ഇളയരാജ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഗിന്നസ് പക്രു. ഗിന്നസ് പക്രു ശരിക്കുമൊരു കൊച്ചു രാജാവ് തന്നെയാണ്. കലകളുടെ ലോക ത്തെ ചെറിയ വലിയ രാജകുമാരന്. മിമിക്രി വേദികളിലെ താരമായിത്തീര്‍ന്ന 76 ഇഞ്ച് മാത്രമുള്ള ഈ കലാകാരന് കീഴടക്കിയ നേട്ടങ്ങളുടെ പൊക്കം ചെറുതല്ല.
നടന്, സംവിധായകന് എന്നീ വേഷങ്ങളില്‍ തിളങ്ങുന്ന ഗിന്നസ് പക്രു എന്ന അജയകുമാര്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ചും സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഒപ്പം തന്റെ കുടുംബ വിശേഷങ്ങളും.
സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തിട്ടിപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. ഇത്രയും നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. ജീവിതഗന്ധിയായ സിനിമയാണിത്.
ഞാനും ടിനി ടോമും കൂടി ചെയ്ത എല്ലാ പ്രോഗ്രാമുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സവാരി ഗിരിഗിരി, ഫൈവ് സ്റ്റാര്‍ തട്ടുകട ഇപ്പോള്‍ കോമഡി ഉത്സവവും. എല്ലാ സാധാരണക്കാരനിലും ഒരു ടാലന്റുണ്ട്. അതൊക്കെ പുറത്തുകൊണ്ടുവരാനുള്ള അവസരമായാണ് ഞാന്‍ ഈ പ്രോഗ്രാമിനെ കാണുന്നത്. അതുകൊണ്ടാണ് ഈ ഷോ അത്രയും ജനകീയമായത്.
ഇന്നിപ്പോള്‍ ആളുകള്‍ക്ക് നമ്മളെ കാണുമ്പോള്‍ ഒരു പ്രത്യേക സ്നേഹമാ ണ്. ഈ ഷോയില്‍ ജഡ്ജ്മെന്റില്ല, എലിമിനേഷനില്ല പകരം പ്രോത്സഹനം മാത്രം. സാധാരണക്കാരനിലെ കലാവാസനയെ പ്രോത്സാഹിപ്പിക്കുന്ന ഇങ്ങനെ ഒരു വേദിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
എന്നെപ്പോലുളളവരും, സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിങ്ങനെയുള്ള അസുഖങ്ങളുമായി വരുന്ന ധാരാളം കലാകാരന്മാരുണ്ട്. അവര്‍ക്കൊക്കെ ഒരു വേദി കൊടുക്കാന്‍ കോമഡി ഉത്സവത്തിലൂടെ കഴിയുന്നുണ്ട്.
അതിന്റെ അഡൈ്വസറി ബോര്‍ഡ് മെമ്പറാണ് ഞാന്‍. അതുകൊണ്ടുതന്നെ അത്തരക്കാരായ കുഞ്ഞുങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ഈ സ്ഥാപനത്തിലെ അംഗമെന്ന നിലയില്‍ എനിക്ക് കഴിയുന്നുണ്ട്.
അച്ഛന് എന്ന പദത്തിന്റെ അര്‍ഥം ഉത്തരവാദിത്തം എന്നുകൂടിയാണ്. ഞാനും ഭാര്യ ഗായത്രിയും അവള്ക്ക്് മാനസികമായി സപ്പോര്‍ട്ട് കൊടുക്കുകയും അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. കലയെ ഇഷ്ടപ്പെടുന്ന കുട്ടിയാണവള്‍.
മോള്‍ക്ക് തമാശ സിനിമകളാണ് കൂടുതലിഷ്ടം. ദിലീപ് ഫാനാണവള്. ഞാനും ദിലീപേട്ടനും ഒന്നിച്ചഭിനയിച്ച സിനിമകളാണ് അവളുടെ ഫേവറേറ്റ്. സ്വന്തമായി കൊറിയോഗ്രഫി ചെയ്ത് ഡാന്‍സ് ചെയ്യുന്നതാണ് അവളുടെ വിനോദം. ആരും പഠിപ്പിച്ച് കൊടുക്കുന്നതിഷ്ടമല്ല.
അവള് ഗംഭീരമായി മിമിക്രി ചെയ്യുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഒരിക്കല്‍ കോമഡി ഉത്സവത്തില്‍ പ്രോഗ്രാം ചെയ്തപ്പോഴാണ്. ഒരുതവണ കോമഡി ഉത്സവത്തിന്റെ ഷൂട്ടിംഗ് കാണാന്‍ മോളെയും കൊണ്ടുപോയിരുന്നു.
ഞാന്‍ അറിയാതെ ഷോയുടെ ആളുകള്‍ ടിനിയെ കൂട്ടുപിടിച്ച് അവളെ സ്റ്റേജില്‍ കയറ്റി. അന്ന് ബാഹുബലിയിലെ കാലകേയനെയൊക്കെ ഇമിറ്റേറ്റ് ചെയ്ത് അവള് കയ്യടി നേടി. കുട്ടികള്ക്കെന്താണോ ഇഷ്ടം, അവരുടെ ആ വാസനകളെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മള് ചെയ്യേണ്ടത്.
ഷൂട്ടിംഗ് തിരക്കുകളൊക്കെ കഴിഞ്ഞാല്‍ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം. ഒന്നിച്ച് യാത്ര പോകും. മിക്കവാറും അമ്പലങ്ങളിലേക്കാവും, കാരണം ടൂറിസ്റ്റ് പ്ലേസുകളെക്കാള് കൂടുതല്‍ അമ്പലങ്ങളിലൊക്കെ പോകാനാണ് ഗായത്രിക്ക് താല്പര്യം.
എപ്പോഴും ഓര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ടാമത്തെ കാര്യം ഞങ്ങളുടെ ജീവിതത്തിലേക്ക് മകളായി ദീപ്തകീര്‍ത്തി വന്നതാണ്. അതുപോലെ ഞങ്ങളുടെ ആദ്യത്തെ മകള്‍ മരിച്ചുപോയ ദുഃഖം ഒരിക്കലും വിട്ടൊഴിയാത്ത ഒന്നാണ്.
മറ്റൊന്ന് ആദ്യത്തെ ചിത്രമായ കുട്ടിയും കോലിനും ശേഷം ഞാന്‍ രണ്ടാമത് ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്നതാണ്. ഇളയരാജ കഴിഞ്ഞാല്‍ ഉടനെ അതിന്റെ വര്‍ക്ക് തുടങ്ങണം. അങ്ങനെ ഈ വര്‍ഷം രണ്ട് പ്രധാന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്.