Tuesday, November 06, 2018 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 08 May 2018 04.52 PM

എന്റെ ഷെഫേ, ഇങ്ങനെ കൊതിപ്പിക്കല്ലെ.... അഷ്മുടിക്കായലിന്റെ തീരത്ത് വഴയിലയില്‍ വിളമ്പിയ നാടന്‍ പൊറോട്ടയും, തേങ്ങക്കൊത്തും പെരുംജീരകവും ചേര്‍ത്ത് ഉലര്‍ത്തിയ പോത്തിറച്ചിയും

uploads/news/2018/05/215170/4.jpg

പൊറോട്ട മലയാളികളുടെ ദേശിയ ഭക്ഷണമാണ്. അപ്പോള്‍ ഒപ്പം പെരുംജീരകവും തേങ്ങാക്കൊത്തും ഇട്ട് ഉലര്‍ത്തിയ പോത്തിറച്ചി കൂടി ആയാലോ അടിപൊളി..അതും അഷ്ടമുടി കായലിന്റെ തീരത്തകണെങ്കിലോ സംഭവം ഉഷാറായി. നമ്മുടെ കപ്പയും മീനും കറിവച്ച് സായിപ്പന്മാരുടെ നാവില്‍ കപ്പലോടിച്ച മാസ്റ്റര്‍ ഷെഫ് സുരേഷ് പിള്ളയാണ് മലയാളികളെ കൊതിപ്പിക്കുന്ന ചിത്രം പങ്കുവച്ചരിക്കുന്നത്.

uploads/news/2018/05/215170/5.jpg

പൊറോട്ടയും പോത്തിറച്ചി ഉലര്‍ത്തിയതും പിന്നെ പതിമുഖവും ചുക്കും ഇട്ട് തിളച്ചിച്ചാറ്റിയ വെള്ളവും. ഒപ്പം ഒരു ചുവന്ന മുളകും മൂന്ന് ചുവന്നുള്ളിയും. എന്തായാലും സംഭവം സോഷില്‍ മീഡയ അങ്ങ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. വഴയിലയില്‍ വിളമ്പിയ പൊറോട്ടയും പോത്തിറച്ചിയും മലയാളികളുടെ ഹൃദയം കീഴടക്കി എന്നു പറഞ്ഞാല്‍ മതില്ലോ. ബ്രിട്ടനിലെ പാചക റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു സുരേഷ് പിള്ള.

uploads/news/2018/05/215170/6.jpg


Ads by Google
Tuesday 08 May 2018 04.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW