Friday, June 28, 2019 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 02.37 AM

സര്‍വ്വകലാശാല വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ ബി.എഡ്‌ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഇന്റലക്‌ച്വല്‍ ഡിസബിലിറ്റി ആന്റ്‌ ലേണിംഗ്‌ ഡിസബിലിറ്റി) മെയ്‌ 2018 പരീക്ഷയുടെ പ്രാക്‌ടിക്കലും വൈവാവോസിയും 14 മുതല്‍ 17 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്‌. നാലാം സെമസ്‌റ്റര്‍ എം.എഡ്‌ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഇന്റലക്‌ച്വല്‍ ഡിസബിലിറ്റി ആന്റ്‌ ലേണിംഗ്‌ ഡിസബിലിറ്റി) മെയ്‌ 2018 പരീക്ഷയുടെ പ്രാക്‌ടിക്കലും വൈവാവോസിയും 24 ന്‌ മൂവാറ്റുപുഴ നിര്‍മ്മല സദന്‍ ട്രെയിനിംഗ്‌് കോളേജ്‌ ഓഫ്‌ സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ നടത്തും. ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍.

പരീക്ഷാതീയതി

നാലാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം (പുതിയ സ്‌കീം-2016 അഡ്‌മിഷന്‍ റെഗുലര്‍/2016 ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷ മെയ്‌ 30 ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മെയ്‌ 11 വരെയും 50 രൂപ പിഴയോടെ 14 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 16 വരെയും സ്വീകരിക്കും.
റെഗുലര്‍ വിദ്യാര്‍ഥികള്‍ 150 രൂപയും വീണ്ടും എഴുതുന്നവര്‍ പേപ്പര്‍ ഒന്നിന്‌ 30 രൂപ വീതവും (പരമാവധി 150 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടക്കണം. പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 100 രൂപയും അടയ്‌ക്കേണ്ടതാണ്‌.

ബി.എ. സൂക്ഷമപരിശോധന


മൂന്നാം സെമസ്‌റ്റര്‍ ബി.എ (സി.ബി.സി.എസ്‌.എസ്‌) പരീക്ഷയുടെ ഉത്തരക്കടലാസ്‌ സൂക്ഷമപരിശോധനയ്‌ക്ക് അപേക്ഷിച്ചവര്‍ മെയ്‌ 14,15,16 തീയതികളില്‍ പുതിയ പരീക്ഷാഭവനില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം.

പരീക്ഷാഫലം

ജൂണില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. സൈക്കോളജി (പി.ജി.സി.എസ്‌.എസ്‌ റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും 22 വരെ അപേക്ഷിക്കാം.
നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. സ്‌പെയ്‌സ് സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും 22 വരെ അപേക്ഷിക്കാം.

Ads by Google
Wednesday 09 May 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW