Wednesday, November 07, 2018 Last Updated 39 Min 52 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 05 May 2018 08.47 PM

നമ്മുടെ ഉമ്മന്‍ ചാണ്ടി തിരക്കിലാണ്, അങ്ങ് കര്‍ണ്ണാടകയില്‍, രാവിലെ ഇന്ദിര കാന്റിനില്‍ നിന്ന് ഇഡ്ഡലിയും സാമ്പാറും, അപ്രതീക്ഷിത അതിഥിയെ കണ്ടു തടിച്ചു കൂടി ജനങ്ങള്‍

OOmman chandy in Karnadaka

ബംഗ്ലരു: കർണാടക സർക്കാർ സാധാരണക്കാർക്കു വേണ്ടി ആരംഭിച്ച ഇന്ദിരാ കാൻറീനിൽ അപ്രതീക്ഷിതമായി ഒരു വിഐപി അതിഥി എത്തി. ബംഗ്ലരുവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇന്ദിര കാന്റീനിൽ രാവിലെ കാപ്പി കുടിക്കാനെത്തിയത്. കർണാടകയിലെ സിദ്ധരാമ സർക്കാർ പാവപ്പെട്ടവരായവർക്ക് വില കുറച്ച് ഭക്ഷണം ലഭിക്കുന്നതിന് തുടങ്ങിയതാണ് ഇന്ദിരാ കാന്റീൻ.

രാവിലത്തെ ഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിന് പത്ത് രൂപയുമാണ് ചാർജ്. കർണാടകയിലെ എല്ലാ ഗ്രാമങ്ങളിലും ഇന്ദിരാ കാൻറീൻ തുറന്നിട്ടുണ്ട്. ഏകദേശം ആയിരത്തോളം ആളുകൾ ഒരു കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തും. കാൻറീനിനെപ്പറ്റി അറിഞ്ഞ ഉമ്മൻ ചാണ്ടി രാവിലത്തെ കാപ്പികുടി ജലഹള്ളി പീനിയായിലുള്ള ഇന്ദിരാ കാൻറീനിലാക്കുകയായിരുന്നു. മകൻ ചാണ്ടി ഉമ്മനും ഉമ്മൻ ചാണ്ടിക്കൊപ്പമെത്തിയിരുന്നു. ചേരിപ്രദേശത്ത് ആദ്യമായി കാപ്പി കുടിക്കാനെത്തിയ വി.ഐ.പി യെ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകളാണ് തടിച്ചു കൂടിയത്.

OOmman chandy in Karnadaka

സിദ്ധരാമയ്യ സർക്കാരിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് ഇന്ദിരാ കാന്റീൻ. എല്ലാ കാന്റീനുകളും ഒരേ മോഡലിലാണ് നിർമ്മിച്ചിരിക്കുന്നത്. ടോക്കൺ എടുത്ത് ഭക്ഷണം വാങ്ങുന്നവർക്ക് പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

OOmman chandy in Karnadaka

കർണാടക സർക്കാർ പാവങ്ങൾക്ക് ചെയ്ത ഏറ്റവും നല്ല നടപടികളിലൊന്നാണ് ഇന്ദിര കാന്റീനെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തിയവരുമായി കുശലം പറഞ്ഞ ഉമ്മൻ ചാണ്ടി കാൻറീനിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു

Ads by Google
ഷാലു മാത്യു
Saturday 05 May 2018 08.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW