Saturday, May 19, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 07 May 2018 02.44 PM

സിറിയ എന്റെ സ്വപ്നഭൂമിയാണ്

uploads/news/2018/05/214868/CininINWDwayneJohnson070518.jpg

റസലിങ് മത്സരങ്ങളില്‍ 'റോക്ക്' എന്ന പേരില്‍ അറിയപ്പെട്ടു ഇന്ന് ഹോളിവുഡിന്റെ വിലമതിക്കാനാവാത്ത ആക്ഷന്‍ നടനായി ഉന്നതങ്ങളില്‍ എത്തിയ നടനാണ് ഡിവൈന്‍ ജോണ്‍സണ്‍.

ഹോളിവുഡിന്റെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് ഈ നടനാണ. വ്യത്യസ്തമായ കഥാപാത്രങ്ങളിലും കഥകളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന റോക്കിന് 'ജൂമാഞ്ചി' എന്ന പടം ഏറെ ഖ്യാതി നേടിക്കൊടുത്തു. ഇവിടെ റോക്കുമായുള്ള അഭിമുഖം അദ്ദേഹം തന്റെ അനുഭവം വിവരിക്കുകയാണ്.

? ജുമാഞ്ചി കുട്ടികള്‍ക്കായുള്ള സിനിമയാണ്. ഇതില്‍ നിങ്ങളെങ്ങനെ ഉള്‍പ്പെട്ടു.


ഠ ഇതേ ചോദ്യം ഞാന്‍ സംവിധായകനാണ് ചോദിക്കുകയുണ്ടായി. മറുപടിയായി പറഞ്ഞത്: കുട്ടികള്‍ക്കു വേണ്ടിയുള്ള സിനിമതന്നെയാണ്. അതിലൊരല്പം ആക്ഷന്‍ കലര്‍ത്തിക്കൊടുക്കാന്‍ ഉദ്ദേശിക്കുന്നതായും അതിനു പറ്റിയയാള്‍ താനാണെന്നും പറഞ്ഞ് എന്നെ ഇതിലേക്ക് വലിച്ചിഴയയ്ക്കുകയായിരുന്നു. എന്നാലിതില്‍ ആക്ഷനേക്കാള്‍ സംഭാഷണമാണ് കൂടുതലും.

? ഫാന്റസി ഇനങ്ങളായ പടങ്ങളില്‍ അഭിനയിച്ച അനുഭവം.


ഠ മുന്നില്‍ നില്‍ക്കുന്ന നടീനടന്മാരെ കാണുംവിധത്തില്‍ അഭിനയിക്കുന്നത് ലളിതമാണ്. ഇന്നുവരെ അത്തരം പടങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. പ േജുമാഞ്ചി അത്തരത്തില്‍ പെടുന്നില്ല. ഇത് ഫാന്റസി കലര്‍ന്ന തമാശപ്പടം. അതില്‍ ഗ്രാഫിക്‌സ് മൃഗങ്ങളുണ്ട്. കൃത്രിമമായ അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്ന രംഗങ്ങളുണ്ട്. ആകാശത്തുനിന്നും കുതിക്കുന്നതായ രഗംങ്ങളുണ്ട്.

ഇതുപോലുള്ള സാങ്കല്പിക രംമങ്ങളില്‍ അഭിനയിക്കാന്‍ ഏറെ ബദ്ധിമുട്ടുണ്ടായി. ചില രംഗങ്ങള്‍ അമ്പതിലേറെ ടേക്കുകള്‍ വരെ എടുക്കേണ്ടതായി വന്നു. ഞാന്‍ നന്നായി അഭിനയിച്ചാലും എന്നോടൊപ്പമുള്ളവര്‍ക്ക് സഭാകമ്പം അനുഭവപ്പെടും. അവര്‍ ന്നനായിഅഭിനയിച്ചാല്‍ എനിക്ക് സഭാകമ്പം അനുഭവപ്പെടും. അതുകൊണ്ട് ചിത്രീകരണത്തിനായി ഒരുപാട് കാലങ്ങള്‍ വേണ്ടിവന്നു.

? ജൂമാഞ്ചി ചലച്ചിത്രത്തിന്റെ അഭിപ്രായം


ഠ അതൊരു കോമഡി കലര്‍ന്ന ഫാന്റസി സിനിമ എന്നിരിക്കിലും സംവിധായകന്‍ അതില്‍ സാമൂഹ്യപരമായ ചില ആശയങ്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക താപനിലയെക്കുറിച്ചു വനനശീകരണങ്ങളെക്കുറിച്ചും തിരക്കഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രമഫലമായി സാമുഹ്യനന്മയുള്ള ഒരു ചിത്രത്തില്‍ അഭിനയിച്ചതായ സംതൃപ്തി എനിക്കുണ്ട്. അഭിമാനമുണ്ട്. ഇനി അടിപിടി കാര്‍ പന്തയം എന്നീ ഭയാനകമായ ചിത്രങ്ങളില്‍ അഭിനയിക്കുകയെന്നത് കഴിവതും ഒഴിവാക്കി സമൂഹത്തിനുതകും വിധമുള്ള പടങ്ങളില്‍ അഭിനയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

? നിങ്ങളുടെ മകള്‍ക്ക് ജുമാന്‍ജി ഇഷ്ടപ്പെട്ടോ


ഠ ഇന്നത്തെ തലമുറകളെ നമുക്കൊരിക്കലും കബളിപ്പിക്കാന്‍ പറ്റില്ല. നിങ്ങളും ഞാനുമാണ് ഫാന്റസി സിനിമകള്‍ കണ്ടുരസിക്കുന്നത്. അതേസമയം ഇന്നത്തെ തലമുറ, അതെങ്ങനെ ഇവിടെ വന്നു? ഇതെങ്ങനെ അവിടെയെത്തി. ഇങ്ങനെ സിനിമയിലെ ഓരോ അണുവും കണ്ടുപിടിച്ച ചോദ്യങ്ങള്‍ ചോദിക്കുന്നു.

അന്തര്‍ദ്ദേശീയ തലത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ 'ഫാസ്റ്റ് ആന്റ് ബി യൂരിയസ് 7' എന്ന സിനിമ എന്റൈ മോള്‍ സിമോന്‍ അലക്‌സാന്ററായോടൊപ്പം ഞാന്‍ കണ്ടു രസിക്കുകയായിരുന്നു.

uploads/news/2018/05/214868/CininINWDwayneJohnson070518a.jpg

ഒരുരംഗത്ത് കഥാനായകന്‍ ഓടിക്കുന്ന കാര്‍ ഏറ്റവുമുയര്‍ന്ന രണ്ടു കെട്ടിടങ്ങളെ ഇടിച്ചുതകര്‍ത്തുകൊണ്ട് നഅന്തരീക്ഷത്തില്‍ പറക്കും. ഈ രംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് കൈയടിക്കുകയും ചെയ്തു. പക്ഷേ എന്റെ മോള്‍ കാറെങ്ങനെ കെട്ടിടങ്ങളെ ഇടിച്ചുതര്‍ക്കുമെന്ന് രൂക്ഷമായ ഭാഷയില്‍ എന്നോട് ചോദിക്കുകയുണ്ടായി.

അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു. 'രണ്ടു കെട്ടിടങ്ങള്‍ ഇടിച്ച് നിലംപരിശാക്കിയിട്ടും കാറിന് യാതൊരു കോട്ടവും സംഭവിച്ചില്ലല്ലോ. ഇങ്ങനെ ധാരാളം ചോദ്യങ്ങള്‍ സിനിമാരംഗത്ത് ഞാന്‍ നേരിടുകയുണ്ടായി. എനിക്ക് അവളോട് ദേഷ്യമാണ് തോന്നിയത്. അതുകൊണ്ട് ഞാന്‍ അഭിനയിച്ച സിനിമകളുടെ അഭിപ്രായം എന്റെ മോളോട് ചോദിക്കാറില്ല.

? ആരോടൊപ്പം അഭിനയിക്കാനാണ് നിങ്ങളുടെ ആഗ്രഹം.


ഠ ജാക്കിച്ചാനുമായി അഭിനയിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമാണ്. ഇതിനുമുമ്പ് അദ്ദേഹവുമായി ചില സീരിലുകളില്‍ കൊച്ചു വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാനുള്ള ആഗ്രഹം ഏറെയാണ്. എന്റെ ആഗ്രഹം സഫലമായികഴിഞ്ഞാല്‍ അത് ആക്ഷന്‍ കോമ്പോ സിനിമയായിരിക്കും. രണ്ടാമതായി മിസ്റ്റര്‍ ബീന്‍ ഒപ്പം അഭിനയിക്കാനും ആഗ്രഹമുണ്ട്. എന്തെന്നാല്‍ അദ്ദേഹം ഉച്ചരിക്കാതെ ഭാവപ്രകടനങ്ങളിലൂടെ തന്റെ അഭിനയം ഉജ്ജ്വലമാക്കിത്തീര്‍ക്കുന്ന ഒരു നടനാണ്.

? ഹോളിവുഡില്‍ നിങ്ങളുടെ മാര്‍ക്കറ്റ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും.


ഠ സിനിമാ ജീവിതത്തിനു ശേഷം കുഞ്ഞുങ്ങളെ പരിചരിക്കുന്ന 'ബേബി ഡേ കെയര്‍' എന്ന സ്ഥാപനം തുടങ്ങാനുള്ള ശ്രമത്തിലാണ്.
അതുമൂലം ശിശുക്കളുടെ സൗന്ദര്യവും അവര്‍ ഇഴഞ്ഞുകളിക്കുന്ന മനോഹര ദൃശ്യങ്ങളും കണ്ട് ആനന്ദിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. അതുപോലെ പെണ്‍കുഞ്ഞുങ്ങളുടെ സ്വയരക്ഷയ്ക്ക് വേണ്ടതായ പരിശീലനക്കളരി തുടങ്ങാനും തീരുമാനമുണ്ട്.

? നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാജ്യം..


ഠ തമാശ പറയുകയാണെന്ന് വിചാരിക്കരുത്. ലോകത്തുവച്ചേറ്റവും എനിക്കിഷ്ടപ്പെട്ട രാജ്യം സിറിയയാണ്. ആ ജനതയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളുമൊക്കെ നേരിടേണ്ടി വന്നാലും സിറിയന്‍ ജനത വളരെ ശക്തമായി നേരിടുന്നവരാണ്. മാതൃരാജ്യത്തോടുള്ള കടപ്പാട് മൂലം ആ രാജ്യത്തുതന്നെ അവര്‍ കഷ്ടപ്പെട്ടു ജീവിക്കുന്നു.

അമേരിക്കക്കാര്‍ സിറിയയില്‍ പ്രവേശിക്കാന്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതൊഴിവായാല്‍ ഞാന്‍ സിറിയയിലേക്ക് താമസം മാറി. ആ രാജ്യത്തിനു വേണ്ടി സേവനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം വെടിയുണ്ട ഏല്‍ക്കാത്ത സിറിയയെ നോക്കി ഞാന്‍ സന്തോഷിക്കും.

-സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW