Saturday, December 15, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 08 May 2018 04.08 PM

ദാനം ചെയ്യുന്നത് പുണ്യപ്രവൃത്തിയാണ് ; ദാനം ശ്രേഷ്ഠമായിത്തീരുന്നത് എപ്പോഴാണ്

uploads/news/2018/05/215159/joythi080518.jpg

പ്രതിഫലം ആഗ്രഹിക്കാതെ ശരിയായ സന്ദര്‍ഭത്തില്‍ അര്‍ഹതപ്പെട്ട വ്യക്തിക്ക് ദാനം ചെയ്യുമ്പോഴാണ് ആ ദാനം ശ്രേഷ്ഠമായിത്തീരുന്നത്. ഒരാള്‍ക്ക് തന്റെ ദാനം അത്യാവശ്യമാണോയെന്ന് മനസ്സിലാക്കി വേണം ദാനകര്‍മ്മം ചെയ്യുവാന്‍. ''പാത്രമറിഞ്ഞ് ദാനം ചെയ്യണം.'' എന്ന ഒരു ചൊല്ലുണ്ട്.

ദാനം തന്റെ കര്‍ത്തവ്യമാണ് എന്ന ചിന്തയോടെ ചെയ്യണം. നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍, കീറിയ വസ്ത്രങ്ങള്‍, നാം കഴിച്ചശേഷം ബാക്കിവന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഉപയോഗശൂന്യമായ മറ്റു സാധനങ്ങള്‍ ഇവയെല്ലാം ദാനമായി കൊടുത്താല്‍ അത് ഒരിക്കലും ദാനമാവുന്നില്ല.

അങ്ങനെയുള്ള ദാനം മഹാപാപവുമാണ്. ആയതിനാല്‍ ദാനം ചെയ്യുമ്പോള്‍ അവ സ്വീകരിക്കുന്നയാള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള വസ്തുക്കളാണ് നല്‍കേണ്ടത്.

അര്‍ഹതപ്പെട്ടവര്‍ക്കല്ലാതെ, അനര്‍ഹരായവര്‍ക്ക് ചെയ്യുന്ന ദാനം ഒരു പുണ്യപ്രവൃത്തിയല്ല.

പ്രത്യുപകാരം പ്രതീക്ഷിച്ച്, പുണ്യമോക്ഷപ്രാപ്തി പ്രതീക്ഷിച്ച് ചെയ്യുന്ന ദാനം കൊണ്ട് യാതൊരു ഫലവും ലഭിക്കില്ല. നമുക്ക് ദാനം ചെയ്യുവാനുള്ള ശേഷിയും സമ്പത്തും ഈശ്വരനാണ് നല്‍കുന്നത്.

ഈശ്വരന്‍ ദാനം ചെയ്യാനുള്ള വഴിയിലൂടെ നമ്മെ നയിക്കുകയാണ് ചെയ്യുന്നത്. ദാനം ചെയ്ത് കഴിഞ്ഞ് സ്വയം അഭിമാനിക്കാതെ നമുക്ക് ദാനം ചെയ്യാന്‍ യോഗ്യത തന്ന ഈശ്വരനെ സ്മരിക്കുകയാണ് വേണ്ടത്.

ഒരു സന്യാസി, തനിക്ക് എന്ത് കിട്ടിയാലും ദാനം ചെയ്യുന്ന ശീലക്കാരനായിരുന്നു. പക്ഷേ, ദാനം സ്വീകരിക്കുന്ന ആളുടെ മുഖത്തേക്ക് സന്യാസി നോക്കാറില്ലായിരുന്നു.

ദിവസവും ഒരു ബാലന്‍ ഇത് കാണുന്നുണ്ടായിരുന്നു. ഒരു ദിവസം ബാലന്‍ സന്യാസിയോട് ചോദിച്ചു: ''അങ്ങ് എന്താണ് ദാനം സ്വീകരിക്കാന്‍ വരുന്നവരുടെ മുഖത്തേക്ക് നോക്കാത്തത്?'' സന്യാസി പറഞ്ഞു: ''മകനേ, ദാനം ചെയ്യുന്ന സമയം ഈശ്വരനെയാണ് ഞാന്‍ കാണുന്നത്. ഞാനല്ല ഈശ്വരനാണ് ദാനം ചെയ്യുന്നത്.

എന്നില്‍നിന്നും ദാനം സ്വീകരിക്കുന്നവര്‍ ഞാനാണ് ദാനം നല്‍കുന്നതെന്ന് കരുതുന്നു. അങ്ങനെ അര്‍ഹതയില്ലാത്ത അംഗീകാരം എനിക്ക് കിട്ടുമ്പോഴുണ്ടാകുന്ന വേദനകൊണ്ടാണ്, ഞാന്‍ ആരുടേയും മുഖത്ത് നോക്കാതെ ഈശ്വരനില്‍ മനസ്സര്‍പ്പിച്ച് ദാനം ചെയ്യുന്നത്.

ഞാന്‍ ചെയ്യുന്ന ദാന വസ്തുക്കള്‍ ഈശ്വരനാണ് എന്റെ കൈകളില്‍ എത്തിച്ച് എന്നിലൂടെ ദാനകര്‍മ്മം ചെയ്യിക്കുന്നത്.'' ''ഏത് ദാനവും ഈശ്വരസ്മരണയോടെ മാത്രം ചെയ്യുക.''

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Ads by Google
Loading...
TRENDING NOW