Thursday, September 13, 2018 Last Updated 26 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 07 May 2018 02.26 PM

വിജയത്തിലേക്കൊരു സ്മാര്‍ട്ട് ഗോള്‍

uploads/news/2018/05/214865/magiclife070518.jpg

മനുഷ്യന്‍ ലക്ഷ്യം നേടുക എന്നത് അനിവാര്യമാണുതാനും. പലപ്പോഴും മനുഷ്യന് അവന്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ കഴിയാറില്ല എന്നതാണ് വസ്തുത. ഇതിന്റെ പരിഹാരമാണ് സ്മാര്‍ട്ട് ഗോള്‍ എന്ന ആശയം

സ്മാര്‍ട്ട് ഗോള്‍ എന്ന പ്രയോഗം എന്‍.എല്‍.പിയില്‍ വളരെ സുപ്രധാനമായ ഒരു ആശയത്തെ സൂചിപ്പിക്കുന്നു. എന്‍.എല്‍.പി മനുഷ്യനെ ലക്ഷ്യബോധത്തിലേക്ക് നയിക്കുന്ന ശാസ്ത്ര ശാഖയാണ്.

മനുഷ്യന്‍ ലക്ഷ്യം നേടുക എന്നത് അനിവാര്യമാണുതാനും. പലപ്പോഴും മനുഷ്യന് അവന്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ കഴിയാറില്ല എന്നതാണ് വസ്തുത.

ഇതിന്റെ പരിഹാരമാണ് സ്മാര്‍ട്ട് ഗോള്‍ എന്ന ആശയം.

ശാസ്ത്രിയ സ്മാര്‍ട്ട് ഗോള്‍ പ്രയോഗം


1. എസ് - (സ്‌പെസിഫിക്) - വ്യക്തമായത്
2. എം - (മെഷറബിള്‍) - അളക്കാവുന്നത്
3. എ - (അറ്റെയ്‌നബിള്‍) - നേടിയെടുക്കാവുന്നത്
4. ആര്‍ - (റിയലിസ്റ്റിക്) യാഥാര്‍ഥ്യമാകുന്നത്
5. ടി - (ടൈം ബൗണ്ട്) സമയാഥിഷ്ഠിതമായത്

'2018 ഡിസംബര്‍ മാസത്തോടെ 1500 സ്‌ക്വര്‍ ഫീറ്റിന്റെ ഒരു വീട് കൊച്ചിയില്‍ സ്വന്തമായി വാങ്ങും...' ഈ സൂചിപ്പിച്ച ഗോളില്‍ (ലക്ഷ്യത്തില്‍) എങ്ങനെ സ്മാര്‍ട്ട്‌ഫോര്‍മുല പ്രവര്‍ത്തിക്കുന്നു എന്നു പരിശോധിക്കാം.

1. വ്യക്തത - സ്വന്തമായി ഒരു വീട് കൊച്ചിയില്‍
2. അളവ് - 1500 സ്‌ക്വര്‍ ഫീറ്റ്
3. നേടിയെടുക്കാന്‍ കഴിയുന്നത് - നിരവധി ആളുകള്‍ ഈ നേട്ടം കൈവരിച്ചത് അറിയാം
4. യാഥാര്‍ഥ്യബോധമുള്ളത് - എനിക്ക് അതിനുള്ള സാഹചര്യ സൃഷ്ടിക്കാന്‍ സാധിക്കും
5. സമയം - 2018 ഡിസംബര്‍

മൂന്നു സൂത്രവിദ്യകളും സ്മാര്‍ട്ട് ഗോളും


സ്മാര്‍ട്ട് ഗോള്‍ സെറ്റ് ചെയ്തു കഴിഞ്ഞാല്‍ മൂന്നു കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഒന്ന് സ്മാര്‍ട്ട് ഗോള്‍ ഒരു ചാര്‍ട്ട് പേപ്പറില്‍ വലുതായി എഴുതുകയും നേടേണ്ടതിന്റെ ഒരു ചിത്രം വരയ്ക്കുക എന്നതുമാണ്.

എഴുതിയതും വരച്ചതുമായ സ്മാര്‍ട്ട് ഗോള്‍ എപ്പോഴും കാണാവുന്ന സ്ഥലത്ത് (വീട്ടിലോ ഓഫീസിലോ പ്രദര്‍ശിപ്പിക്കണം. രണ്ടമതായി ഈ സ്മാര്‍ട്ട് ഗോള്‍ ലഭിക്കുക എന്നത് പൂര്‍ണമായി വിശ്വസിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്. ഇതിനായി എങ്ങനെ അധ്വാനിക്കണമെന്ന് ഒരു പ്ലാന്‍ തയാറാക്കണം.

മൂന്നാമതായി വിഷ്വലൈസ് ചെയ്യുക എന്നതാണ്. സ്മാര്‍ട്ട് ഗോളായി സെറ്റ് ചെയ്തുവച്ചിരിക്കുന്ന വസ്തുത ഇപ്പോഴേ നമുക്ക് ലഭിച്ചു എന്ന വിശ്വാസത്തോടെ അത് മനസില്‍ ചിത്രീകരിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നതാണിത്.

ഇത്തരം സ്മാര്‍ട്ട് ഗോള്‍ സെറ്റു ചെയ്യുവാനും നേടിയെടുക്കുവാനും ഒരു പരിശീലകന്റെ സഹായം നേടാവുന്നതാണ്.

ജസ്റ്റിന്‍ തോമസ്
ട്രെയ്‌നര്‍ ആന്‍ഡ് കൗണ്‍സലര്‍,
എന്‍. എല്‍. പി മാസ്റ്റര്‍ പ്രാക്ടീഷണര്‍, പാലാ

Ads by Google
Ads by Google
Loading...
TRENDING NOW