Wednesday, September 12, 2018 Last Updated 21 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 04.15 PM

ചുറ്റും നില്‍ക്കുന്നവര്‍ക്കു നേരെ പത്തിവിടര്‍ത്തി ഉച്ചത്തില്‍ ചീറ്റി കൊണ്ട് മൂര്‍ഖന്‍ ഇട്ടത് 15 മുട്ടകള്‍: വീഡിയോ

uploads/news/2018/05/214069/5.jpg

ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കണ്ട് വരുന്ന പാമ്പുകളില്‍ ഏറ്റവും അപകടകാരിയായ ഒരു ഇനമാണ് മൂര്‍ഖന്‍. ഇവ വളരെ പെട്ടെന്ന് പ്രോകോപിതരായി കടിക്കുകയും ഒരു തവണ കടിക്കുമ്പോള്‍ തന്നെ ഒരു ജീവി മരിക്കാന്‍ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടി വിഷം ശരീരത്തില്‍ ഏല്‍പ്പിക്കാറുണ്ട്. ഇതിന്റെ മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും മാരകമായ തോതില്‍ വിഷം ഉണ്ടാവും. ഇതാ ഇവിടെ മൂര്‍ഖന്‍ പാമ്പിന്റെ മുട്ടയിടല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അങ്ങ് ഒഡിഷയിലെ ഭുബനേശ്വറിലാണ് സംഭവം. ഒരു വീട്ടില്‍ പതുങ്ങിയിരുന്ന മൂര്‍ഖനെ പാമ്പുപിടിത്ത വിദഗ്ധരെത്തി നീക്കം ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഇവിടെ നിന്നും പിടിച്ച പാമ്പിനെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിടാന്‍ നോക്കിയപ്പോള്‍ പാമ്പ് മൂന്നു മുട്ടകള്‍ ഇട്ടതായി ശ്രദ്ധയില്‍പെട്ടു. ഉടനെ തന്നെ ഇവര്‍ ഒഡിഷ സ്‌നേക്ക് ഹെല്പ്ലൈനിലേക്ക് വിളിക്കുകയും സെക്രട്ടറി ശുഭേന്ദു മാലിക് പാമ്പിനെ കൊണ്ട് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്‌നേക്ക് ഹെല്‍പ് ലൈനിന്റെ ഓഫിസിലെത്തിച്ച മൂര്‍ഖന്‍ പാമ്പിന് നിറയെ പേപ്പര്‍ വിരിച്ച ഒരു പ്ലാസ്റ്റിക് ബോക്‌സില്‍ സുരക്ഷിതമായി മുട്ടയിടാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു. എന്നാല്‍ അവിടെ എത്തുന്നതിനു മുന്‍പ് തന്നെ എട്ടോളം മുട്ടകള്‍ ഇട്ടു കഴിഞ്ഞിരുന്നു. ആകെ 23 മുട്ടകളാണ് മൂര്‍ഖന്‍ പാമ്പ് ഇട്ടത്. അതില്‍ 15 എണ്ണം സ്‌നേക്ക് ഹെല്‍പ് ലൈനിന്റെ ഓഫീസില്‍ എത്തിയശേഷം ഇട്ടതാണ്.

സാധാരണ മുട്ടയിട്ടു ശേഷം പാമ്പു മുട്ടയുടെ പുറത്തു ഇരിക്കാരാണ് പതിവ്. അമ്പത്തിയെട്ടു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞു തുടങ്ങും. എന്നാല്‍ ഇവിടെ മുട്ടയിട്ടശേഷം പാമ്പിനെ വനത്തില്‍ കൊണ്ട് പോയി തുറന്നു വിട്ടു. മുട്ടകളെ ഇന്‍ക്യൂബേറ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. പത്തിവിടര്‍ത്തി ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്കു നേരെ ചീറ്റിക്കൊണ്ടായിരുന്നു പാമ്പിന്റെ മുട്ടയിടീല്‍. ഉച്ചത്തില്‍ ചീറ്റുന്ന പാമ്പാണ് മൂര്‍ഖന്‍. തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂര്‍ഖന്‍ കടിക്കാറുള്ളൂ എന്നതും ഈ വിഭാഗത്തില്‍ പെട്ട പാമ്പുകളുടെ സവിശേഷതയാണ്.

Ads by Google
Friday 04 May 2018 04.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW