Thursday, September 13, 2018 Last Updated 28 Min 36 Sec ago English Edition
Todays E paper
Ads by Google
സജീവ് നായര്‍
Saturday 05 May 2018 06.28 PM

ഒടുവില്‍ കണ്ടെത്തി...അവള്‍ അവിടെ തന്നെ ഉണ്ട്, ഒപ്പം മുപ്പത് മുട്ടകളും; പെണ്‍രാജവെമ്പാലയുടെ വിരിയാറായ മുട്ടകള്‍ നിരീക്ഷണത്തില്‍: ഭീതിയോടെ ഒരു നാട്

uploads/news/2018/05/214348/8.jpg

പേരാവൂര്‍: ജനവാസ കേന്ദ്രത്തില്‍ രാജവെമ്പാല കൂട് കൂട്ടി മുട്ടയിട്ടു. ജനവാസ കേന്ദ്രത്തില്‍ രാജവെമ്പാലയെ കണ്ടതോടെ സമീപവാസികള്‍ ഭയത്തോടെയാണ് കഴിയുന്നത്. കൊട്ടിയൂര്‍ വെങ്ങലോടിയില്‍ കുറ്റിമാക്കല്‍ ചാക്കോയുടെ പുരയിടത്തിലെ തോടിനു സമീപത്തെ ഓടക്കൂട്ടത്തിനിടയിലാണ് പത്ത് മീറ്ററോളം നീളമുള്ള രാജവെമ്പാല കിടക്കുന്നത്. കൃഷിയിടത്തില്‍ ഓട വെട്ടാനായി എത്തിയവരാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. പിന്നീട് വീട്ടുകാരെയും വനംവകുപ്പ് ജീവനക്കാരെ അറിയിക്കുകയും ചെയ്തു. കരിയിലകള്‍ കൂട് പോലെ കൂട്ടി അതിനു മുകളില്‍ ചുറ്റി കിടക്കുകയാണ് രാജവെമ്പാല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂപ്പത് മുട്ടകള്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കൊട്ടിയൂരിലെ പന്ന്യാംമലയില്‍ രാജവെമ്പാല മുട്ടയിടുകയും അതിനെ രഹസ്യമാക്കി വിരിയിക്കുകയും ചെയ്തിരുന്നു.വിരിഞ്ഞ കുഞ്ഞുങ്ങളെ ജനവാസ കേന്ദ്രങ്ങളില്‍ അടക്കം വിട്ടത് അന്ന് വന്‍ വിവാദമായിരുന്നു.ഒരു കാലത്ത് രാജവെമ്പാലകളെ വിരളമായി മാത്രം കണ്ടിരുന്ന സ്ഥലങ്ങളിലാണ് ദിനംപ്രതി നിരവധി എണ്ണത്തെ കാണുന്നത്.

uploads/news/2018/05/214348/9.jpg
പാമ്പ് പിടുത്ത വിദഗ്ധന്‍ റിയാസ് മങ്ങാടിന്റെ നേതൃത്വത്തില്‍ രാജവെമ്പാലയുടെ മുട്ടകള്‍ പരിശോധിക്കുന്നു

ജനവാസ കേന്ദ്രത്തില്‍ കണ്ട പെണ്‍രാജവെമ്പാലയെ പിടികൂടിട്ടുണ്ട്. മുട്ടകള്‍ വിരിയാനായി നെറ്റ് വിരിച്ച് സംരക്ഷണം ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ ഇരിട്ടിയില്‍ നിന്നു റാപ്പിഡ് റസ്‌പോണ്‍സ് ടീം എത്തി തോടിനു സമീപത്തെ കൂട് കൂട്ടി അടയിരുന്ന പെണ്‍രാജവെമ്പാലയെ പാമ്പ് പിടുത്ത വിദഗ്ധന്‍ റിയാസ് മങ്ങാടിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ചെയ്തത്.

പിന്നീടാണ് കൂടിനു മുകളിലെ കരിയലകള്‍ നീക്കം ചെയ്ത് മുപ്പതിലധികം മുട്ടകള്‍ കണ്ടെത്തിയത്. മുട്ടകള്‍ വിരിയാന്‍ പരമാവധി 90 ദിവസമെങ്കിലും കഴിയുമെങ്കിലും കുറച്ച് ദിവസം അടയിരുന്ന മുട്ടയായതിനാല്‍ ജൂണ്‍ അവസാനത്തോടെ വിരിഞ്ഞിറങ്ങുമെന്നാണ് പാമ്പ് പിടുത്ത വിദഗ്ധന്‍ റിയാസ് പറഞ്ഞത്. കൂടിനു മുകളില്‍ നെറ്റ് വിരിച്ച് നിരീക്ഷണത്തിലായിരിക്കും ഇനി മുട്ടകള്‍. പിടിച്ച രാജവെമ്പാലയെ കൊട്ടിയൂര്‍ വനത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നു വിടും.
[IMG]
റാപ്പിഡ് റസ്‌പോണ്‍സ് ടീം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.പി മുരളിധരന്‍,കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍ ഷാജി,അനില്‍ തൃച്ഛബംരം,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി രാജീവന്‍,എം.സൈന,വാച്ചര്‍മാരായ ബാലകൃഷ്ണന്‍,വിനു എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയതും മുട്ടകള്‍ക്ക് സംരക്ഷണം ഒരുക്കിയതും.കഴിഞ്ഞ വര്‍ഷവും പന്ന്യാംമലയിലും വനംവകുപ്പിന്റെ നേതൃത്വത്തില്‍ രാജവെമ്പാല മുട്ടകള്‍ വിരിച്ചയിറക്കിയിരുന്നു.കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തില്‍ രാജവെമ്പാലകള്‍ മുട്ടയിടുന്നത് പതിവാകുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.

Ads by Google
സജീവ് നായര്‍
Saturday 05 May 2018 06.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW