Tuesday, May 21, 2019 Last Updated 38 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 05 May 2018 02.37 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ

കാര്‍ഷിക മിത്തുകള്‍, സാഹിത്യം, വാമൊഴി, ആചാരങ്ങള്‍ എന്ന പ്രോജക്‌ടിലേക്ക്‌ ഒരു ഫീല്‍ഡ്‌ കോര്‍ഡിനേറ്ററുടെയും മൂന്ന്‌ ഫീല്‍ഡ്‌ വര്‍ക്കറുടെയും ഒഴിവിലേക്ക്‌ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പി.ജി. ബിരുദവും കാര്‍ഷിക സംസ്‌കാര പഠനം സംബന്ധിച്ച ഫീല്‍ഡ്‌ വര്‍ക്ക്‌ പരിചയവുമാണ്‌ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസം, കൃഷിയിലുള്ള അനുഭവം, പരിജ്‌ഞാനം, സമാനമായ പഠനങ്ങളില്‍ ഇടപെട്ട പരിചയം എന്നിവയാണ്‌ ഫീല്‍ഡ്‌ വര്‍ക്കറുടെ യോഗ്യതകള്‍. താല്‍പര്യമുള്ളവര്‍ എട്ടിന്‌ രാവിലെ 10 മുതല്‍ 12 വരെ സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9400233357.

പരീക്ഷാഫലം

2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (റഗുലര്‍, സപ്ലിമെന്ററി, ബെറ്റര്‍മെന്റ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 18 വരെ അപേക്ഷിക്കാം.

2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി. മോഡല്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌ (സി.ബി.സി.എസ്‌.എസ്‌., 2013 അഡ്‌മിഷന്‍ വരെ റീ അപ്പിയറന്‍സ്‌/മേഴ്‌സി ചാന്‍സ്‌ മാത്രം) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 18 വരെ അപേക്ഷിക്കാം.

Ads by Google
Saturday 05 May 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW