Tuesday, April 23, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 08 May 2018 03.32 PM

ഒരു വിവര്‍ത്തകയുടെ വര്‍ത്തമാനങ്ങള്‍

ക്രോസ്‌വേഡ് പരിഭാഷാ പുരസ്‌കാരം നേടി കേരളത്തിനഭിമാനമായി മാറിയ ഡോ.ഇ.വി. ഫാത്തിമയുടെ ജീവിതാനുഭവങ്ങളിലൂടെ...
uploads/news/2018/05/215153/drevfathima080518a1.jpg

സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന കൃതി ഇംഗ്ലീഷില്‍ എ പ്രിഫേസ് ടു മാന്‍ എന്ന പേരില്‍ മൊഴിമാറ്റം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഫാ ത്തിമ ചിന്തിച്ചിരുന്നില്ല, ഇത് തന്റെ തലവര മാറ്റിയെഴുതുമെന്ന്. ഇനി താനറിയപ്പെടുക ഈ നോവലിന്റെ വിവര്‍ത്തക എന്ന നി ലയിലായിരിക്കുമെന്നും അവര്‍ കരുതിയിരുന്നില്ല.

പക്ഷേ, 2017ലെ പ്രസിദ്ധമായ ക്രോസ്‌വേഡ് പരിഭാഷ പുരസ്‌കാരം ആ കൃതിക്ക് ലഭിച്ചതോടെ ഇ.വി. ഫാത്തിമ എന്ന എഴുത്തുകാരിയുടെ ജീവിതത്തില്‍ ഒരു സ്വപ്നം പോലെ സംഭവിക്കുന്നത് അ തൊക്കെയാണ്.

ദിനംപ്രതി അനേകം മെയിലുകളും ഫോണ്‍ വിളികളും വാട്ട്‌സാപ്പ് സന്ദേശങ്ങളുമാണ് വായനക്കാരില്‍ നിന്ന് ലഭിക്കുന്നത്. ഫാത്തിമ എന്ന പരിഭാഷക വായനക്കാരുടെ ഇടയില്‍ ഇന്നേറെ പ്രിയങ്കരിയാണ്. നാട്ടില്‍ അറിയുന്നവരും അടുപ്പക്കാരും താനൊരു എഴുത്തുകാരിയാണ് എന്ന് തിരിച്ചറിയുന്നതു പോലും ഇപ്പോഴാണെന്ന് ഫാത്തിമ പറയുന്നു.

അതിനിടയാക്കിയ ക്രോസ്‌വേഡ് പരിഭാഷാ പുരസ്‌കാരത്തിനോട് മനസില്‍ നന്ദിയും ആദരവും മാത്രം. കണ്ണൂര്‍, കൃഷ്ണമേനോന്‍ ഗവ. വിമന്‍സ് കോളജിലെ ഇംഗ്ലീഷ് വകുപ്പു മേധാവിയായ ഡോ. ഇ.വി.ഫാത്തിമ, ജനുവരിയില്‍ 155ാമത് ക്രോസ് വേഡ് പരിഭാഷ പുരസ്‌കാരം സ്വീകരിച്ച് നാട്ടിലെത്തിയതിന്റെ നിറവില്‍ കന്യകയോട്...

നോവല്‍ പരിഭാഷകര്‍ക്കുള്ള പ്രശസ്തമായ അംഗീകാരങ്ങളിലൊന്നാണ് തേടിയെത്തിയിരിക്കുന്നത്. മലയാളത്തിന് തന്നെ വലിയ ഖ്യാതിയാണ്. പ്രതീക്ഷിച്ചിരുന്നോ അത്?


ഇല്ല, ഒട്ടുമില്ല. ക്രോസ്‌വേഡ് അവാര്‍ഡിനായി എ പ്രിഫേസ് ടു മാന്‍ ഷോര്‍ട്ട് ലി സ്റ്റ് ചെയ്ത വിവരമറിഞ്ഞപ്പോള്‍ സന്തോ ഷം തോന്നി. ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത് എന്ന് ലിറ്റററി ഏജ ന്റും പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍ സും അറിയിച്ചിരുന്നു. അതുകൊണ്ടു ത ന്നെ പുസ്തകം ഒന്നാമതെത്തും എന്ന് ഒരിക്കലും കരുതിയില്ല.

അവസാനം, അവാര്‍ഡ് എന്റെ പുസ്തകത്തിനാണ് എന്നറിഞ്ഞപ്പോള്‍ അക്ഷരാ ര്‍ഥത്തില്‍ അത്ഭുതപ്പെട്ടുപോയി. സംഘാടകരായ റെയ്മണ്ട്, മുംബൈയില്‍ ഒരുക്കിയ സ്വീകരണത്തില്‍ മഹത്തായ ക്രോസ്‌വേ ഡ് പുരസ്‌കാരം കൈപ്പറ്റിയത് ജീവിതത്തി ലെ ഏറ്റവും ധന്യ നിമിഷമായിട്ടാണ് കരുതുന്നത്. ഒപ്പം സുഭാഷ് ചന്ദ്രനുമുണ്ടായിരുന്നു.

മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ പരിഭാഷയിലേക്ക് വന്നതെങ്ങനെയാണ്?


ആദ്യം ആലോചിച്ചത് എം.മുകുന്ദന്റെ മയ്യ ഴിപ്പുഴയുടെ തീരങ്ങളില്‍ ആയിരുന്നു. പക്ഷേ, അതിന് നല്ലാരു ഇംഗ്ലീഷ് വിവര്‍ ത്തനം ഉണ്ടെന്നറിഞ്ഞപ്പോള്‍ പിന്‍തിരിഞ്ഞു. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ബഷീറിന്റെ ചില കൃതികളും ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു.

സാറാ ജോസഫിന്റെ ഒരു കൃതി കുറച്ചു ചെയ്‌തെങ്കിലും അത് മറ്റാരോ ചെയ്തു തുടങ്ങി എന്നറിഞ്ഞപ്പോള്‍ നിര്‍ത്തി. മാതൃഭൂമിയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിക്കുമ്പൊഴേ മനുഷ്യന് ഒരു ആമുഖം ശ്രദ്ധ യില്‍പെട്ടതാണ്. പക്ഷേ, അക്കാലത്ത് ഷാര്‍ജയില്‍ ആയിരുന്നതിനാല്‍ പല ലക്കങ്ങളും വായിക്കാന്‍ കഴിഞ്ഞില്ല.

നോവല്‍ മുഴുവനായി വായിച്ചത് പുസ്തകമായി മാസങ്ങള്‍ കഴിഞ്ഞാണ്. അപ്പൊഴേക്കും മലയാളത്തില്‍ ഏറെ വായിക്കപ്പെടുകയും അംഗീകാരങ്ങള്‍ കൊയ്തു കൂട്ടുകയും ചെയ്ത കൃതിയായി അത് മാറിയിരുന്നു. അപ്പോള്‍ തോന്നി, മലയാളി മാത്രം വായിച്ചാല്‍ പോര ഈ നോവലെന്ന്. പരിഭാഷയെ കുറിച്ച് ചിന്തിച്ചത് അങ്ങനെയാണ്.

മനുഷ്യന് ഒരു ആമുഖം പരിഭാഷയ്ക്ക് എളുപ്പം വഴങ്ങുന്ന കൃതിയല്ല എന്ന കാര്യം അപ്പോള്‍ അറിയാമായിരുന്നോ? അതായത് ഏറ്റെടുക്കാന്‍ പോകുന്ന പണി ഒരു ബാലി കേറാ മലയാകുമെന്ന്?


ഇല്ല. വിവര്‍ത്തനത്തിനുള്ള അനുവാദത്തിനായി സുഭാഷ്ചന്ദ്രനുമായി സംസാരിച്ചപ്പൊഴാണറിയുന്നത്. പലരും ശ്രമിച്ച് പ രാജയപ്പെട്ടതാണെന്ന്. അതെന്തായാലും നോവലിന്റെ രണ്ടാം അധ്യായം(പരിഭാഷകരെ വട്ടം കറക്കിയ അധ്യായം എന്ന് സു ഭാഷ്) വിവര്‍ത്തനം ചെയ്ത് അയച്ചു തരൂ, നോക്കാം.. എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഉത്സാഹമായി.

പരിഭാഷപ്പെടുത്തിയപ്പോള്‍...?


ഇപ്പറഞ്ഞതു പോലുള്ള വിഷമതകളൊ ന്നും എനിക്കനുഭവപ്പെട്ടില്ല. സത്യത്തില്‍ ആ പരിഭാഷ ഞാന്‍ നന്നായി ആസ്വദിച്ച് ചെയ്യുകയായിരുന്നു. വളരെ പെട്ടെന്ന് അത് ചെയ്ത് ഞാന്‍ അയച്ചു കൊടുത്തു. കഥാകാരന് ആ വിവര്‍ത്തനം നന്നായി ഇഷ്ടപ്പെട്ടു. അദ്ദേഹം പച്ചക്കൊടി വീശിയതോടെ പരിഭാഷയുമായി മുന്നോട്ടു പോയി. ആദ്യം പെന്‍ഗ്വിന്‍ ബുക്‌സിനാണ് പരിഭാഷ നല്‍കിയത്. പിന്നെ ഹാര്‍പ്പര്‍ കോളിന്‍സിനും മറ്റു പല പ്രസാധകര്‍ക്കും കൊടുത്തു. ഒടുവില്‍ ഹാര്‍പ്പര്‍ കോളിന്‍ സാണിറക്കിയത്.
uploads/news/2018/05/215153/drevfathima080518a3.jpg

വായനയിലേക്ക് എത്തിപ്പെടുന്നത്..?


മാഹിയോട് ചേര്‍ന്ന അഴിയൂര്‍ എന്ന പ്ര ദേശത്തെ ഒരു പുരാതന മുസ്ലീം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കുടുംബത്തില്‍ എല്ലാവരും മികച്ച വിദ്യാഭ്യാസം നേടിയവരും നല്ല വായനാ ശീലമുള്ളവരുമായിരുന്നു. ചെന്നൈയില്‍ എന്‍ജിനീയറായിരുന്ന ഉപ്പ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ധാരാളമായി വായിച്ചിരുന്നു.

ഉമ്മയും നന്നായി വായിക്കും. അമ്മാവന്‍മാരും മൂത്ത സഹോദരങ്ങളും വായന പ്രിയരായിരുന്നു. അവരൊക്കെ കൂടി വീട്ടിലന്ന് ഇംഗ്ലീഷ്മലയാളം പുസ്തകങ്ങളുടെ വലിയൊരു ശേഖരമുണ്ടാക്കി. മലബാറിലെ മുസ്ലീം കുടുംബങ്ങളില്‍ മിക്കതിലും കാ ണാത്ത അപൂര്‍വതയായിരുന്നു അത്. ഉമ്മയ്ക്ക് മലയാളം വായനയേ വശമുണ്ടായിരുന്നുള്ളു.

അവര്‍ക്ക് വേണ്ടി ബംഗാളിിറഷ്യന്‍ കൃതികളുടെ പരിഭാഷകള്‍ വീട്ടില്‍ വരുത്തിയിരുന്നു. കഥകളും കവിതകളും നോവലും രാഷ്ട്രീയവും ചരിത്ര വും മതഗ്രന്ഥങ്ങളും ഒക്കെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. വിപുലമായ ആ പുസ്തക ശേഖരമാണ് എന്നെ വായനയിലേക്ക് നയിച്ചത്. ഇന്നും വിശേഷാവസരങ്ങളില്‍ ഞാന്‍ ഉമ്മയ്ക്ക് സമ്മാനിക്കുന്നത് പു സ്തകങ്ങളാണ്.

എഴുത്തിലേക്ക് തിരിയുന്നത് എപ്പൊഴാണ്?


ചെന്നൈയിലും തലശ്ശേരിയിലും മാഹിയിലുമായിട്ടായിരുന്നു എന്റെ സ്‌കൂള്‍ ജീവി തം. പഠനത്തിനൊപ്പം വായനയും ആവേശപൂര്‍വം കൂടെയുണ്ട്. ഇംഗ്ലീഷും മലയാളവും വായിച്ചു.

ഫറൂക്ക് കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദ വും ഡോക്‌ട്രേറ്റും നേടി. 20011ല്‍ അ ധ്യാപികയായി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോള ജിലെത്തി.

കുറച്ചു കാലം ജോലി ചെയ്ത ശേഷം അഞ്ചു വര്‍ഷത്തെ ലീവെടുത്ത് കുടുംബത്തോടൊപ്പം ഷാര്‍ജയിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ധാരാളം ഒഴിവു സമയം കിട്ടി. നന്നായി വായിച്ചു.

എഴുതാന്‍ തുടങ്ങിയതും അക്കാലത്താണ്. ആദ്യമെഴുതിയത് കവിതകളായിരുന്നു, ഇംഗ്ലീഷില്‍. വിദേശങ്ങളിലെ ഇംഗ്ലീഷ് സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ ധാരാളം കവിതകള്‍ അച്ചടിച്ചു വന്നിട്ടുണ്ട്.

പരിഭാഷയിലേക്ക് വരുന്നത്..?


അത് തികച്ചും യാദൃച്ഛികം. 20100ല്‍ ഷാര്‍ജയില്‍ നിന്നു തിരിച്ചു വന്ന ശേഷം ഞാന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവ. വിമന്‍സ് കോളജില്‍ ചേര്‍ന്നു. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള ഒരുപാട് യുവ എഴുത്തുകാര്‍ നമുക്കിയിലുണ്ട് എന്ന് തിരിച്ചറിയുന്നതപ്പൊഴാണ്. അവരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഇംഗ്ലീഷില്‍ ഒരു മാഗസിന്‍ തുടങ്ങിയാലോ എന്ന ചിന്ത കലശലായി.

സഹപ്രവര്‍ത്തകരായ വി.എച്ച്. നിഷാദും(കഥാകൃത്ത്) മനോജ് കൊയ്യവും ഏ താനും വിദ്യാര്‍ഥികളും സര്‍വ സഹായവുമായി മുന്നോട്ടു വന്നപ്പോള്‍ ഇന്ത്യന്‍ ഇങ്ക് എന്ന പേരില്‍ ഒറ്റ പേജുള്ള ഒരു ഇംഗ്ലീഷ് മാഗസിന്‍ പുറത്തിറക്കി. ധാരാളം പുതിയ എഴുത്തുകാരെ അതില്‍ അണിനിരത്തി.

മൂന്നു വര്‍ഷത്തോളം ഭംഗിയായി കൊണ്ടു നടന്നു. തുടര്‍ന്ന് നിലച്ചു പോയെങ്കിലും എന്നിലെ പരിഭാഷകയെ കണ്ടെത്തിയത് ആ പ്രസിദ്ധീകരണമാണ്. വീരാന്‍കുട്ടിയുടെ ഏതാനും കവിതകള്‍ ഞാന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ഇങ്കില്‍ ചേര്‍ത്തു. പരിഭാഷയിലേക്കുള്ള എന്റെ ആദ്യ ചുവടു വെയ്പ്പായിരുന്നു അത്.

മറ്റെന്തൊക്കെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി?


കേരള ഫോക്‌ലോര്‍ അക്കാദമിക്ക് വേണ്ടി തെയ്യങ്ങളെ കുറിച്ചുള്ള ഒരു പുസ്തകം എഡിറ്റ് ചെയ്യുകയുണ്ടായി. പക്ഷേ, ആ പുസ്തകം ഇറങ്ങിയപ്പോള്‍ അതില്‍ എന്റെ പേരില്ല. ഒരു രൂപ പോലും പ്രതിഫലവും കിട്ടിയില്ല. എഴുത്തു ലോകത്തും ചില കള്ളക്കളികളുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നതപ്പോഴാണ്.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസി ന് വേണ്ടി ഗ്രേസിയുടെ കഥകളും ഓര്‍മക്കുറിപ്പുകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ട്.

എ പ്രിഫേസ് ടു മാന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സിന് വേണ്ടി മലയാളത്തിലെ സമകാലിക കവിതകളുടെ ഒരു ഇംഗ്ലീഷ് പരിഭാഷയും ആ ലോചനയിലാണ്. പണ്ഡിതനായ ഡോ. സ്‌കറിയ സക്കറിയയുടെ കൂടെ കോാഎഡിറ്ററായി മലയാള വിമര്‍ശന സാഹിത്യത്തിന്റെ ചരിത്രം ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായിട്ടും പ്രവര്‍ത്തിക്കുന്നുണ്ട്.

uploads/news/2018/05/215153/drevfathima080518a2.jpg

ക്രോസ്‌വേഡ് പുരസ്‌കാരം ആദ്യാംഗീകാരമാണോ?


അല്ല. എ പ്രിഫേസ് ടു മാന്‍ എന്ന പുസ്തകത്തിന് തന്നെ കഴിഞ്ഞ വര്‍ഷത്തെ വി. അബ്ദുള്ള പരിഭാഷ അവാര്‍ഡ് ലഭിച്ചിരുന്നു. അതിന് മുമ്പും എനിക്കൊരു സാഹിത്യ പുരസ്‌കാരം കിട്ടി. അതു പക്ഷേ, പരിഭാഷയ്ക്കല്ല. 20111ല്‍, യു എസില്‍ നിന്നിറങ്ങുന്ന വൊക്കാബുല എന്ന പ്രസിദ്ധീകരണം ക്രിയേറ്റീവ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഒരു മത്സരം നടത്തി. വൊക്കാബുല റിവ്യൂ പ്രൈസ് എന്ന പേരില്‍ അവര്‍ നല്‍കുന്ന സമ്മാനം അക്കുറി എനിക്കായിരുന്നു. 250 ഡോളറും ശില്‍പവുമായിരുന്നു സമ്മാനം. അതാണ് തുടര്‍ന്നും എഴുതാനുള്ള ഊര്‍ജം നല്‍കിയത്.

എന്താണ് പുതിയ പരിഭാഷ പദ്ധതികള്‍?


മലയാളത്തില്‍ നിന്നു കുറേ എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ബന്ധപ്പടുന്നുണ്ട്. നിലവിലുള്ള പരിഭാഷകള്‍ പൂര്‍ത്തിയായാല്‍ പുതിയ സംരംഭങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കുന്നില്ല. വലിയ വേദനയോടെ യാണ് ഞാനിതു പറയുന്നത്. വിവര്‍ത്ത നം ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

എന്നാല്‍ വിവര്‍ത്തനത്തെയും വിവര്‍ത്തകരെയും മലയാളം വേണ്ടവിധം അംഗീകരിക്കുന്നില്ല എന്നതാണ് എന്റെ അനുഭവങ്ങള്‍. വിവര്‍ത്തകരെ വെറും നാ ലാംകിടക്കാരായി കാണുന്ന പ്രവണത വല്ലാതെ മനം മടുപ്പിച്ചു. അതുകൊണ്ടാ ണ് പിന്‍മാറുന്നത്.

എഴുതാന്‍ കഴിവുള്ളവര്‍ ആ രംഗത്തു നിന്നും പിന്‍വാങ്ങുന്നത് ഒരു നല്ല പ്രവണതയാണോ?


എഴുത്തില്‍ നിന്നല്ല എന്റെ പിന്‍മാറ്റം, പരിഭാഷയില്‍ നിന്നാണ്. ഒരു സ്വതന്ത്ര നോ വല്‍ എഴുതാന്‍ തയ്യാറെടുക്കുകയാണ് ഞാനിപ്പോള്‍. പരിഭാഷയില്‍ നിന്നുള്ള പിന്‍വാങ്ങല്‍ സൃഷ്ടിക്കുന്ന വേദന അങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.

മാഹിയും തലശ്ശേരിയും ഉള്‍പ്പെടെയുള്ള പ്രദേങ്ങളില്‍ ഹിന്ദുമുസ്ലീങ്ങള്‍ സൂക്ഷിച്ചിരുന്ന അതി ഗാഢമായ മതതസാമൂഹ്യ സൗഹാര്‍ദ ജീവിതമാണ് നോവലിന്റെ പശ്ചാത്തലം.

കുടുംബം?


ഭര്‍ത്താവ്, എം.കെ. റിയാസ് ഷാര്‍ജയില്‍ ബിസിനസ് ചെയ്യുന്നു. മകള്‍ ഹന്നാ മെഹര്‍ ഹൈദരാബാദില്‍ ഇംഗ്ലീഷ് എം .എയ്ക്ക് പഠിക്കുന്നു. മകന്‍ ആമിര്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. എ പ്രിഫേ സ് ടു മാന്‍ പരിഭാഷയ്ക്ക് പിന്നിലുള്ള ഇവരുടെ സഹായവും പ്രോത്സാഹനവും ചില്ലറയല്ല.

മടി പിടിച്ചിരുന്നപ്പോഴെല്ലാം വീണ്ടും എഴുതി തുടങ്ങാന്‍ പ്രേരിപ്പിച്ചത് അവരായിരുന്നു. നിര്‍ബന്ധ പൂര്‍വമുള്ള ആ പ്രേരണ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, എ പ്രിഫേസ് ടു മാന്‍ ഒരിക്കലും സംഭവിക്കില്ലായിരുന്നു.

മിനീഷ് മുഴപ്പിലങ്ങാട്

Ads by Google
Tuesday 08 May 2018 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW