Thursday, November 08, 2018 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 05 May 2018 12.03 PM

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വറ്റിവരളുന്നതില്‍ രണ്ടാമത് സിന്ധു നദീതടത്തിലെ ഭൂഗര്‍ഭജലസ്രോതസ്: ഇന്ത്യയുടെ ധാന്യഅറകള്‍ വറുതിയിലേക്ക് നീളുമെന്ന് മുന്നറിയിപ്പ്

Indus River, Ground water depletion

ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വറ്റിവരളുന്നതില്‍ രണ്ടാമത് സിന്ധുനദീതടത്തിലെ ഭൂഗര്‍ഭജലസ്രോതസെന്ന് ഞെട്ടിക്കുന്ന പഠനം. ദക്ഷിണേഷ്യയിലെ ഉള്‍പ്പെടെ കൃഷിയാവശ്യങ്ങള്‍ക്കായുള്ള വെള്ളത്തിന്റെ അളവ് 2050 ആകുമ്പോഴേയ്ക്കും 80 ശതമാനത്തില്‍ നിന്ന് 200 ശതമാനമായി ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ ഈ ഗുരുതര മാറ്റം രാജ്യത്തെ മുഴുവനായി ബാധിക്കും.

നാസയുടെ 2009ലെ കണക്കുകള്‍ പ്രകാരമാണ് ലോകത്തിലെ മൂന്നിലൊന്ന് അക്വിഫെറുകള്‍( വന്‍ ഭൂഗര്‍ഭ ജലസ്രോതസുകള്‍) വറ്റിക്കൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന പഠനം പുറത്തുവിട്ടത്. ഈ കണക്കുകളിലാണ് ഇന്ത്യയുടെ വലിയ ജലസ്രേതാസുകളില്‍ ഒന്നായ സിന്ധു നദീതടത്തിലെ അക്വിഫെറുകള്‍ വളരെ വേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ജലസ്രോതസിനെയാണ്. എന്നിരിക്കെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ ധാന്യ അറകള്‍ വറുതിയിലേക്കു നീങ്ങുമെന്ന സൂചനകള്‍ തള്ളിക്കളയാനാവില്ല. അതേസമയം ഗംഗാ തടത്തിലുള്ള ഭൂഗര്‍ഭ ജലസ്രോതസില്‍ നിന്ന് നിറയുന്നതിലും അമ്പതിരട്ടി വേഗത്തിലാണ് വെള്ളം വലിച്ചെടുക്കുന്നത് എന്നതും ഗുരുതരമായി കണ്ടില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മഹാദുരന്തം ആകുമെന്നത് തീര്‍ച്ച.

Ads by Google
Saturday 05 May 2018 12.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW