Tuesday, November 06, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 04.38 PM

70 ദിവസം കൊണ്ട് ഈ കര്‍ഷകന്‍ കുമ്പളം കൃഷി ചെയ്തു സമ്പാദിച്ചത് 21 ലക്ഷം രൂപ

uploads/news/2018/05/214075/9.jpg

ഖേതാജി സോളങ്കി എന്ന കര്‍ഷകന്റെ വിജയഗാഥയുമായാണ് ഗുജറാത്തിലെ ബനസ്‌കന്ത ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ജ്യൂസിനും മറ്റുമായി ഉപയോഗിക്കുന്ന തയ്ക്കുമ്പളം (മസ്‌ക്മെലണ്‍) കൃഷിയിലൂടെ ഖേതാജി കൈവരിച്ച അദ്ഭുതപ്പെടുത്തുന്ന വിജയമാണ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുന്നത്. വെറും 70 ദിവസംകൊണ്ട് 21 ലക്ഷം രൂപയുടെ ആദായമാണ് ഈ കര്‍ഷകന്‍ സ്വന്തമാക്കിയത്. 1.21 ലക്ഷം രൂപയായിരുന്നു ഖേതാജിയുടെ ആകെ മുതല്‍മുടക്ക്. നല്ല വിളവ് ലഭിച്ചതോടെ, തന്റെ ഉത്പന്നങ്ങളുമായി എവിടെയും പോകേണ്ടി വന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട ഖേതാജി, വിളവിനെക്കുറിച്ച് പറഞ്ഞു. അവര്‍ ബനസ്‌കന്തയിലെത്തുകയും നല്ല വില നല്‍കി ഖേതാജിയില്‍നിന്ന് തയ്ക്കുമ്പളം വാങ്ങുകയും ചെയ്തു.

ഉരുളക്കിഴങ്ങിന് കാര്യമായ വില ലഭിക്കാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് തുടങ്ങുന്നതിനിടെയാണ് പുതിയൊരു കൃഷിയുമായി രംഗത്തിറങ്ങാന്‍ ഖേതാജി തീരുമാനിച്ചത്. ഏഴാം ക്ലാസ് മാത്രമേ വിദ്യാഭ്യാസമുള്ളൂവെങ്കിലും കൃഷിയില്‍ ആധുനിക രീതികള്‍ വശത്താക്കിയ ഖേതാജി, വിത്ത് തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ അതീവ ശ്രദ്ധപുലര്‍ത്തി. നല്ല വിത്തുകള്‍ തിരഞ്ഞെടുക്കുകയും കൃഷിയിടത്തില്‍ ഡ്രിപ്പ് ഇറിഗേഷനിലൂടെ ജലസേചനം കൃത്യമായി നടപ്പാക്കുകയും ചെയ്തു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകളാണ് കൃഷിയിടത്തില്‍ സ്ഥാപിച്ചത്. ഫെബ്രുവരി 12-നാണ് തന്റെ രണ്ടരയേക്കറോളം വരുന്ന കൃഷിയിടത്തില്‍ ഖേതാജി തയ്ക്കുമ്പളം നട്ടത്. അദ്ദേഹത്തെപ്പോലും അദ്ഭുതപ്പെടുത്തുന്നതായിരുന്നു വിളവ്. ഏപ്രില്‍ പാതിയോടെ വിളവെടുത്തപ്പോള്‍ കിട്ടിയത് 140 ടണ്‍ തയ്ക്കുമ്പളം. 21 ലക്ഷം രൂപയ്ക്കാണ് തന്റെ വിളവ് ഖേതാജി വിറ്റത്.

കൃഷിപ്പണി തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ഇത്രയും കുറച്ച് ദിവസം കൊണ്ട് ഇത്രയേറെ ആദായം കിട്ടുന്ന മറ്റൊരു കൃഷിയും താനിതുവരെ ചെയ്തിട്ടില്ലെന്ന് ഖേതാജി പറയുന്നു. കൃഷിയില്‍ ആധുനിക പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അതീവ ശ്രദ്ധാലുവാണ് ഖേതാജി. പുതിയ കൃഷിരീതികള്‍ ആസൂത്രണം ചെയ്യുന്നതിലും വിപണനത്തിന് പുതിയ രീതികള്‍ തേടുന്നതിനും ഖേതാജി ശ്രദ്ധപുലര്‍ത്തുന്നു. കൃഷിരീതികളെക്കുറിച്ചറിയാന്‍ മൊബൈല്‍ ആപ്പുകളുടെ സഹായം തേടുന്നു. പഴവര്‍ഗത്തില്‍പ്പെട്ടവ കൃഷി ചെയ്യുന്നതിനോടാണ് ഖേതാജിക്ക് കൂടുതല്‍ താത്പര്യം. അടുത്തതായി തന്റെ കൃഷിയിടത്തില്‍ ചെറി ടുമാറ്റോ കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ കര്‍ഷകന്‍.

Ads by Google
Friday 04 May 2018 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW