Tuesday, May 21, 2019 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 08 May 2018 02.28 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
ബി.ടെക്‌ പരീക്ഷ ഹാജര്‍ ഇളവ്‌

ബി.ടെക്‌ എട്ടാം സെമസ്‌റ്ററില്‍ 50 ശതമാനമോ അതില്‍ കൂടുതലോ ഹാജറുള്ളവര്‍ക്ക്‌ 2018ലെ എട്ടാം സെമസ്‌റ്റര്‍ ബി ടെക്‌ പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. ഇതിനോടകം ഹാജര്‍ കുറവിനുള്ള ഇളവ്‌ നേടിയിട്ടുള്ളവര്‍ക്കും എട്ടാം സെമസ്‌റ്റര്‍ പരീക്ഷയ്‌ക്ക് ഈ ആനുകൂല്യം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 8330013004,5,6,7,8,9 എന്നീ നമ്പറുകളില്‍ബന്ധപ്പെടുക.

യു.ജി.സി.-നെറ്റ്‌/ജെ.ആര്‍.എഫ്‌ പരീക്ഷ പരിശീലനം

യു.ജി.സി. നടത്തുന്ന മാനവികവിഷയങ്ങള്‍ക്കുള്ള നെറ്റ്‌/ജെ.ആര്‍.എഫ്‌ പരീക്ഷയുടെ ജനറല്‍ പേപ്പറിന്‌ വേണ്ടിയുള്ള പരിശീലനം യുണിവേഴ്‌സിറ്റി എംപ്പൊയിമെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നു. യുണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 04812731025 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അപേക്ഷാതീയതി

നാലാം വര്‍ഷ ബി.എസ്‌.സി നേഴ്‌സിങ്‌ (2010 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷ 25 ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 14 വരെയും സ്വീകരീക്കും. വിദ്യാര്‍ഥികള്‍ പേപ്പര്‍ ഒന്നിന്‌ 20 രൂപ വീതം (പരമാവധി 100 രൂപ) സി. വി ക്യാമ്പ്‌ ഫീസ്‌ ആയി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം. വിശദമായമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

രണ്ടാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌ പുതിയ സ്‌കീം 2017 അഡ്‌മിഷന്‍/ സി.ബിസി.എസ്‌.എസ്‌ 2013 മുതല്‍ 2016 വരെ അഡ്‌മിഷന്‍) പരീക്ഷകള്‍ക്ക്‌് പിഴയില്ലാതെ 13 വരെയും 50 രൂപ പിഴയോടെ 14 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 15 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2017 ജൂണില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ്‌ ഡയറ്റെറ്റിക്‌സ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കും 18 വരെ അപേക്ഷിക്കാം.

2017 ഫെബ്രുവരിയില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ഫിസിക്‌സ് (നോണ്‍ സി.എസ്‌.എസ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കും 19 വരെ അപേക്ഷിക്കാം.

2017 ജൂണില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി ഫിസിക്‌സ് (പി.ജി.സി.എസ്‌.എസ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കും 19 വരെ അപേക്ഷിക്കാം.

ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്റെന്‍സീവ്‌ റിസേര്‍ച്ച്‌ ഇന്‍ ബേസിക്‌ സയന്‍സസ്‌ 2017 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്‌റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ ഇന്റര്‍ ഡിസിപ്ലിനറി മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌ (സി.എസ്‌.എസ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസ്‌ 2018 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ മൈക്രോബയോളജി, ബയോകെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോഫിസിക്‌സ് (സി.എസ്‌.എസ്‌) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസ്‌ 2018 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ പ്യുര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സ് 2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ഫിസിക്‌സ് എം.ഫില്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസ്‌ 2018 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ മൈക്രോബയോളജി, ബയോകെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോഫിസിക്‌സ് (സി.എസ്‌.എസ്‌) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസ്‌ 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി ഡിസെബിലിറ്റി സ്‌റ്റഡീസ്‌ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേന്ദ്രീകൃത പ്രവേശന പരിശീലനം

2018-19 അധ്യയന വര്‍ഷത്തിലെ കേന്ദ്രീകൃത പ്രവേശനവുമായി ബന്ധപ്പെട്ട്‌ അഫിലിയേറ്റഡ്‌ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ പ്രവേശന ചുമതലയുള്ള അധ്യാപകര്‍ക്കും അനധ്യാപക ജീവനകാര്‍ക്കും മെയ്‌ 11 ന്‌ രാവിലെ 10.30 മുതല്‍ സര്‍വ്വകലാശാല അസംബ്ലി ഹാളില്‍ വെച്ച്‌ പരിശീലനം നല്‍കുന്നതാണ്‌. കോളേജില്‍ നിന്നും രണ്ട്‌ അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനകാരനും പങ്കെടുക്കേണ്ടതാണ്‌.

കേരള

പരീക്ഷ മാറ്റി

എട്ടിന്‌ നിശ്‌ചയിച്ചിരുന്ന നാലാം സെമസ്‌റ്റര്‍ ബി.എഡ്‌ ഓണ്‍ലൈന്‍ പരീക്ഷ (ജനറല്‍ പേപ്പര്‍) 11-ലേക്ക്‌ മാറ്റി. 10-ാം തീയതിയി-ലെ പരീക്ഷയ്‌ക്ക്‌ മാറ്റമില്ല.

എംഫില്‍ പ്രവേശനം

കേരള സര്‍വകലാശാലയിലെയും യൂണിവേഴ്‌സിറ്റി കോളജിലെയും വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്‌മീ ബായ്‌ നാഷണല്‍ കോളജ്‌ ഓഫ്‌ ഫിസിക്കല്‍ എഡ്യൂക്കേഷനിലേക്കുമുള്ള എംഫില്‍ പ്രോഗാമുകളുടെ അഡ്‌മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ നാല്‌ വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

എം.സി.എ ടൈംടേബിള്‍

എം.സി.എ അഞ്ചാം സെമസ്‌റ്റര്‍ (2015 സ്‌കീം) റഗുലര്‍, ഒന്നാം സെമസ്‌റ്റര്‍ (2011 സ്‌കീം) സപ്ലിമെന്ററി, മൂന്നാം സെമസ്‌റ്റര്‍ (2011 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Tuesday 08 May 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW