Sunday, May 20, 2018 Last Updated 27 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 05 May 2018 12.51 PM

നൃത്ത പരിശീലനത്തിനിടയില്‍ ദുല്‍ഖര്‍ സല്‍മാന് പരിക്ക്; അമ്മ ഷോയില്‍ നിന്നും പിന്മാറിയേക്കും ?

AMMA show, Dulquer Salman

നൃത്ത പരിശീലനത്തിനിടയില്‍ ദുല്‍ഖര്‍ സല്‍മാന് പരിക്ക്. താരസംഘടനയായ അമ്മയുടെ ഷോയ്ക്കായുള്ള നൃത്ത പരിശീലനത്തിനിടയിലാണ് പരിക്കേറ്റത്. കാലുകള്‍ക്കാണ് പരിക്കേറ്റത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് സാരമല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വിദഗ്ദ്ധ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഷോയില്‍ നിന്നും താരം പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അടുത്തദിവസം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. സൂപ്പര്‍താരങ്ങളുടെ അടക്കം സ്റ്റേജ് പരിപാടികളും ഇവിടെ നടക്കുന്നുണ്ട്.

അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്. പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW