര്‍ട്ട്‌. 250 മാധ്യമപ്രവര്‍ത്തകര്‍ തടവറയ്‌ക്കുള്ളില്‍ കഴിയുന്നു. കാര്‍ ബോംബ്‌ സ്‌ഫോടനം, വെടിവെയ്‌പ്പ്‌ എന്നിങ്ങനെയുള്ള ആക്രമണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണു ജീവന്‍ നഷ്‌ടമായത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌ മെക്‌സിക്കോയിലാണ്‌. ഇറാഖ്‌, സിറിയ, അഫ്‌ഗാനിസ്‌ഥാന്‍ തുടങ്ങിയ യുദ്ധഭൂമികളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനെതിരായ പീഡനങ്ങളും ആക്രമങ്ങളും പകര്‍ച്ചവ്യാധിപോലെ പടരുകയാണെന്നും ഐ.എഫ്‌.ജെ. ആരോപിക്കുന്നുണ്ട്‌.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്‌ ഉള്‍പ്പെെട ലോകത്ത്‌ എട്ട്‌ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഐ.എഫ്‌.ജെ. റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ആക്ഷേപ ഹാസ്യമാസികയായ ഷാര്‍ലി ഹെബേ്‌ദായുടെ ഓഫീസിലെ ആക്രമണത്തില്‍ 12 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ 122 പേരാണ്‌ 2015 ല്‍ മരിച്ചത്‌. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായ രാജ്യം ഇറാഖ്‌ ആണ്‌- 309 പേര്‍. 2003 ലെ അമേരിക്കന്‍ അധിനിവേശത്തിനു ശേഷമാണ്‌ ഇറാഖ്‌ ഇത്രയും അപകടം നിറഞ്ഞ രാജ്യമായി മാറിയത്‌. ഫിലീപ്പീന്‍സും മെക്‌സിക്കോയുമാണ്‌ രണ്ടും മൂന്നും സ്‌ഥാനത്ത്‌.

ഇന്ത്യയിലും മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതായാണ്‌ മനസിലാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം 11 മാധ്യമപ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. അതില്‍ മൂന്നുപേര്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ടു നില്‍ക്കവേയാണ്‌് കൊല്ലപ്പെട്ടത്‌. 46 പേര്‍ ആക്രമിക്കപ്പെട്ടു. സെപ്‌റ്റംബറില്‍, "ലങ്കേഷ്‌ പത്രിക"യുടെ എഡിറ്റര്‍ ഗൗരി ലങ്കേഷ്‌ ബംഗളൂരുവില്‍ വെടിയേറ്റു മരിച്ചു.

ത്രിപുരയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഗോത്ര സംഘര്‍ഷങ്ങളെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയ ദിന്‍ രാത്‌ ചാനലിലെ ശന്തനു ഭൗമിക്‌, ഭോജുങ്‌ നഗറിലെ ഒരു സംഘര്‍ഷത്തില്‍ ത്രിപുര സേ്‌റ്ററ്റ്‌ റൈഫിള്‍സിന്റെ വെടിയേറ്റ്‌ മരിച്ച, സ്യാന്ദന്‍ പത്രികയുടെ മുതിര്‍ന്ന ലേഖകന്‍ സുദീപ്‌ ദത്ത ഭൌമിക്‌ എന്നിവരാണ്‌ ത്രിപുരയില്‍ കൊല്ലപ്പെട്ടത്‌. പോലീസുകാരും രാഷ്‌ട്രീയക്കാരുമാണു മാധ്യമപ്രവര്‍ത്തകരെ ഏറ്റവുമധികം ആക്രമിച്ചിട്ടുള്ളതെന്നു കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ദേര സച്ച സൌദ തലവന്‍ ഗുര്‍മീത്ത്‌ സിംഗിനെ തടവിലാക്കിയതിനെത്തുടര്‍ന്നു നടന്ന സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.

ബീഹാറിലെ ഭോജ്‌പൂരില്‍ നവീന്‍, വിജയ്‌ സിംഗ്‌ എന്നീ രണ്ടു മാധ്യമപ്രവര്‍ത്തകരെ കാറിടിച്ചാണ്‌ കൊല്ലപ്പെടുത്തിയത്‌. ഇങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളുടെ പട്ടിക നീളുകയാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യം ഏറിവരികയാണ്‌. മാധ്യമവല്‍ക്കരിക്കപ്പെട്ട ലോകത്താണു നമ്മള്‍ ജീവിക്കുന്നത്‌. നാമേവരും നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ സ്വാധീനത്തിന്‌ അടിമപ്പെട്ടവരാണ്‌. ലോകത്തെകുറിച്ച്‌ നാം ആവിഷ്‌കരിക്കുന്ന ആശയങ്ങളും രൂപങ്ങളും എന്തിന്‌ നമ്മുടെ ഇച്‌ഛകള്‍ വരെ മാധ്യമങ്ങളുടെ സൃഷ്‌ടിയാണ്‌.

മാധ്യമങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നത്‌ പുതിയ കാലഘട്ടത്തിന്റെ പ്രത്യേകത. മാധ്യമപ്രവര്‍ത്തകരെ കൊല്ലാന്‍ കാരണം അവരുടെ തൊഴിലിനോടുള്ള വിരോധമല്ല, മറിച്ച്‌ ആ തൊഴില്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം ഭയന്നാണ്‌. ഐ.എഫ്‌.ജെയുടെ കണക്ക്‌ പ്രകാരം 2016 ല്‍ അഞ്ചു പത്രപ്രവര്‍ത്തകരെങ്കിലും ആസൂത്രിതമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്‌ക്കു 13- ാം സ്‌ഥാനമാണ്‌.

മാധ്യമപ്രവ്രര്‍ത്തകരെ കായികമായി തകര്‍ത്തുകൊണ്ട്‌ മാധ്യമങ്ങളെ നിയന്ത്രിക്കാനോ മാധ്യമങ്ങളെ ചൊല്‍പ്പടിക്ക്‌ നിര്‍ത്താനോ കഴിയില്ല. ഇത്തരത്തിലുള്ള ധാരണ വച്ചുപുലര്‍ത്തുന്നവരാണ്‌ മാധ്യമങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്‌. മാധ്യമങ്ങള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ട അവശ്യഘടകമാണ്‌. അതിനെതിരേ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക്‌ അറുതി വരുത്തേണ്ട ചുമതല അതാതു രാജ്യത്തെ ഭരണകൂടങ്ങള്‍ക്കുള്ളതാണ്‌. ആരോഗ്യമുള്ള സമൂഹത്തിന്‌ ആരോഗ്യമുള്ള മാധ്യമങ്ങള്‍ പ്രധാന ഘടകമാണ്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 09 May 2018 02.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW