Wednesday, May 22, 2019 Last Updated 31 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 05 May 2018 11.32 AM

തുഗ്‌ളക്ക് മാരുടേയും ലോദിയുടെയും കാലത്തെ കുടീരം ഒരു ദിനം ഇരുണ്ടു വെളുത്തപ്പോള്‍ ശിവക്ഷേത്രമായി ; വെള്ളയും കാവിയും നിറങ്ങള്‍ പൂശി, പ്രതിഷ്ഠയും വെച്ചു...!!

uploads/news/2018/05/214282/tomb.jpg

ന്യൂഡല്‍ഹി: കഴിഞ്ഞമാസം വരെ കാടും പള്ളയും കയറി മോശമായ നിലയിലായിരുന്ന ശവകൂടീരം ഒരു ദിവസം ഇരുണ്ടു വെളുത്തപ്പോള്‍ വെള്ളയും കാവിയും നിറത്തില്‍ ശിവക്ഷേത്രമായി. ഡല്‍ഹി ഹുമയൂണ്‍പൂര്‍ ഗ്രാമത്തില്‍ സഫ്ദര്‍ജംഗിലെ അടച്ചുകെട്ടിയ ഒരു ചെറിയ കുടീരമാണ് വാര്‍ത്താകേന്ദ്രമായി മാറിയിരിക്കുന്നത്. ബഞ്ചുകളില്‍ വെള്ളയും കാവിയും നിറം അടിക്കുകയും ഉള്ളില്‍ ഇവിടെ ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കുടീരത്തിന്റെ 2017 ലെ ചിത്രങ്ങളില്‍ ഇതിന്റെ നാലു പ്രവേശന കവാടങ്ങളില്‍ ഹിന്ദു ദൈവങ്ങളുടെ ശിലകള്‍ വെച്ചിട്ടുള്ളതായി കാണപ്പെടുന്നുണ്ട്. കുറേ നാളായി ഇത് ക്ഷേത്രമാക്കാനുള്ള നീക്കം നടന്നു വന്നിരുന്നതായ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം ആരെയാണ് ഇവിടെ അടക്കിയിട്ടുള്ളത് എന്നോ ആരാണ് ഇത് നിര്‍മ്മിച്ചതെന്നോ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടില്ല. അതേസമയം കുടീരത്തിന്റെ മിഹ്രാബുകള്‍ നല്‍കുന്ന സൂചന ഇത് തുഗ്‌ളക്കിന്റെയോ ലോദിയുടേയോ കാലഘട്ടത്തിലുള്ളതാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഒരു ചെറിയ കുന്നിന് മുകളില്‍ നില്‍ക്കുന്ന ഈ സ്മാരകത്തിലെ പുതിയ നിര്‍മ്മിതി പുരാവസ്തു ഗവേഷണ വകുപ്പിന്റെ നിയമങ്ങളെ കാറ്റില്‍ പറത്തിയാണ്. നിയമം അനുസരിച്ച് ഈ സ്മാരകത്തില്‍ പെയ്ന്റ് ചെയ്യുകയോ ചിത്രം വരയ്ക്കുകയോ ഭിത്തി വെള്ളപൂശുകയോ അതിന് ഏതെങ്കിലും വിധത്തില്‍ കേടുപാടു വരുത്തുന്നതോ നിയമവിരുദ്ധമാണെന്നതെല്ലാം മറികടന്നാണ് ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഒരു വിവരവും കിട്ടിയിട്ടില്ലെന്നും സംഭവത്തില്‍ ബന്ധപ്പെട്ട് വകുപ്പിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന സ്മാരകത്തില്‍ നവീകാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇന്‍ഡ്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്റാച്ച്) വിഭാഗം കഴിഞ്ഞ വര്‍ഷം തന്നെ പദ്ധതി ഇട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇവിടുത്തെ താമസക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു അത് നീണ്ടു പോയതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്റാച്ച് ഡല്‍ഹിയുടെ പ്രൊജക്ട് ഡയറക്ടര്‍ പറയുന്നത് ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലൂം അവര്‍ വേണ്ടവിധം പരിഗണിച്ചില്ലെന്നാണ്.

Ads by Google
Ads by Google
Loading...
TRENDING NOW